ആകെ പേജ്‌കാഴ്‌ചകള്‍

2014, ഏപ്രിൽ 12, ശനിയാഴ്‌ച

മിഥ്യ




മുകിൽ  മാഞ്ഞ വിണ്ണിലെ 
പ്രണയാർദ്ര  സന്ധ്യയിൽ 
അഴൽ  വീണ  മാനസം 
മധു  ചോർന്ന സൂനമായ് 

സപ്ത സ്വരങ്ങളാൽ  സംഗീത  സാന്ദ്രമായ് 
സൗവ്ഗന്ധികങ്ങൾ  കുളിരെന്തി  നഗ്നരായി 
പഞ്ചമ  കൂജനം  കാതിലെ രാഗമായി 
താരക  മേളനം  ഗാന വിലോലമായ് 

നിൻ പാദ ചലനങ്ങൾ കാതൊർതിരിക്കുമെൻ 
സങ്കൽപ്പ സീമയിൽ മോഹന  കന്യയായ് 
തരളമാം  മേനിയിൽ  പടരുന്നു  മിഥ്യയിൽ 
ലാവണ്യ' സ്പർശമായ്  സുഖമുള്ള   നോവുകൾ 

2014, ഏപ്രിൽ 2, ബുധനാഴ്‌ച

സത്യം  പറയുന്ന  കണ്ണാടി
----------------------------------

ലോകത്ത്  എവിടേ  വച്ചും  ഒരു  കണ്ണാടി  കണ്ടാൽ  ദാസൻ  ഒരു നിമിഷം  നോക്കി  നില്ക്കും  .  ഒരു  സംതൃപ്തമായ  തിരിച്ചറിവ്  ലഭിക്കുന്നത്  വരെ  അയാൾ  കാത്തു  നില്ക്കും .ചിലപ്പോൾ ചില   ആ ങ്യ  വിക്ഷേപങ്ങൾ  , ഭംഗി  യായി  ഒതുക്കി  വയ്ക്കുന്ന  മുടിയിൽ  അലയുന്ന' കൈകൾ   , ചെറിയ  ഒരു ചിരി  ഇത്രയും  ആവുമ്പോൾ  കണ്ണാടി  മറുപടി  പറയും .

അങ്ങനെ  ഒരു  ദിവസം  കണ്ണാടി മായി  സംസാരിചു  നിന്ന   ദാസനെ  ഒരു  അപരിചിതൻ  വിളിച്ചു .

ഒന്ന്  നിൽക്കണേ ......

തന്റെ  കയ്യിലുള്ള  മിനി  ഡ്രാഫ്റ്റ്ർ  അർനോൾഡു  ഷ്വാർറ്റ്ശ്നഗർ  ന്റെ  റ്റെർമിനറ്റെർ  സ്റ്റൈലിൽ  പിടിച്ചു  ദാസൻ  തിരിഞ്ഞു  നോക്കി ...

പട്ടാളത്തിൽ  ആയിരുന്നോ??? അപരിചിതൻ  ചോദിച്ചു ...

അല്ല....  ദാസൻ  പറഞ്ഞു ...

പിന്നെ  പോലീസിൽ  ആയിരുന്നോ ...

കളി  മാറുകയാണ്  എന്ന്  കണ്ടു  ദാസൻ  അല്പ്പം  നീരസത്തോടെ  ചോദിച്ചു ..

അല്ല  നിങ്ങള്ക്ക്  എന്ത്  വേണം  ..ചോദ്യം  അവസാനിക്കുനതിനു  മുൻപ്  അപ്പോളോ -11  ചന്ദ്രനിൽ  ഇറങ്ങിയ  പ്രതീതി  ഉണർത്തിക്കൊണ്ട്  ഒരടി  ദാസന്റെ  കവിളിൽ  വീണു.....

തിരിഞ്ഞു  നടന്ന  അപരിചിതനെ  ദാസൻ  അനുഗമിച്ചു ...

നിങ്ങള്ക്ക്  ആളു  മാറിയതാണോ...

അയാൾ  പറഞ്ഞു  .

ഏയ്‌  ..ശെരിക്കും  നിന്നെ' തന്നെയാ  കിട്ടണ്ട്യത് .....

ഞാൻ  STd  ബൂത്ത്  കാരനാ ....കുറെ  നാളായി  നീ  കണ്ണാടി യുടെ  മുന്നിൽ  നിന്ന്  കോപ്രായം കാണിക്കുന്നു ...

കുറെ നാളായി  വിചാരിക്കുന്നു  ഇതു ഒന്ന്  അവസാനിപ്പിക്കണം  ന്നു ..

എന്റെ  ബൂത്തിന്റെ  കണ്ണാടി  മാത്രേ  ഉള്ളു  ഈ ചിന്നകടെല് ..

അതോ  ഈ  കണ്ണാടിയെങ്കില്ലും  സത്യം  പറയുന്നു  വച്ചിട്ടാ.......

