ആകെ പേജ്‌കാഴ്‌ചകള്‍

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

നോട്ടം

ലേഖ വിവാഹ മോചനം നേടി പിരിഞ്ഞു പോയപ്പോഴും മാധവന് ഒരു വിഷമവും തോന്നിയില്ല .ആശുപത്രി കിടക്കയിലെ ഒരിക്കലും തുറക്കാത്ത ജനാല കമ്പികളില്‍ നോട്ടം തറച്ചു നിന്നതെ ഉള്ളു അന്ന്. 35 വയസ്സ് ആയിരുന്നു  അന്ന്  മാധവന്റെ പ്രായം . ആളുകള്‍ക്ക് പറയാനും സഹതപിക്കാനും കുറ്റപ്പെടുത്താനും രോഗത്തിന് യൌവനത്തിന്റെ മനോഹാരിത വേണം .മാധവന്റെ നിര്‍ബന്ധം കൊണ്ട് മാത്രമല്ല ലേഖ അയാളെ ഉപേക്ഷിച്ചത് പോയത് ,സ്നേഹവും വിശ്വാസവും ഏതു മരുഭുമിയിലും തഴച്ചു വളരുന്ന വിത്തുകള്‍ അന്നെന്നു മനസില്ലക്കാനുള്ള വ്യാപ്തി അവര്‍ ഇരുവരും നേടിയിരുന്നു .ഒരു പക്ഷെ ഏകാന്തത മാധവന്റെ മരണത്തിന്റെ കാത്തിരിപ്പിനു ആശ്വാസം പകര്‍ന്നെനെ .ലേഖ തന്റെ ഭര്‍ത്താവുമൊത്ത് അയാളെ കാണാന്‍ പോയില്ലയുരുന്നെങ്കില്‍ ....അന്ന് അവള്‍ അയാളുടെ കിടക്കയുടെ അടുക്കല്‍ ഇരുന്നു അയാളുടെ മുടിയിഴകള്‍ തഴുകിയില്ലയിരുന്നെങ്കില്‍ ... ..അയാളുടെ നെറ്റി തടത്തിലുടെ അവള്‍ വിരലോടിച്ചു .അവളുടെ സ്പര്‍ശം മാധവനെ ലേഖയെ കുറിച്ച് ,അയാളുടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപാടിനെ മാറ്റി മറച്ചു.ഒരു സ്ത്രീക്ക് അവളുടെ ചിരിയില്ലും കരച്ചില്ലും ഒളിക്കാന്‍ കഴിയുന്ന പലതും അവളുടെ സ്പര്‍ശത്തിന് സാധ്യമല്ല എന്ന് അയാള്‍ മനസില്ലാക്കി . അവളുടെ ഉള്ളില്‍ മാധവനോട് എപ്പോഴോ തോന്നിയ മാസ്മരികതയുടെ കണികകള്‍ ആ സ്പര്‍ശത്തിലൂടെ അയാളില്‍ തിരിച്ചെത്തി . അന്ന് ആദ്ദ്യമായി ലേഖയെ നഷ്ട്ടപെടുന്നതായി തോന്നി അയാള്‍ക്ക് .
ആദ്യമായി ശരീങ്ങള്‍ തമ്മില്‍ അറിയുമ്പോള്‍ ,ഒരാള്‍ മറ്റൊരാളുടെ സാമീപ്യത്തില്‍ സുരക്ഷിത്തതും കണ്ടെത്തുമ്പോള്‍ ഉണ്ടാകുന്ന ,കാലങ്ങള്‍ നീണ്ടു നില്‍ക്കുന ലഹരിയെക്കള്‍ അപ്പുറത്തായിരുന്നു അതിന്റെ കരുത്തു....
അവള്‍ യാത്ര പറഞ്ഞു അകല്ല്ലേക്ക് പറന്നപ്പോഴും, അവളുടെ ഗര്‍ഭപാത്രം ഒരു പുതിയ ജീവന്റെ ഭാരം താങ്ങുംബോഴും ,അവള്‍ തന്റെ മാത്രം ആണെന്ന് അയാള്‍ കരുതി .അവളുടെ സ്പര്‍ശം അയാളുടെ മരണത്തിന്റെ ഭീതിയെക്കള്‍ ,അയാളുടെ രോഗം വച്ച് നേടിയ അസഹനീയമായ വേദാനയെക്കാള്‍ ,നേരം അപഹരിക്കാന്‍ പര്യാപ്തമായിരുന്നു .ഓര്‍മകള്‍ക്ക് എത്രയോ അകലെ അവള്‍ പുതിയ ജീവിതവുംമായി പൊരുത്തപെടുമ്പോഴും , അവിചാരിതമായി അവളുടെ കൈ വിരലുകള്‍ അയാളുടെ ഓര്‍മകള്‍ക്ക് മേലെ പതിയുമ്പോള്‍ , ഒരു ദീര്‍ഘമായ ഞരക്കത്തില്‍ നിന്നും അയാള്‍ ഉണരുകയും ലേഖയുടെ പേര് ഉച്ചത്തില്‍ പറയുകയും ചെയ്യുമായിരുന്നു .തന്റെ പുതിയ ലോകം ഉപേക്ഷിച്ചു അവള്‍ തന്റെ അടുക്കല്‍ വരുന്ന ദിവസത്തെ കുറിച്ച് അയാള്‍ സ്വപ്നം കണ്ടു .തന്റെ മുന്നിലെ ജനാല തുറക്കാന്‍ അയാള്‍ വിസമ്മതിച്ചു .അതിലുടെ മരണത്തെ നേരത്തെ കാണാനാവുമെന്നു അയാള്‍ ഭയപെട്ടിരുന്നു .

ഒരുപാട് നാളുകള്‍ക്ക് ശേഷം ലേഖ മാധവനെ കാണാന്‍ എത്തി .അവള്‍ അയാളുടെ അടുക്കല്‍ നിന്നതെ ഉള്ളു .അവളുടെ കൈ വിരലുകളെ അയാള്‍ പതിയെ പിടിച്ചു .അവളുടെ പുറകെ മരണം പതിഞ്ഞു ഇരുന്നത് അയാള്‍ കണ്ടതെ ഇല്ല്ല. നിമിഷങ്ങളില്‍ അവസാനിച്ച ദീര്‍ഘമായ നോട്ടം .അയാളുടെ ഒറ്റപെടല്‍ അവളെ തളര്‍ത്തി ..അവള്‍ ജനാലയുടെ സമീപത്തേക്ക് നടന്നു ...മരണം മാധവന്റെ അടുക്കല്ലെക്കും ....
മരണത്തിനു ലേഖയുടെ കൈവിരലുകളുടെ തണുപ്പാണ് എന്നും , മരണം ലേഖയെ പോലെ അയാളെ പിരിഞ്ഞു പോകില്ലെനും മനസില്ലാക്കിയ ആ രാത്രി മാധവന്‍ മരിച്ചു ......അയാളുടെ നോട്ടം പതിവ് പോലെ ഒരിക്കലും തുറക്കാത്ത ആശുപത്രി ജനാലയില്‍ ഉടക്കി നിന്നു ...

അഭിപ്രായങ്ങളൊന്നുമില്ല: