ആകെ പേജ്‌കാഴ്‌ചകള്‍

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

വിരഹം




നിഴലും  നിറവും  മലരും  മണവും

ഇനിയും  പകരു  നുകരാൻ  മനമായ്

അണയും  സഖി  , നിൻ  കേശം  സുഭഗം

അതിലോലം  ശാന്തം  നിൻ  മൃദു  സ്മേരം


ദീപം  നിശയിൽ  തെളിയും  നിമിഷം

ഭാവം  ലളിതം തവ  പാദ  ചലനം

അധരം  പകരും  അമൃതം  മധുരം

വദനം  നിറയും  ലാസ്യം  മൂകം


കാലം  ക്ഷണികം  സ്വപ്നം  ദീർഘം

തീവ്രം  വിരഹം  കലുഷം  ഗഗനം

മിഴികൾ  നിറയും  ആർദ്രം  ബാഷ്പം

ചിറകായ്  ശലഭം , പ്രണയം  ശോകം


നിഴലും  നിറവും  മലരും  മണവും

ഇനിയും  പകരു  നുകരാൻ  മനമായ്

അണയും  സഖി  , നിൻ  കേശം  സുഭഗം

അതിലോലം  ശാന്തം  നിൻ  മൃദു  സ്മേരം



2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

വീറ്റ്‌ ഫീൽഡ് വിത്ത്‌ ക്രോവ്സ്

ആംസ്റ്റെല്ല്  ഇളം  നീല  കലർന്ന തെളിമയോടെ   ഒഴുകുന്നത് . നോക്കി  ഞാൻ  കുറെ  സമയം  കളഞ്ഞു .എത്ര  മനോഹരമാണ് നദിക്കരയിലെ  മരങ്ങൾ .പൊഴിയുന്ന  ഇലകൾ  പോലും  കാവ്യാത്മകമായി  തന്നെയാണ്  ആംസ്റ്റെല്ലിലെ  ഓളങ്ങളിൽ  പതിക്കുന്നത്‌ .ഒരു റെയിൽവേ  സ്റ്റെഷനും അതിമാനോഹരിയായ  ഒരു നദിക്കും  ഒരേ  പേര് വന്നത്  എന്തു  കൊണ്ടാനെന്നതിനു  ഉത്തരമില്ല .കാലങ്ങളായി ആംസ്റ്റെല്ല്  എന്ന് കേൾക്കുമ്പോൾ  നദി തീരം  ഓർമയിൽ  വരുമെങ്കിലും  യാത്രക്കാരുടെ  നിത്യേന ഉള്ള  കോമാളി  തരങ്ങൾ റെയിൽവേ  സ്റ്റെഷനും ഓർമയിൽ  നിരത്താൻ  സഹായകമായി .ആംസ്റ്റെർദം  എന്ന നഗരത്തിന്റെ  ഉൽഭവത്തിനു  കാരണം  തന്നെ  ആംസ്റ്റെല്ല് നദിയാണ് .

ആ നദിയോട്  ചേർന്നുള്ള  തിരക്ക് കുറഞ്ഞ  റെയിൽവേ  സ്റ്റെഷനാണു ആംസ്റ്റെല്ല്. പക്ഷേ  പുറം  ലോകം അറിയാത്ത അതീവ രഹസ്യമായ ഒരു വിഷയം ആംസ്റ്റെല്ല്   റെയിൽവേ  സ്റ്റെഷനെ സംബന്ധിച്ച് നൂലാമാലകളിൽ  പിണഞ്ഞു കിടക്കുന്നുണ്ട് .ആ  രഹസ്യം  ലോ കത്ത്  ആർക്കും  അറിയില്ല എന്ന്  പറഞ്ഞാൽ അത് ഒരു വലിയ  നുണയാണ് .മിയ  ക്ക് ആ രഹസ്യം  സുപരിചിതമാണ് .പക്ഷെ  പ്രണയത്തിന്റെ തീവ്രമായ അനുഭുതിയുടെ  ആലസ്യത്തിൽ അവൾക്കു  സ്ഥിരബോധവും  പ്രജ്ഞ  ശക്തിയും  നശിക്കായാൽ അത്  പരമ  രഹസ്യം ആയി തന്നെ  നിലകൊണ്ടു .