ചിതറി  കിടന്ന്ന  മുടി  ഭംഗി യായി  ഒതുക്കി  ദാസൻ  പറഞ്ഞു  ..ഭാഗ്യം  ആരും  കണ്ടില്ല ..

പൊടുന്നനേ  ഒരു  മാജിക്കിൽ  നിന്ന്  എന്നോണം  പ്രത്യക്ഷനായ  അച്ചായാൻ  ദാസനോട്  സ്വത സിദ്ധമായ  ഒരു കള്ള ചിരിയോടെ  ചോദിച്ചു ...

ആരാ  ദാസ  അത്  ...ഫ്രണ്ടാ .................
രാത്രി
-----------

നിലാവിലെ  നിശീഥിനീ
മധുമയി  മനോഹരി
മനോജ്ഞമാം  കിനാവിലെ
സുധാമയി  സുഭാഷിണി

പരിലാളനങ്ങളിൽ  മുഴുകുന്ന  മാനസം
കളി വാചകങ്ങളായ്  കാറ്റിന്റെ  മർമരം
ഒരു  വേള ശാന്തമായ്‌ സുസ്മേര  ലോലയായ്
കുമുക സുഗന്ധമായ്‌  മധു  ഭരിത  വാസന്തം

സജലമാം  നേത്രങ്ങൾ  പ്രണയമാം  ദീപ്തി യാൽ
താരക  വീഥിയിൽ  നിദ്രയോ  കാവലായ്
തരളമാം  മേനിയിൽ  ആനന്ദ  സ്പർശമായ്
ലജ്ജിത  വദനയായ്  നാഴിക  യാത്ര യായ്

നിലാവിലെ  നിശീഥിനീ
മധുമയി  മനോഹരി
മനോജ്ഞമാം  കിനാവിലെ
സുധാമയി സുഭാഷിണി 
ഒളിച്ചോ ടിയവരെ  കണ്ടവരുണ്ടോ......................
-

നിങ്ങൾ  വീണ്ടും  പിന്മാറാൻ  തീരുമാനിച്ചോ  ????

പല  പ്രാവശ്യമായി നിങ്ങൾ  ഈ  താഴ്വരയിൽ  വന്നു  തിരിച്ചു  പോകുന്നു .
ഈ  കാഴ്ചകളെ  അലസമായി  നോക്കി  ലക്ഷ്യത്തിൽ  നിന്ന്  അകന്നു  ഒരു  ഭീരുവിനെ  പ്പോലെ  നിങ്ങൾ  ഓടിപ്പോകുന്നു .

ഈ  കാറ്റും  മഞ്ഞും  പൂക്കളും  തടാകവും  മാത്രമാണോ  നിങ്ങളെ  നിമിഷ  നേരത്തേക്ക്  സാന്ത്വന പ്പെടുത്തുന്നത് .നിങ്ങൾ  ആരെയാണ്  പേടിക്കുനത്  .

എന്താണ്  യഥാർത്ഥത്തിൽ  നിങ്ങൾ  തേടുന്നത് .?

ഈ  താഴ്വരയിൽ  നിന്ന്  സ്വർഗ്ഗമെന്നു  വിശ്വസിക്കുന്ന   മറുഭാഗത്തുള്ള  മലനിരകളിൽ  എത്താൻ  മല  നിരകളെ  ബന്ധിപ്പിക്കുന്ന  കയർ  അല്ലാതെ  മറ്റൊന്നുമില്ല  എന്ന്  നിങ്ങള്ക്ക്  അറിയുന്നതല്ലേ  . ആ  കയറിലുടെ  മറുകരയിൽ  എത്താൻ  നിങ്ങൾക്ക്  കഴിവുണ്ട്  .അല്ലെങ്കിൽ  നിങ്ങൾ  ഒരിക്കലും  അപ്രാപ്യമായ  ഒന്നിനെ  കുറിച്ച്  ആലോചിച്ചു  അധികമാരും  കേൾക്കാത്ത  ഈ ഗ്രാമത്തിൽ  എത്തില്ല .

രൂക്ഷമായ  നോട്ടം  കൊണ്ട്  അയാൾ  സംഭാഷണം  അവസാനിപ്പിച്ചു   നടന്നകന്നു .

                       ഞാൻ  മല  നിരകളുടെ  മുകളിൽ  എത്തി  .രണ്ടു  മല  നിരകളെ  ബന്ധിപ്പിക്കുന  കയർ  .നിങ്ങൾക്ക്  വിശ്വസിക്കാൻ  പ്രയാസമായിരിക്കും .  നിങ്ങൾ  കണ്ടു സ്വയം ബോധ്യപെട്ടാൽ മാത്രമേ  വിസ്വസിക്കനാകു . താഴെ  നിറഞ്ഞൊഴുകുന്ന   തടാകത്തിൽ  പതിയിരിക്കുന്ന  കൂർത്ത  അഗ്രമുള്ള പാറ ക്കെട്ടുകൾ . 



