ആകെ പേജ്‌കാഴ്‌ചകള്‍

2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

അവിവാഹിതന്റെ യാത്ര



                                                   അവിവാഹിതന്റെ  യാത്ര
------------------------------------------------------------------------------------------------------------

സേതു  അവിവാഹിതനാണ് .അസാധാരണമായി  ഒന്നുമില്ലാത്ത  തികച്ചും
ശ്യു ന്യവും  പ്രതീക്ഷഭരിതവുമായ ജീവിതത്തിനു  ഉടമ .

സേതുവിൻറെ   സമൂഹം , അയാളോട്  സംസാരിച്ച  പുസ്തകങ്ങൾ , അയാൾ കണ്ടുമുട്ടിയ  മനുഷ്യർ  ,  സേതുവിനേ  ഈ  കഥയിലെ  നായകനാക്കി മാറ്റി .
.

അപ്രതീക്ഷിതമായ  നിരാശ ബോധവും ഒഴിച്ചുകൂടാനാവാത്ത  സ്ഥായിയായ  വിരസതയും  ജാലകങ്ങൾക്കു  അപ്പുറത്തുള്ള വിദൂര കാഴ്ചകളും  ,അരണ്ട  വെളിച്ചം  അരിച്ചിറങ്ങുന്ന  എപ്പോഴും  ആളുകൾ  പരസ്പരം  സംസാരിക്കാൻ  മത്സരിക്കുന്ന  മദ്യ ശാലകളിലെ  പാതി പഴകിയ  ഭക്ഷണം  പറ്റിപിടിച്ച  തീൻ  മേശ കളുടെ  ഗന്ധവും മനസ്സിൽ  അണി നിരത്താൻ  പരിയപ്തമായ  ഘടകങ്ങൾ  ആണ്  എന്ന്  പറഞ്ഞു  കൊള്ളട്ടേ .

എങ്ങോട്ട്  പോകണം . എങ്ങനെ  പോകണം .ഒറ്റയ്ക്ക്  യാത്ര  ചെയ്യണോ .
നിരവധി  ചോദ്യങ്ങൾ  സേതുവിൻറെ  മനസില്ലേക്ക്  കടന്നു വന്നു .യാത്ര  തുടങ്ങുന്നതിനു  മുൻപ്  കലുഷിതമായ  ഒരു  അവസ്ഥയിലൂടെ  കടന്നു  പോവേണ്ടാതയിട്ടുണ്ട് .അയാൾ  അലക്ഷ്യമായി വസ്ത്രങ്ങൾ  എടുത്തു  വച്ചു .
അത്തരം  ഒരുക്കി  വയ്ക്കലുകൾ  വിരള മാണെങ്കിൽ കൂടി .

വീണ്ടും  അയാൾ ആലോചിച്ചു .എന്താണ്  ഈ  മടുപ്പിനും  അസ്വസ്തക്കും  കാരണം ??? സേതുവിന്  ഉത്തരമില്ല .

ആപൽക്കരമായ  ഒരു പാത  സേതുവിൻറെ  മുന്നിൽ   തെളിഞ്ഞു .
അയാൾക്ക്  ഏറെ  ദൂരം  സഞ്ചരിക്കണ്ടാതയിട്ടുണ്ട് .ദീര്ഘാ ദൂരം  സേതു നടന്നു .വഴിയിൽ  കണ്ടുമുട്ടുന്നവർ  എല്ലാം  അപരിചിതർ .യാത്രയിൽ  തന്റെ  ജീവിതത്തിന്റെ  അരങ്ങത്തു  ചിരിച്ചും കരഞ്ഞും  അലറിയും  മിണ്ടാതെയും  കടന്നുപോയ  നിരവധി  ആളുകളെ ക്കുറിച്ച്  ഓർത്തു .

മനസില്ലക്കുവാനും മനസില്ലക്കപ്പെടനും  നിയതമായ  മാർഗങ്ങളെ  പിന്തുടരാൻ  പരാജയപ്പെട്ട ഒരു ഹത  ഭാഗ്യന്റെ  പ്രേതം  പൊടുന്നനേ  എങ്ങു  നിന്നോ വന്നു സേതുവിൻറെ  ശരീരത്തിൽ  കയറി പറ്റി .

ലൈക്‌  ആ ഫ്ലൊവിങ്ങ്  റിവറിൽ  പോളോ  കൊയിലോ  എഴുതി  വച്ച  വാക്കുകൾ  പ്രേതം  മന്ത്രിച്ചു .