ആ  രഹസ്യമാണ്  ഞാൻ  നിങ്ങളോട്  വെളിപ്പെടുത്താൻ  മുതിരുന്നത് .
സാഹസം  ആണെന്നെരിക്കില്ലും  ഓരോർത്തർക്കും പ്രിയങ്കരം  സ്വന്തം അസ്ഥിത്വം വെളിവാക്കാൻ  ഉതകുന്ന പ്രവർത്തികൾ  ചെയ്യൂക  എന്നതാണല്ലോ .

മിയ്ക്ക്  പുറമേ രണ്ടു  മോഷ്ടക്കൾക്കും ,ഞാൻ പേര് വെളിപ്പെടുത്താൻ  ആഗ്രഹിക്കാത്ത  എന്റെ  പ്രിയ സുഹിർതിനും ഈ  രഹസ്യം അറിയാം .

ആ രഹസ്യം  ശ്രവിക്കാൻ നിങ്ങൾ  തയ്യാറായി  കഴിഞ്ഞു  എന്ന് ഞാൻ കരുതട്ടേ .

1991  ഏപ്രിൽ  മാസത്തിൽ  രണ്ടു  മോഷ്ടാക്കൾ വാൻ  ഗോഗ്  മ്യുസിയം അതിക്രമിച്ചു  കടന്നു ഇരുപതു പെയിൻറിംഗ് കളുമായി കടന്നു കളഞ്ഞ  വിവരം നിങ്ങൾ  അറിഞ്ഞിരിക്കുമല്ലോ .വളരെ ആസൂത്രിതമായ  നീക്കമായിരുന്നു അവരുടേത് .മൊനെട്ടിന്റെയും  രംബ്രന്റിന്റെയും വാൻ ഗോഗിന്റെയും പെയിൻറിംഗ്കൾക്ക്  പുറമേ  പല ഇംപ്രെഷനിസ്റ്റുകലും മോഷ്ടാക്കളുടെ  ഗാർമെന്റ്  ബാഗിൽ  സ്ഥാനം പിടിച്ചു .പക്ഷേ നഷ്ടം സംഭവിച്ചത് വാൻ ഗോഗിനാണ്  എന്നാണ് മ്യുസിയം  അധികൃതരുടെ  കണക്കുകുട്ടൽ .വാൻ ഗോഗിന്റെ  മൂന്നു പെയിൻറിംഗ് കളാണ് മോഷ്ടാക്കൾ  അതി ദാരുണം നശിപ്പിച്ചത് . വീറ്റ്‌  ഫീൽഡ്  വിത്ത്‌  ക്രൌസും സ്റ്റിൽ  ലൈഫ് വിത്ത്‌ ബൈബിളും   സ്റ്റിൽ  ലൈഫ് വിത്ത്‌  ഫ്രുറ്റ്സും  ആണ് ആ കല സൃഷ്ട്ടികൾ .

ഇനി ഞാൻ  പറയാൻ  പോവുന്നത്  നിങ്ങൾ ശ്രദ്ധ പൂർവം  കേൾക്കുമെന്ന് ധരിക്കട്ടെ .

പെയിന്റിങ്ങുകൾ  എല്ലാം തിരിച്ചു കിട്ടി  എന്നാണ് മ്യുസിയം അധികൃതരുടെ  അവകാശവാദം .പക്ഷേ  അത്  അർദ്ധ സത്യമാണ് .അതിൽ വീറ്റ്‌  ഫീൽഡ്  വിത്ത്‌  ക്രൌസഇന്റെ യഥാർത്ഥ  സൃഷ്ട്ടിയല്ല മ്യുസിയത്തിൽ തിരിച്ചു  എത്തിയത് .ആരോ  പകർത്തിയ  ചിത്രം  കീറി  മുറിച്ചിട്ട് മോഷ്ടാവ് രക്ഷപെടാൻ  ശ്രമിക്കുന്നതിനിടയിൽ  വെടിയേറ്റു  വീഴുകയായിരുന്നു .
അയാൾ  മരണ  വെപ്രാളത്തിൽ  പെയിന്റിങ്ങിനെ  ചവറ്റു കുട്ടയിൽ ഇട്ടു .
ഈ  സംഭവം പാരീസിലോ  മറ്റോ  ആയിരുന്നെങ്കിൽ തത് ക്ഷണം  യഥാർത്ഥ സൃഷ്ടി കണ്ടു  പിടിക്ക പെട്ടെനെ. പക്ഷേ  ഈ പെയിന്റിംഗ്  ഉപേ ക്ഷിക്കാപെടാൻ  ആർക്കോ  നിഘൂഡമായ ലക്ഷ്യം ഉണ്ടായിരുന്നു  എന്ന് വ്യക്തം .