സ്വർഗം ഒരു  സങ്കല്പം  ആണെന്നുകരുതി  ഉള്ളത്  കൊണ്ട്  തൃപ്തി  പ്പെടില്ലേ .???
ഇഷ്ട്ട മില്ലാത് ചെയ്യുമ്പോൾ  ഒളിച്ചോടുന്നത്  ഭീരുത്വം  അല്ലാതെ  മറ്റൊന്നുമല്ല  എന്നും  ജീവിതത്തിൽ  പ്രായോഗികതക്കാണ്  സ്ഥാനം  എന്ന്  തിരിച്ചറിഞ്ഞു 
ഒരു  സാധാരണക്കാരന്റെ  അസ്വസ്ഥതകളില്ലേക്ക്  മനസിനെ  പറിച്ചു  നട്ട് ജീവിക്കുകയാണ്  എന്ന്  വരുത്തി  തീർക്കാൻ  ശ്രമിക്കിലേ .???

ഒരു  മുറിയിൽ  നിന്ന്  ഈ  മല  നിരകളുടെ  സ്ഥായിയായ  നിശബ്ദതയിലേക്ക് 
നമ്മളെ  നയിക്കുനത്  എന്താണ്  എന്ന്  എന്നെ  പ്പോലെ  തന്നെ  നിങ്ങള്ക്കും  അറിയാം . നമ്മളിൽ  പലരും  പല കുറി  ഇവിടെ  വന്നു  പോയതാണ് . 


സംശയ പങ്കിലമായ  മനസോടെ  പരാജയ  ഭീതി യോടെ  കഴിവില്ലാതവന്റെ  അപഹസ്യതയോടെ  ഞാൻ  ആ  കയറിൽ  കാലെടുത്തു  വച്ചു സ്വയം  ഭാരമില്ലതകാൻ  ശ്രമിച്ചു . കുറച്ചു  ദൂരം  നടന്നു  .മഴ പെയ്യാൻ  തുടങ്ങി .കാറ്റു  വീശി തുടങ്ങി .ഏതു  നിമിഷവും  നിലം  പതിക്കുമെന്ന്  എനിക്ക്' തോന്നി  .ഞാൻ പരാജയ പെട്ടിരിക്കുന്നു .തിരിച്ചുപോവാൻ  കഴിഞ്ഞു ഇരുന്നെങ്കിൽ .മുന്നോട്ടു  നടക്കുന്നതിനെ  പറ്റി ഞാൻ  ചിന്തിച്ചില്ല . ആ  ഓർമകൾ  പോലും  എന്നെ  പരിക്ഷീണനാക്കി  ഭീമമായ  ചിറകുകളുമായി  ഒരു  കഴുകൻ  വരുമെന്നും  അതിന്റെ  കാലുകളിൽ  തൂങ്ങി  ഞാൻ  മറു  വശത്ത്  എത്തുമെന്നും  സ്വപ്നം  കണ്ടു .

മഴയുടെ  ശക്തി  കൂടി .ഒരു  വലിയ  വൃക്ഷത്തിന്റെ  ഉയർന്ന  ശിഖിരത്തിൽ  നിന്നും  പൊഴിഞ്ഞ  ഞാൻ  താഴേക്ക്  പതിച്ചു .പരാജയത്തിന്റെ  അസുഖകരമായ  വീഴ്ചയിൽ  എന്റെ  സങ്കല്പ്പതിലെ  ഭീതിതമായ  അവസ്ഥയുടെ  തീവ്രത  ഇല്ലാതെ  വളരെ  ശാന്തമായി  ഞാൻ  തടാകത്തിന്റെ  ഓളങ്ങളിൽ  അഭയം  കണ്ടെത്താൻ  ശ്രമിച്ചു .ശ്വാസം  നിലച്ചു  എന്ന്  തോന്നിയപ്പോഴെല്ലാം  ഒരു  അത് ഭുതമെന്നോണം ഒഴുക്ക് എന്നേ  മുകളിലേക്ക്  ചലിപ്പിച്ചു .ദീര്ഘാ നേരത്തേ  ശാന്തതക്ക്  ശേഷം  ഞാൻ  കണ്ണ്  തുറക്കാൻ  ശ്രമിച്ചു .

                   ഞാൻ  മറു  കരയിൽ  എത്തിയിരിക്കുന്നു . 

കയറിനാൽ  നിർമ്മിതമായ ഒരു  നിശ്ചിതമായ  വഴിയിലൂടെ   അല്ലാതെ  തന്നെ ..

തീരത്ത്  കൂടെ  നടന്നപ്പോൾ   കുറെ അപരിചിതരെ  കണ്ടു .

അവരിൽ  പരാജിതനും  വിജയിയും   ഭാഗ്യവാനും  ആരെന്നു  കണ്ടു  

പിടിക്കുക  അസാധ്യമായിരുന്നു . അവരിൽ  ഒരാൾ  എന്നോട്  ചോദിച്ചു ...

ഒളിച്ചോ ടിയവരെ  കണ്ടവരുണ്ടോ.............................????????????