""നീ  നഗരത്തിലൂടെ  ഏകനായി   നടക്കുക . വിലകുറഞ്ഞ  മദ്യശാല  ആയിരിക്കട്ടേ  നിന്റെ  ലക്ഷ്യം .." ഇത്രയും  കേട്ടപ്പോൾ  തന്നെ
മൊറലിറ്റിയുടെ  വില കുറഞ്ഞ  മൂടുപടം  ഇട്ടു , ചെവിയിലേക്ക്  അതിന്റെ  അഗ്രം  ചുരിട്ടി വച്ചു,  തപ്പി തടഞ്ഞു  സേതു  നടന്നു .
 മൊറലിറ്റി അയാളുടെ  വെളിച്ചമാണ് .ഉത്തെജനമാണ് .

മദ്യശാല  എത്തിയപ്പോൾ  പ്രേതം  വേറെ  ഒരു ശരീരം  തേടി  യാത്രയായി .
മദ്യം  മനുഷ്യരെ  ചില്ലപ്പോൾ  മനുഷ്യരാ ക്കും
.പ്രേതത്തിനു  ഒന്ന് രണ്ടു   അനുഭവങ്ങൾ  മുൻപ്  ഉണ്ടായിട്ടുണ്ട് .

ഒറ്റപ്പെടലിന്റെ  ഭീദിതമായ  ആവരണത്തെ  മദ്യം  തരുന്ന  കപടമായ സ്വാതന്ത്രിയ  ബോധം  കൊണ്ട്  പിച്ചി  ചീന്തി  എറിയാം  എന്ന് സേതുവിനറിയാം .കുറച്ചകലയായി  കണ്ട  ഇട  വഴിയിലൂടെ  ബാറിലേക്ക്  നടന്ന  ചുരുങ്ങിയ  സമയത്തിനുള്ളിൽ  സ്വയം  നിറം  പിടിപ്പിച്ച ചുവരുകൾക്ക്  ഉള്ളിലെ  മണ്ണ് അടര്ന്നപോഴുണ്ടായ  സൂക്ഷ്മ  ദ്വാരങ്ങളിലൂടെ  അപരിചിത  ലോകത്തില്ലേ പുറം  കാഴ്ചകൾ  അയാൾ നോക്കി കണ്ടു .

അവിടെ  അയാളുടെ  മാത്രമായ  ലോകം  അനാവൃതമായി .
സമയവും  കാലവും  നോക്കാതെയുള്ള  യാത്രയിൽ   സേതുവിൻറെ  മനസ്സ്   കഥ  പറയാൻ തുടങ്ങി .ബെര്ഗ്മാനും  ഫെല്ലിനിയും  ബന്നല്ലും  തര്കൊവ്സിക്കിയും  കുരസോവയും  ട്രഫ്ഫല്ട്ടും  പലതും  പറഞ്ഞു അതിശയിപ്പിച്ചു .ചിലപ്പോൾ  തെറ്റിദ്ധരിപ്പിച്ചു്  .നിഹിലിസവും  സരിയലിസവും ഇ ന്റി വിജലിസവും റിയലിസവും  എല്ലാം  വ്യത്യസ്തങ്ങളായ  മുഖം  മൂടിയണിഞ്ഞു  സേതുവിലേ  സ്യുടോ  ഇന്ടലെക് ചാലിനെ  കളിയാക്കി .ഒരു വാതിൽ  തുറന്നപ്പോൾ  അടക്കം  പറച്ചിലുകൾ  മുഴങ്ങുന്ന  വൃത്തി  ഹീനമായ  ആ വലിയ  ഹാളിൽ  ഒരു ഇരുണ്ട  മൂലയിൽ
സേതു  ഒരു ഒഴിഞ്ഞ  കസേര  കണ്ടു  പിടിച്ചു .

അവിടെ  ഇരിക്കവേ  മദ്യത്തിന്റെ  അലസമായ  ചവർപ്പ്  ധമനികളിൽ  പടർന്നപ്പോൾ  ,തിരക്ക് കുറഞ്ഞ   ഒരു തെരുവിൽ , ചൂട്  നന്നേ  കുറഞ്ഞ  ഏപ്രിൽ  മാസത്തിലെ  മധ്യഹ്നതിന്റെ  അന്ത്യ  നിമിഷങ്ങലേക്ക്  സേതു  വഴുതി  വീണു .    അവിടെ  നിന്നും  എഴുന്നേറ്റു  കുറെ ദൂരം  നടന്നപ്പോൾ  ഒരു മണ്‍  പാതയിൽ  എത്തി.

ഈ  യാത്രയുടെ  അനിവാര്യതയെ  കുറിച്ച്  സേതുവിന്  സംശയം  തോന്നി .

തിരിച്ചു  മുറിയിൽ  ചെന്ന്  ഒന്ന്  കുളിച്ചു   കാഫ്ക്ക  പറഞ്ഞതുപോലെ
സ്വന്തം  മുറിയിൽ  നിശബ്ദമായി  ഇരുന്നു  ഒരു മനോഹര  ലോകം  അനവൃതമാകാൻ  ധ്യാന നിരതനയാൽ പോരെ ...