ഇപ്പോൾ  നിങ്ങൾക്ക്  വ്യക്തമായി  കാണുമല്ലോ യഥാർത്ഥ  പെയിന്റിംഗ്  എങ്ങനെ ആംസ്റ്റെല്ല്  റെയിൽവേ  സ്റ്റെഷനിൽ എത്തിയെന്ന് .

അംസ്റ്റർദമില്ലെന്നല്ല , പാരിസിൽ  പോലും  എന്നെയും  എന്റെ  സുഹിർത്തുക്കളേയും പോലെ വളരെ  കുറച്ചു  പേർക്കേ  ഒരു യഥാർത്ഥ പെയിന്റിങ്ങിനേ  അതിന്റെ  പകർപ്പിൽ  നിന്ന്   വേർതിരിച്ച്  അറിയൂ .
ചിത്ര കാരന്റെ  യഥാർത്ഥ  സൃഷ്ടിയിൽ  ഒരു  മരം  ഉണ്ടെന്നു ഇരിക്കട്ടേ .
അത്  യഥാർത്ഥ   സൃഷ്ടിയിൽ   ഇലകൾ  പൊഴിക്കുകയും  കാറ്റിൽ
ഇളകിയാടുകയും  പക്ഷികൾക്കായി  കാത്ത് ഇരിക്കുകയും  ചെയ്യും .
ചുരുക്കി പറഞ്ഞാൽ  ഒരു  പെയിന്റിങ്ങിൽ  ചിതലിന്  പോലും  ജീവനുണ്ട് . പക്ഷേ  യഥാർത്ഥ  മായ  സമ്പൂർണ്  മായ  ഒന്നിൽ  മാത്രം .ഇത്തരം  കാര്യങ്ങൾ  മനസില്ലാക്കാൻ  പ്രാപ്തിയുള്ള  ഒരു വിദഗ്ദന്റെ  വാക്കായി  നിങ്ങൾ  ഈ  സംഭാഷണങ്ങൾ  മുഖവിലക്കെടുക്കണം .മറിച്ചു ഒരു  കഥയുടെ  കാല്പനിക  സ്വഭാവത്തിന്റെ സവിശേഷമായ  ഭാവ  പകർച്ച  ഉൾക്കൊണ്ട  ഒരു  നുണയായി കണ്ടാൽ രഹസ്യത്തിന്റെ  ചുരുൾ  മോഷ്ടാവ്  ഉദ്ദേശിച്ചപോലെ
പുറം  ലോകം  അറിയാൻ  പോകുന്നില .

വിശ്വസിക്കാൻ  പര്യാപ്തമായ  തെളിവുകൾ  നിങ്ങൾ  ആവശ്യപെടുന്നതിൽ  തെറ്റില്ല .

ഞാൻ  ആദ്യമായി  വെളിപ്പെടുത്താൻ  ആഗ്രഹിക്കുന്ന  തെളിവ്  ഒരു തോക്കാണ് .ഹോളണ്ടുകാരും  ഫ്രഞ്ചുകാരും   പോലീസ്  ഉദ്യോഗസ്ഥരും സർവ്വോപരി ലോകമെന്ബാടുമുള്ള കലസ്വദകരും  ശത വർഷങ്ങളോളും അപഗ്രഥിച്ചു  കണ്ടു  പിടിക്കാൻ  കഴിയാത്ത ഒരു  തെളിവ്   ആണിത്

