ആകെ പേജ്‌കാഴ്‌ചകള്‍

2019, ഏപ്രിൽ 25, വ്യാഴാഴ്‌ച

370

370

മലേഷ്യൻ വിമാനം കോലാലംപൂർ  വിമാനത്താവളത്തിൽ  നിന്നും  പറന്നുയർന്നപ്പോൾ അയാൾ സഹയാത്രികയോട്  ചോദിച്ചു  .

ടു  യു  ലൈക്  ഫിസിക്സ്  . 

നോ  . ഐ ആം എ സെക്‌സോളോജിസ്റ്  . മൈ  നെയിം ഈസ്  റൂബെല്ല .

നൈസ് നെയിം . പക്ഷേ  അത് ഒരു വൈറസിന്റെ  പേരല്ലേ  .

അവർ ചിരിച്ചു  .

ഓക്കേ  . ഞാൻ ഒരു തിയററ്റിക്കൽ  ഫിസിസിസ്റ്  ആണ്.  ടെസ്‌ല  എന്നാണ് എന്റെ പേരു 

പരിചയപ്പെട്ടതിൽ  വളരെ സന്തോഷം .

നിങ്ങൾ എന്നോട്  എന്തെങ്കിലും  സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ  .

സത്യം  പറഞ്ഞാൽ എന്റെ വാച്ചിലെ കോമ്പസ്സിലെ  അസാധാരണമായ  ദിശാ  മാറ്റമാണ്  നിങ്ങളോടു  സംസാരിക്കാൻ  എന്നെ പ്രേരിപ്പിച്ചത്  .

ഈ വിമാനത്തിന്  റഡാർ  സിഗ്നലുകൾ  ലഭിക്കുന്നുണ്ടോ  എന്ന്  ഞാൻ  സംശയിക്കുന്നു  .

ഒരു പ്രവചനം  യാഥാർഥ്യമായപോലെ  ക്രൂ  അനോൺസ്‌മെന്റ്  വന്നു  .

വിമാനത്തിന്റെ  സിഗ്നൽ  സംവിധാനം  തകരാറിലായി  .  വിമാനത്തിന്റെ  വേഗം  അസാധാരണമാം  വിധം   കൂടുന്നു  വെന്നു  പൈലറ്റ്  അൺനോൺസ്  ചെയ്തു  .

വളരെ  വേഗം യാത്ര  ചെയ്താൽ   സമയം  പതുക്കെ  ചലിക്കുമെന്നു  ഐൻസ്റ്റീൻ  പറഞ്ഞിട്ടുണ്ട്  . 


അവർ  സംസാരിച്ചു  കൊണ്ടേ  ഇരുന്നു  . കൂട്ടുകാരെ  പോലെ  . 

സമയത്തിനും  കാലത്തിനും  അപ്പുറം .

തനിക്കു  എന്നന്നേന്നേക്കും  സംസാരിക്കാൻ  ഒരു കൂട്ട്  വേണം  എന്ന്  ടെസ്‌ല മുൻ  കൂട്ടി  അറിഞ്ഞപോലെ .

പക്ഷേ  വിമാനം  ബെയ്ജിഗിൽ  എത്തിയില്ല  . എവിടെയും  എത്തിയില്ല  .

എവിടെയാണെന്ന്  ഏതു വരെ ആര്ക്കും  അറിയില്ല .

 8 March 2014 കോലാലംപൂർ  വിമാനത്താവളത്തിൽ  നിന്നും ബെയ്ജിങ്ങില്ലേക്ക് പറന്ന MH370 എന്ന  വിമാനത്തിൻറെ  തിരോധനമാണ്   അത് .

  




അഭിപ്രായങ്ങളൊന്നുമില്ല: