ആകെ പേജ്‌കാഴ്‌ചകള്‍

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ബോട്ടി

നിനക്ക്  ബ്ര്ഗ്മാനെ  കുറിച്ച്  ഒന്നുമറിയില്ല . തി യെട്ടരിനുക്കുറിച്ച്  ഒന്നുമറിയില്ല .വെറുതെ  ആളാവാൻ  വൈൽഡ്‌  സ്ട്രവ്ബെര്രിസിനെ
മദ്യതിനോപ്പം  വിളമ്പണ്ട . കുട്ടത്തിലെ  മുതിർന്ന  നാടകാചാര്യൻ  ആജ്ഞാപിച്ചു .

ഒരു അവഹേളനത്തിന്റെ  ചവർപ്പ്    രാഘവന്റെ  ബോധത്തിൽ  തങ്ങി  നിന്നു .

അത്  പതുക്കെ  അബോധവസ്ഥക്ക്  വഴി   മാറി.
.
ഒരു  കലാകാരനെ  സംബന്ധിച്ചടത്തോളം  തന്റെ  വാക്കുകൾ  കേൾക്കാനുള്ള  ഒരു പിടി  ആളുകൾ  ആണ് വേണ്ടത്  .പക്ഷേ  സ്വന്തമായ  കാഴ്ച പ്പാടും  വ്യക്തമായ  രാഷ്ട്രിയമായ  അവബോധവം  താൻ തിരഞ്ഞെടുത്ത  വഴിയെക്കുറിച്ച്  ഉത്തമ  ബോധ്യമുള്ള  ഒരു  കൂട്ടം  ചെറുപ്പക്കാരോട്  ഞാൻ ചില്ലറ ക്കരനല്ല  എന്ന്  രാഘവന്  മനസിലാക്കി  കൊടുക്കണമായിരുന്നു  .

സ്വയം  മഹാത്വത്കരിക്കാൻ  നിസ്സാരമായ  കാര്യങ്ങളെ  അതി ഭാവുകത്തോടെ  പറയുന്ന  ഒരു കൂട്ടം  .  ആളുകൾ ഉണ്ട്.പാമുക്കിന്റെ  വാക്കുകൾ ആണ് അവ . താൻ  കണ്ട  ഒരു സിനിമയെ  കുറിച്ച്  ,അതിലെ  കഥാ  പത്രത്തിന്റെ  പൊള്ളയായ  മാനസികാവസ്ഥയെ  കുറിച്ച്  , അതി  ഗംഭീരമായ   ഒരു നോവലിനെ  കുറിച്ച്   അവർ നിമിഷ  നേരം കൊണ്ട്   വാചാലരാവും   .

കലാപരമായ  ഒരു സൃഷ്ട്ടിയെ  ക്കുറിച്ച്  വതോരതേ  സംസാരിക്കുന്ന  , റിയാളിസത്തോട്  മുഖം  തിരിഞ്ഞു  നില്ക്കുന്ന  വേറെ ഒരു കൂട്ടം  ആളുകൾ  ഉണ്ട് . ഒന്നും  ചെയ്യാനാവാതെ  കലയുടെ  മാസ്മരിക വലയമായ  ആസ്വദനത്തിൽ  അകപെട്ടവർ .വാൻ  ഗോഗിനെയും  ടോൾ സ്റൊയിയെയും  ഹെമിങ്ങ്വെയും  പുകഴ്ത്തുന്നവർ .

നോബൽ  സമ്മാനം  നിങ്ങൾ  വേറെ  ആർകെങ്കിലും  കൊടുത്തോ ളു ,എനിക്ക്
സമ്മാന  തുക  തന്നാൽ മതി  എന്ന്  പറഞ്ഞയാളാണ് ഹെമിംഗ് വെ .

മോഹൻ  ഈക്കുട്ടത്തിൽ  രണ്ടാം  ഗണത്തിൽ  പെടും .

ഈ  രണ്ടു  കൂട്ടം  ആളുകളെയും  നിങ്ങള്ക്ക്  എവിടെയും കാണാം .

മറ്റു  ചിലരവട്ടെ , കല  വഴി വിട്ട  ജീവിതത്തിൽ  വിരിഞ്ഞ  റോസ്  പുഷപങ്ങൾ  ആണെന്ന്  ധരിക്കുന്നു  .

നിയതമായ  സാമൂഹിക  ഘടനയോ  ,ഉറപ്പുള്ള  ഒരു  രാഷ്ട്രിയ  പശ്ചാത്തലമോ  ഇല്ലാതെ    വ്യഭിച്ചരിക്കപ്പെട്ട  ഭാഷയുടെ തണലിൽ    സൃഷ്ട്ടിക്കപ്പെടുന്ന   സിനിമകളും  പുസ്തകങ്ങളും   നഗ്നമായ  അനുകരണങ്ങൾ  മാത്രമാവുന്നു .
അവർ  ഒരേ  സമയം  ഗോദർധിനെയും  ഫെല്ലിനിയെയും  ബന്നെലിനെയും  തർകൊവിസ്കിയും പുകഴ്ത്തുകയും  സിനിമയുടെ  രക്ഷകർ  എന്ന്  സ്വയം  പ്രഖ്യാപിക്കുകയും  ചെയ്യുന്നു .

ഒരു  യഥാർത്ഥ  കലയുടെ  ജനനം  തനതായ  ജീവിത  രീതിയിൽ  നിന്നാണ്  .  അനുകരിക്കപ്പെട്ട  ജീവിത  രീതി  നിലനിക്കുന്നിടത്തു  കല  വെറും  ബോട്ടിയാണ്  . വിലകുറഞ്ഞ  ബോട്ടി ...