വീറ്റ്‌  ഫീൽഡ്  വിത്ത്‌  ക്രൌസിൽ  വിദൂരതയിലേക്ക് നയിക്കപെടുന്ന  പാതയിൽ ആകാശം  എത്തി  എന്ന് തോന്നുനിടത്തു ഒരു  ധാന്യ  പുരയുണ്ട് .ചിത്രത്തിൽ  ഒരിക്കലും  അതു  കണ്ടെത്താൻ  ആവില്ല . ആ ധാന്യ പുരയിൽ  ആണ്  വാൻ ഗോഗ്  തന്റെ  തോക്ക്  ഒളിപ്പിച്ചു വച്ചത് .1890 ലെ ജൂലായ്‌  മാസത്തിൽ ഇതേ  തോക്കിനാൽ  വെടിയുതിർത്തു  ആളുകൾ  അറിയും  മുൻപേ തോക്ക്  ധാന്യ പുരയിൽ  ഒളിപ്പിച്ചു  വെന്ന്  മിയയുടെ  കാമുകൻ  വില്ല്യമിനോട് വാൻ ഗോഗ്  പറഞ്ഞത്  ഞാൻ കേട്ടതാണ് . ആ  തോക്കിനാൽ  തന്നെ  മോഷ്ടാവിനെ  വെറ്റിയുതിർതതെന്നും  വാൻ ഗോഗ്  പറഞ്ഞപ്പോൾ  ഞാൻ  പകച്ചു  പോയി .

                           വില്യമിനോട്  പിതൃ  തുല്യമായ  വതസല്യമാണ്  വാൻ ഗോഗിന് .
സ്വന്തം  അനിയൻ  തിയോ  യെ ക്കാളും സിൻ നീക്കാളും  എത്രയോ  ഉയർന്നതാണ് വില്ല്യമിന്റെ  സ്ഥാനം . സിൻ  എന്ന പറഞ്ഞതിനാൽ  അവളെ  പറ്റി  പറയതിരിക്കുനത്  എങ്ങനെയാണു .ഗോഗോൾ  ഒരു കുറി  ഇതേ  പല്ലവി  പറഞ്ഞിട്ടുള്ളതാണ് .പാരീസിലുടെ  അനന്തം  ഒഴുകുന്ന  നദിയാണ് സിൻ   എന്ന്  നിങ്ങൾ  തെറ്റി  ധരിക്കരുത് .വാൻ ഗോഗ്,തെരുവിൽ  നിന്ന്  ചിത്രശാലയിലേക്ക്  കൊണ്ട് വന്ന  ഗർഭിണിയായ  ഒരു  വേശ്യ  ആയിരുന്നു  സിൻ .നിങ്ങൾ സോറോ   പെയിന്റിങ്ങിൽ  കുറച്ചു നേരം  ചിലവഴിക്കു.അതിൽ  മുഴുവൻ സിൻ  ആണ് .

ശരിയാണ്  ഞാൻ ഒരു  വേശ്യ  തന്നെ . ഒരിക്കൽ  ഞാൻ  എല്ലാം നദിയില്ലെ ഒഴുക്കിൽ  അവസാനിപ്പിക്കും  . സീൻ  പല കുറി  പ്രവചിച്ചിട്ടുണ്ട് .തന്റെ  അൻപത്തി  നാലാം  വയസിൽ  സീൻ  തന്റെ  പ്രവചനം  യഥാർത്ത്യമാക്കി  ,
വാൻ ഗോഗിന്  നല്കിയ  വാക്ക്  പാലിച്ചു .

വാൻ ഗോഗാണ്  വില്യമിന്  മിയയെ  സ്വന്തമാക്കാൻ  പ്രോത്സാഹനം  നൽകിയത്

 .ആംസ്റ്റെൽ  റെയിൽവേ  സ്റെഷനിലെ  മാറാല  പിടിച്ച  ഒരു  പെയിന്റിങ്ങിൽ  കവിതകൾ  എഴുതി  ജീവിക്കുന്ന  അദിർശ്യനായ  ഒരു  യുവാവിൽ   ആമ്സ്റെൽ  നദിയെപൊലും  ലജ്ജിതയക്കുന്ന  സൌന്ദര്യ ധാമമായ  ഫ്രഞ്ച്  യുവതി  മിയ  ഒരു  മഞ്ഞു  പെയ്ത  രാത്രിയിൽ ,  അകാരണമാം  വിധം   ,അനുരക്തയായി  എന്ന്  പറഞ്ഞാൽ  നിങ്ങൾ  വിശ്വസിക്കുമോ ?