ആ  മണ്‍  പാത  അവസാനിച്ച  പുഴാക്കരയിൽ  നിന്നിരുന്ന  തണൽ മരത്തിന്റെ ചില്ലയിൽ കെട്ടിയ  ഊഞ്ഞാലിൽ ആലസ്യത്തോടെ  ആടി  പുഴയിലെ  വെള്ളത്തിൽ  കാല് നനയ്ക്കുന്ന  അതി  സുന്ദരിയായ  യുവതിയുടെ  മുടിയിഴാകൾ സ്പർശിച്ചപ്പോൾ,
തക്കം പത്തു നിന്ന  ഹത ഭാഗ്യന്റെ  പ്രേതം  സേതുവിനെ   കിഴാടക്കി .

അത് അയാളുടെ  ചുമലിൽ  ഒരു ചലനം  സൃഷ്ട്ടിച്ചു . പേടിച്ചു തിരിഞ്ഞു  നോക്കിയപ്പോൾ  അയാൾ  കണ്ടത്  വെയിറ്റർ  കുല്ലുക്കി വിളിക്കുന്നതാണ് .

അയാൾ സേതു  വിനോട്  പറഞ്ഞു . ബാർ  ക്ലോസ്  ചെയ്തു .
മണി  പതിനൊന്നര  കഴിഞ്ഞു  പുറത്തു  നല്ല  മഴയുണ്ട് .

സേതു  പുറത്തിറങ്ങി .നല്ല മഴ  .

പ്രേതം  പറഞ്ഞു  .നമുക്ക്  എന്റെ  മുറിയില്ലേ ക്ക്  പോകാം .

നിങ്ങൾ  പുഴാക്കരയിൽ  കണ്ടത്  നിങ്ങളുടെ  പ്രണയിനി ആണ്  എന്ന് എനിക്കറിയാം .അവൾ  ചിരിക്കുന്ന  സ്വപ്‌നങ്ങൾ  എന്റെ  പക്കലുണ്ട് .

നിങ്ങൾ  അവിടെ  ശാന്തമായി  ഉറ ങ്ങിക്കൊളു .നാളെ  യാത്ര  തുടരാം .



.

