370
ടു യു ലൈക് ഫിസിക്സ് .
നോ . ഐ ആം എ സെക്സോളോജിസ്റ് . മൈ നെയിം ഈസ് റൂബെല്ല .
നൈസ് നെയിം . പക്ഷേ അത് ഒരു വൈറസിന്റെ പേരല്ലേ .
അവർ ചിരിച്ചു .
ഓക്കേ . ഞാൻ ഒരു തിയററ്റിക്കൽ ഫിസിസിസ്റ് ആണ്. ടെസ്ല എന്നാണ് എന്റെ പേരു
പരിചയപ്പെട്ടതിൽ വളരെ സന്തോഷം .
നിങ്ങൾ എന്നോട് എന്തെങ്കിലും സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ .
സത്യം പറഞ്ഞാൽ എന്റെ വാച്ചിലെ കോമ്പസ്സിലെ അസാധാരണമായ ദിശാ മാറ്റമാണ് നിങ്ങളോടു സംസാരിക്കാൻ എന്നെ പ്രേരിപ്പിച്ചത് .
ഈ വിമാനത്തിന് റഡാർ സിഗ്നലുകൾ ലഭിക്കുന്നുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു .
ഒരു പ്രവചനം യാഥാർഥ്യമായപോലെ ക്രൂ അനോൺസ്മെന്റ് വന്നു .
വിമാനത്തിന്റെ സിഗ്നൽ സംവിധാനം തകരാറിലായി . വിമാനത്തിന്റെ വേഗം അസാധാരണമാം വിധം കൂടുന്നു വെന്നു പൈലറ്റ് അൺനോൺസ് ചെയ്തു .
വളരെ വേഗം യാത്ര ചെയ്താൽ സമയം പതുക്കെ ചലിക്കുമെന്നു ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട് .
അവർ സംസാരിച്ചു കൊണ്ടേ ഇരുന്നു . കൂട്ടുകാരെ പോലെ .
സമയത്തിനും കാലത്തിനും അപ്പുറം .
തനിക്കു എന്നന്നേന്നേക്കും സംസാരിക്കാൻ ഒരു കൂട്ട് വേണം എന്ന് ടെസ്ല മുൻ കൂട്ടി അറിഞ്ഞപോലെ .
പക്ഷേ വിമാനം ബെയ്ജിഗിൽ എത്തിയില്ല . എവിടെയും എത്തിയില്ല .
എവിടെയാണെന്ന് ഏതു വരെ ആര്‍ക്കും അറിയില്ല .
8 March 2014 കോലാലംപൂർ വിമാനത്താവളത്തിൽ നിന്നും ബെയ്ജിങ്ങില്ലേക്ക് പറന്ന MH370 എന്ന വിമാനത്തിൻറെ തിരോധനമാണ് അത് .