വാൻ ഗോഗിന്റെ  വീറ്റ്‌  ഫീൽഡ്  വിത്ത്‌  ക്രൌസിൽ  നിന്നാണ്  വില്ല്യം  സകലരെയും   കബളിപ്പിച്ചു  മിയയുടെ  സമ്മതത്തോടെ  പാരീസിലേക്ക്‌  കടന്നു  കളഞ്ഞത് . വാൻ  ഗോഗ്  വരച്ച  അവസാന  ചിത്രമായിരുന്നല്ലോ
വീറ്റ്‌  ഫീൽഡ്  വിത്ത്‌  ക്രൌസ് .മൂടി  കെട്ടിയ  ആകാശത്തിനു  താഴെ  സ്വയം വെടിയുതിർത്തു  ജീവിതം  വാൻ ഗോഗ്  അവസാനിപ്പിക്കുകയായിരുന്നു .അതിനു  ഉപയോഗിച്ച  തോക്കാണ്  കളപുരയിൽ  നിന്നു  കണ്ടെടുത്തു  ഞാൻ  നിങ്ങൾക്ക് നൽകിയത് .

വാൻ ഗോഗ്  പ്രസ്തുത  ചിത്രത്തിന്റെ  രചനയിൽ  ആയിരുന്ന്നപ്പോൾ ധാന്യപ്പുരയിലെ  കാവൽ  ക്കാരനയിരുന്ന  ഫെഡ്റിക് ന്റെ മൂന്നാം  തലമുറയിലെ  അവസാന  കണ്ണിയാണ്  വില്ല്യം . വീറ്റ്‌  ഫീൽഡ്  വിത്ത്‌  ക്രൌസിൽ വാൻ ഗോഗ്  എങ്ങനെ  എത്തി ചേർന്നു  എന്നത്  ഒരു  പ്രഹേളിക  ആണ് .ആ  രഹസ്യം  ഞാൻ   മറഞ്ഞു  ഇരിന്നു  കേട്ടെങ്കിലും  ഇപ്പോൾ  പറയുക  അസാധ്യമാണ് . മാനസിക  വിഭ്രാന്തിയുടെ  മിന്നല പിണരുകൾ ഹൃദയത്തിൽ പതിചെങ്കില്ലും സ്വയം  വരിച്ച   മരണത്തിൽ  നിന്നും  തന്റെ  അവസാന  പെയിന്റിങ്ങിലേക്കുള്ള  യാത്ര   വാൻ ഗോഗിനെ  പോലെ  അസാമാന്യ  പ്രതിഭയ്ക്ക്  ഉടമയായ  ഒരു കലാകാരനു എത്ര  ലഘവമാണ്  എന്നതിൽ  തർക്കമില്ല .

സംശയ  നിവിർത്തിക്കു  പെയിന്റിങ്ങിനേ  കുറിച്ച്  അറിയേണ്ടതയിട്ടുണ്ട് .
മഴകാറ്  നിറഞ്ഞ  ആകാശത്തിനു  താഴെ  ,കാറ്റിനാൽ  ഇളകി മറിയുന്ന  ഗോതന്പ്  പാടം .  വെളിച്ചം  തിരെ  കുറവ് .  ഇരുണ്ട  ആകാശത്തിൽ  പറന്നകലുന്ന  കാക്കകൾ  . അതോ  പറന്നടുക്കകയാണോ  .വ്യക്തമല്ല .
എടുത്തു  പറയണ്ട  വസ്തുത  ചിത്രത്തിൽ  മാന്ത്രികമായ  ചലനമാണ് .
ഇടതും  വലതും  മദ്ധ്യ \തിലുമയി  മൂന്നു പാതകൾ .മദ്ധ്യത്തിൽ  ഉള്ളത്  അനന്തയിൽ  ലയിക്കുന്നു  .മറ്റു രണ്ടു  പാത  കളുടെ  ദിശ  വ്യക്തമല്ല ..

തന്റെ  മരണ  ശേഷം  കലാന്ത്യത്തോളം  ജീവിതം  കഴിക്കാൻ  വാൻ ഗോഗ്  ഈ  പെയിന്റിങ്ങിനെ  തിരഞ്ഞു  എടുത്തതിൽ  യാതൊരു  തെറ്റും ചൂണ്ടി കാണിക്കാനാവില്ല .