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

നോട്ടം

ലേഖ വിവാഹ മോചനം നേടി പിരിഞ്ഞു പോയപ്പോഴും മാധവന് ഒരു വിഷമവും തോന്നിയില്ല .ആശുപത്രി കിടക്കയിലെ ഒരിക്കലും തുറക്കാത്ത ജനാല കമ്പികളില്‍ നോട്ടം തറച്ചു നിന്നതെ ഉള്ളു അന്ന്. 35 വയസ്സ് ആയിരുന്നു  അന്ന്  മാധവന്റെ പ്രായം . ആളുകള്‍ക്ക് പറയാനും സഹതപിക്കാനും കുറ്റപ്പെടുത്താനും രോഗത്തിന് യൌവനത്തിന്റെ മനോഹാരിത വേണം .മാധവന്റെ നിര്‍ബന്ധം കൊണ്ട് മാത്രമല്ല ലേഖ അയാളെ ഉപേക്ഷിച്ചത് പോയത് ,സ്നേഹവും വിശ്വാസവും ഏതു മരുഭുമിയിലും തഴച്ചു വളരുന്ന വിത്തുകള്‍ അന്നെന്നു മനസില്ലക്കാനുള്ള വ്യാപ്തി അവര്‍ ഇരുവരും നേടിയിരുന്നു .ഒരു പക്ഷെ ഏകാന്തത മാധവന്റെ മരണത്തിന്റെ കാത്തിരിപ്പിനു ആശ്വാസം പകര്‍ന്നെനെ .ലേഖ തന്റെ ഭര്‍ത്താവുമൊത്ത് അയാളെ കാണാന്‍ പോയില്ലയുരുന്നെങ്കില്‍ ....അന്ന് അവള്‍ അയാളുടെ കിടക്കയുടെ അടുക്കല്‍ ഇരുന്നു അയാളുടെ മുടിയിഴകള്‍ തഴുകിയില്ലയിരുന്നെങ്കില്‍ ... ..അയാളുടെ നെറ്റി തടത്തിലുടെ അവള്‍ വിരലോടിച്ചു .അവളുടെ സ്പര്‍ശം മാധവനെ ലേഖയെ കുറിച്ച് ,അയാളുടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപാടിനെ മാറ്റി മറച്ചു.ഒരു സ്ത്രീക്ക് അവളുടെ ചിരിയില്ലും കരച്ചില്ലും ഒളിക്കാന്‍ കഴിയുന്ന പലതും അവളുടെ സ്പര്‍ശത്തിന് സാധ്യമല്ല എന്ന് അയാള്‍ മനസില്ലാക്കി . അവളുടെ ഉള്ളില്‍ മാധവനോട് എപ്പോഴോ തോന്നിയ മാസ്മരികതയുടെ കണികകള്‍ ആ സ്പര്‍ശത്തിലൂടെ അയാളില്‍ തിരിച്ചെത്തി . അന്ന് ആദ്ദ്യമായി ലേഖയെ നഷ്ട്ടപെടുന്നതായി തോന്നി അയാള്‍ക്ക് .
ആദ്യമായി ശരീങ്ങള്‍ തമ്മില്‍ അറിയുമ്പോള്‍ ,ഒരാള്‍ മറ്റൊരാളുടെ സാമീപ്യത്തില്‍ സുരക്ഷിത്തതും കണ്ടെത്തുമ്പോള്‍ ഉണ്ടാകുന്ന ,കാലങ്ങള്‍ നീണ്ടു നില്‍ക്കുന ലഹരിയെക്കള്‍ അപ്പുറത്തായിരുന്നു അതിന്റെ കരുത്തു....
അവള്‍ യാത്ര പറഞ്ഞു അകല്ല്ലേക്ക് പറന്നപ്പോഴും, അവളുടെ ഗര്‍ഭപാത്രം ഒരു പുതിയ ജീവന്റെ ഭാരം താങ്ങുംബോഴും ,അവള്‍ തന്റെ മാത്രം ആണെന്ന് അയാള്‍ കരുതി .അവളുടെ സ്പര്‍ശം അയാളുടെ മരണത്തിന്റെ ഭീതിയെക്കള്‍ ,അയാളുടെ രോഗം വച്ച് നേടിയ അസഹനീയമായ വേദാനയെക്കാള്‍ ,നേരം അപഹരിക്കാന്‍ പര്യാപ്തമായിരുന്നു .ഓര്‍മകള്‍ക്ക് എത്രയോ അകലെ അവള്‍ പുതിയ ജീവിതവുംമായി പൊരുത്തപെടുമ്പോഴും , അവിചാരിതമായി അവളുടെ കൈ വിരലുകള്‍ അയാളുടെ ഓര്‍മകള്‍ക്ക് മേലെ പതിയുമ്പോള്‍ , ഒരു ദീര്‍ഘമായ ഞരക്കത്തില്‍ നിന്നും അയാള്‍ ഉണരുകയും ലേഖയുടെ പേര് ഉച്ചത്തില്‍ പറയുകയും ചെയ്യുമായിരുന്നു .തന്റെ പുതിയ ലോകം ഉപേക്ഷിച്ചു അവള്‍ തന്റെ അടുക്കല്‍ വരുന്ന ദിവസത്തെ കുറിച്ച് അയാള്‍ സ്വപ്നം കണ്ടു .തന്റെ മുന്നിലെ ജനാല തുറക്കാന്‍ അയാള്‍ വിസമ്മതിച്ചു .അതിലുടെ മരണത്തെ നേരത്തെ കാണാനാവുമെന്നു അയാള്‍ ഭയപെട്ടിരുന്നു .

ഒരുപാട് നാളുകള്‍ക്ക് ശേഷം ലേഖ മാധവനെ കാണാന്‍ എത്തി .അവള്‍ അയാളുടെ അടുക്കല്‍ നിന്നതെ ഉള്ളു .അവളുടെ കൈ വിരലുകളെ അയാള്‍ പതിയെ പിടിച്ചു .അവളുടെ പുറകെ മരണം പതിഞ്ഞു ഇരുന്നത് അയാള്‍ കണ്ടതെ ഇല്ല്ല. നിമിഷങ്ങളില്‍ അവസാനിച്ച ദീര്‍ഘമായ നോട്ടം .അയാളുടെ ഒറ്റപെടല്‍ അവളെ തളര്‍ത്തി ..അവള്‍ ജനാലയുടെ സമീപത്തേക്ക് നടന്നു ...മരണം മാധവന്റെ അടുക്കല്ലെക്കും ....
മരണത്തിനു ലേഖയുടെ കൈവിരലുകളുടെ തണുപ്പാണ് എന്നും , മരണം ലേഖയെ പോലെ അയാളെ പിരിഞ്ഞു പോകില്ലെനും മനസില്ലാക്കിയ ആ രാത്രി മാധവന്‍ മരിച്ചു ......അയാളുടെ നോട്ടം പതിവ് പോലെ ഒരിക്കലും തുറക്കാത്ത ആശുപത്രി ജനാലയില്‍ ഉടക്കി നിന്നു ...