മിയയെ  പറ്റി  ഒന്നും  പരഞ്ഞില്ലലൊ . സുന്ദരിയാണ്  അവൾ . എത്ര  നിഷ്കളങ്കമാണ്  അവളുടെ  ചിരി . ശാന്തത  നിഴലിക്കുന്ന  കണ്ണുകൾ .
സുവർണ്ണ നിറമാണ്‌  അവളുടെ  കവിളിനു . എത്ര   പരന്നതും  പ്രഭ പൂരിതവുമാണ്  അവളുടെ  നെറ്റിത്തടം .മഞ്ഞിൽ  തീർത്ത  ശില്പ്പതിനു  സമാനമാണ്  അവളുടെ  കഴുത്തു . എത്ര  തന്മയതം  കലർന്ന  നടത്തമാണ്  അവളുടേത്‌ . ആാംസ്റ്റെലിലെ  ഓളങ്ങൾ  പോലും  തോറ്റുപോകും  .അതിനു മുൻപിൽ .പാരീസിലെ  സിൻ  നദിയനെങ്കിലൊ .സിൻ  നദി  ഒഴുകുന്നത്  ഞാൻ  കണ്ടിട്ടില്ല .

പാരീസിലുടെ  നടക്കുമ്പോൾ  അവൾ  ഒരു  ചിത്ര  കാരന്റെയും  കണ്ണില പെടരുതേ  എന്ന്  ഞാൻ  പ്രാർതിക്കും . ഒരു  പെയിന്റിഗിൽ  ജീവിക്കണ്ടവൾ
അല്ല  മിയ .

മിയ  ആദ്യമായി  ആംസ്റ്റെല്ലിൽ  എത്തിയ  രാത്രി  ഞാൻ ഓർക്കുന്നു .
നല്ല  മഞ്ഞു പെയ്തിരുന്ന  രാത്രി . അന്ന്  വില്ല്യം  തന്റെ  പുതിയ  കവിത  വാൻ ഗോഗിനെ  ചൊല്ലി  കേൾപ്പികുകയായിരുന്നു . വില്ല്യം  പുഷ്കിന്റെ  ആത്മാവ്  നിമിഷ  നേരത്തേക്ക്  കടമെടുത്തോ  എന്ന്  തോന്നി  പോകും .അവച്യമാം  വിധം  പ്രണയാർദ്രമാണ് ആ വരികൾ .നല്ല  തണുപ്പുള്ളതിനാൽ അവൾ  പെയിന്റിങ്ങിൽ  ചാരി  ഇരുന്നു  ഉറങ്ങി പോയി .താൻ  സ്വപനം  കണ്ടെതാണ്  എന്നാണ്  അവൾ ആദ്യം  കരുതിയത്. എത്ര  മനോഹരമായിരുന്നു  ആ  വരികൾ .ഒരു  പകലും  രാത്രിയും  ആ വരികൾ  ഓരോ  നിമിഷവും  അവളെ  ചുംബിച്ചു .പിന്നെടവൾ  പല കുറി  ഇവിടെ  വന്നു . അത്ഭുത്മെന്നെ  പറയാനുള്ളൂ .അവർ  തമ്മിൽ  കണ്ടമാത്രയിൽ  പെയിന്റിങ്ങിൽ  നിറങ്ങൾ  ആകെമാനം ഒഴുകി  കാറ്റിന്റെ  തേരിൽ  പറന്നുപോകുമോ  എന്ന്  ഞാൻ ഭയന്നു . പിന്നിടവൾ  പലകുറി  എവിടെ വന്നു .തല ചായ്ച്ചു  കിടന്നു .മതി  വരുവോളും  ചുംബിച്ചു . വില്ല്യം  എത്ര  ഔന്നത്യമുള്ള രചനകൾ ആണ് മിയക്ക്  നൽകിയത്  .

                                                    പൊടുന്നനെ  കാറ്റു  നിലച്ച  ഒരു സായാഹ്നത്തിലാണ്  പെയിന്റിങ്ങിൽ  നിന്ന്  രക്ഷപെടാനുള്ള  വഴി  വാൻ ഗോഗ്  വില്ലമിനു  പറഞ്ഞു  കൊടുത്തത് . വീറ്റ്‌  ഫീൽഡ്  വിത്ത്‌  ക്രൌസിൽ  മൂന്ന്  പാതകൾ  ഉള്ള  കാര്യം നിങ്ങൾ  വിസ്മരിച്ചിട്ടില്ല  എന്ന് ധരിക്കട്ടെ .മദ്ധ്യ \ത്തിൽ  ഉള്ള  അനന്തയില്ലേക്ക്  തുറക്കുന്ന  പാത ചെന്നെത്തുന്നത്  ഒരു കടലിലാണ് . ആ  വഴി  പോകരുത് .\ദിശയില്ല  എന്ന്  തോന്നുമാറ്  മറ്റു  രണ്ടു  വഴികൾ  ഉണ്ട് .

ഒന്ന്  പെയിന്റിങ്ങിൽ  നിന്നും  യഥാർത്ഥ ലോകത്തിലേക്ക്‌  പ്രവേശിക്കാനുള്ളതാണ്‌ .ആ  വഴി  എല്ലാ  ചിത്രകാരന്മാരെയും  പോലെ  വാൻ ഗോഗ് അത്   അതീവ  രഹസ്യമാക്കി  വച്ചിരിക്കയാണ് .രണ്ടാമത്തെ  വഴി  മരണ  ശേഷം  വാൻ ഗോഗ്  പെയിന്റിങ്ങില്ലേക്ക്  നടന്നു  കയറിയ  പാതയാണ് .ധാന്യപ്പുരയിലെ  ഗോവണിക്ക്  പുറകിലെ  ഇരുട്ടറയിൽ  നിന്ന്  ആരംഭിക്കുന്ന  വഴിയാണ്  അത് .നമ്മൾ  തോക്ക്  കണ്ടെത്തിയ  കാര്യം  നിങ്ങൾ  വിസ്മരിചിട്ടില്ലലോ .?

എന്നെ  വിസ്മയിപ്പിച്ചു  കൊണ്ട്  വാൻ  ഗോഗ്  വില്യമിന്  പെയിന്റിങ്ങിൽ  നിന്നും  രക്ഷപെടാനുള്ള  വഴി  പറഞ്ഞു  കൊടുത്തു .

കുറച്ചു  നാളുകൾ  മാത്രം  കഴിഞ്ഞിട്ടുള്ളൂ വില്ല്യം  പാരീസിൽ  നിന്ന്  മടങ്ങിയെത്തിയിട്ട് .ആംസ്റ്റെല്ല്  നദിക്കരയിലെ  ബംഗ്ലാവിലാണ്  അവർ  താമസിക്കുനതു ,സ്ട്രോസും  നിവിയും  ആണ് വില്ല്യമിനും  മിയക്കും  ജനിച്ച  രണ്ടു മക്കൾ .അവർ  ആംസ്റ്റെല്ല്  നദിയിൽ  കളിക്കുനത്  ഇവിടെ നിന്ന്  കാണാം ,എത്ര  സുന്ദരിയാണ്‌  നിവിയ  .മിയയെ  പോലെ തന്നെ .
യഥാർത്ഥ പ്രണയത്തിനായി  ഒരു ചിത്രകാരനും ചെയ്തു  കൂടാത്ത  വലിയ  തെറ്റാണു  വാൻ ഗോഗ് ചെയ്തത്

.പക്ഷേ  പ്രണയത്തിനു  വേണ്ടിയാവുമ്പോൾ  തെറ്റുകൾ ശരികളാണ് .

എന്റെ  സുഹിര്തിന്റെ  ഒരു കാര്യം പറഞ്ഞത് നിങ്ങൾ മറന്നു പോയോ. അവനും  ഈ രഹസ്യങ്ങൾ  എല്ലാം  അറിയാം അവൻ  വാൻ ഗോഗ്  മുസിയത്തിൽ  ആണ്

..

ഇതൊക്കെഇത്ര ആധികാരികമായി പറയാൻ  ഞാൻ ആരാണ്  എന്ന്  നിങ്ങൾക്ക് സംശയം  തോന്നിയേക്കാം .

ഞാൻ  ആംസ്റ്റെല്ല്  റെയിൽവേ സ്റ്റെഷനിലെ  ചുവരാണ്
.എന്റെ  ശരീരത്തിൽ  ആണ് കാലങ്ങളായി ഇവർ  ഈ നാടകം  കളിക്കുനത് .

ഞാൻ  പറഞ്ഞത്  സത്യമല്ലാതെ  മറ്റൊന്നുമല്ല  എന്ന്  നിങ്ങൾ  വിശ്വസിച്ചു  കാണുമെന്നു കരുതട്ടേ. ക്രോവ്സ്