ആകെ പേജ്‌കാഴ്‌ചകള്‍

2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നദീ തീരവും  രാത്രിയും  പൂനിലാവും
-----------------------------------------------------------

തന്റെ  വികാരവിചാരങ്ങളെ  മറ്റൊരുവനിലേക്കു  പകരാൻ  മാതൃ  ഭാഷയേക്കാൾ  മറ്റൊന്നില്ലെന്നു  രാഘവന്  മനസിലായത്  അന്യ  രാജ്യത്തു  ജോലിക്കു  പോയപ്പോഴാണ്   . ഒരുമിച്ചു  താമസിക്കുന്നവർ  എല്ലാം  പല  ഭാഷ  സംസാരിക്കുന്നവർ  . ഒരാൾ  കന്നഡ  , മറ്റൊരാൾ  തെലുങ്ക്  , പിന്നെ  തമിഴ്  , വല്ലപ്പോഴുമുള്ള  ഹിന്ദി  , പിന്നെ  ജർമനും   . ഒരേ  ഭാഷ  അറിയുന്നവർക്ക്  ഒരടുപ്പം  കാണുമെങ്കിലും  , അത്  കുറെ  കാലം  നില  നിൽക്കണം  എന്നില്ല  .

പിന്നെ  ഒരു ആശ്വാസം  മലയാളം  പാട്ടുകളാണ്  . കുറച്ചു  മലയാളം  സിനിമകളാണ്  .

അങ്ങനെ  തണുത്ത  കാറ്റു  വീശിയിരുന്ന  ഒരു വെകുന്നേരത്തു  ഒരു  പാട്ടു കേട്ട്   രാഘവൻ തൻറെ  ജനാലയിലൂടെ  പുറത്തേക്കു  നോക്കി .

ഇശൽ തേൻ  കണം  കൊണ്ട്  വാ  തെന്നലേ നീ

ഗസൽ പൂക്കളാലെ  ചിരിച്ചു  വസന്തം 

നദി  തീരവും  രാത്രിയും പൂനിലാവും  .

ഈപാട്ടു  കേട്ടയുടൻ   രാഘവൻ  ഫ്രിഡ്ജ് തുറന്നു  ഒരു  കൊളീഷ്  ബീയർ എടുത്തു  പുഴ  കരയിലേക്ക്  നടക്കാൻ  ഒരുങ്ങി  .

ഒരേ  വീട്ടിൽ  താമസിക്കുന്ന  ആന്ധ്രാ  കാരനായ  ഗോപി രാഘവനോട്  ചോദിച്ചു  .

ഡ്യൂഡ്   , വെർ  ആർ  യു  ഗോയിങ്  വിത്ത്  ബിയർ  .

രാഘവൻ  പറഞ്ഞു  .

ഐ ആം ഗോയിങ് റ്റു   ദി റിവർ  സൈഡ്  .

വൈ ഡ്യൂഡ്  . കോൾഡ് നൈറ്റ്  വാട്ട്  ഈസ്  ദേർ  ഇൻ ദി റിവർ  . ?

ഇരുപതു  വർഷത്തെ  പ്രണയത്തിനു  ശേഷം   തന്റെ  ഒപ്പം  സ്കൂളിൽ  പഠിച്ച  സുഹിർത്തിനെ  വിവാഹം  കഴിച്ച  മഹാനാണ്  ഗോപി  .

ഇവനെ എങ്ങനെ  പറഞ്ഞു  മനസിലാക്കും ഒരു  പാട്  പ്രണയങ്ങളിലൂടെ  അലഞ്ഞു  ഗതി  കിട്ടാത്ത  ആത്മാവായ  രാഘവൻ   ,  

നദീ തീരവും  രാത്രിയും  പൂനിലാവും   !!!!! .

ഡ്യൂഡ്  , ഇട്സ്  റിവർ  സൈഡ് , നൈറ്റ് , ഫുൾ മൂൺ  ,  ഇറ്റു  വിൽ  ബി വണ്ടര്ഫുള്

അറിയാവുന്ന  കാല്പനികതയിൽ  രാഘവൻ  ഒരു  തർജമ  നടത്തി  .

കം  , വി  ഗോ  ഫോർ എ ബിയർ  .

നോ യാർ , ഐ ആം  ഗോയിങ്  റ്റു  സ്ലീപ് .

രഘവനെ  ഡോപ്പാമിൻ  കണികകൾ  പതിയെ  പുഴ  കരയിലേക്ക്  കൊണ്ട്  പോയി . വെയിനെർ  പ്ലാറ്സിലെ  തൂക്കു  പാലത്തിനു  മുകളിൽ  നിന്ന് കൊണ്ട് , അതിസുന്ദരിയായ  യുവതയുടെ അരഞ്ഞാണം  പോലെ  നിലാവ്  കൊണ്ട്  തിളങ്ങി ,  റെയിൻ  നദി  ഒഴുകി  വരുന്നത്  രാഘവൻ  ആസ്വദിച്ചു  .

നദീ തീരവും  രാത്രിയും  പൂനിലാവും
വിളിക്കുന്നു  നമ്മെ  മലർ  കൈകൾ നീട്ടി  .

പ്രീ  ഫ്രോണ്ടൽ കോർടെക്സ്  , ഒരു നിമിഷം  കണ്ണടച്ച  സമയം  രാഘവന്  ഒരു  വെളിപാടുണ്ടായി  .

തന്റെ   ജീവിതത്തിലെ എല്ലാ  പ്രണയങ്ങളും   പാസ്ററ്  , പ്രേസേന്റ്റ്  , ഫ്യുച്ചർ  എന്നില്ലാതെ  ഒരേ നിമിഷം   തന്റെ  ബോധ  മണ്ഡലത്തിൽ  വിഹരിക്കുന്നതായി  അയാൾ  കണ്ടെത്തി  .

തീർച്ചയായും  ഒരു ഡെല്യൂഷൻ  അല്ല  ഇതെന്നും  , ഏതു  നിമിഷവും സ്പേസും   പുനർ  നിർമിക്കാൻ  മനുഷ്യ മസ്തിഷ്ക്കത്തിന്  അവിശ്വസിനീയമായ  കഴിവുണ്ടെന്നും  രാഘവന്  തോന്നി .

പ്രണയം  യാഥാർഥ്യമാണോ  , അതോ  സമയബന്ധിതമാണോ  , അതോ  വെറും  തട്ടിപ്പാണോ ,  ഒട്ടനേകം  ചോദ്യങ്ങൾ  രാഘവനിൽ  ഉയർന്നു  .

തന്റെ  ഗാബ  റിസെപെട്ടേഴ്സിന്  കാര്യമായ  തകരാർ ഉണ്ടായെന്നു  അയാൾക്ക്‌  മനസിലായി  .

സമയം  നിശ്ചലമായി  .

തണുപ്പേറി  വന്നു  .

മഞ്ഞു പെയ്യാൻ  തുടങ്ങി  .

നിലാവ്  നേർത്തു  നേർത്തു  ഇല്ലാതായി  .

ഇരുട്ടു  പരന്നു  .

പ്രണയം  നിസ്സംഗതയിലേക്ക്  വഴി മാറി  .

രാഘവൻ  മുറിയില്ലേക്ക്  നടന്നു  .

ഗോപി  വാതിൽ  തുറന്നു  .

ഡ്യൂഡ്  . ഐ ടോൾഡ്  യു  റൈറ്റ്  .

വാട്ട് ഈസ് ദേർ അറ്റ് നൈറ്റ്  .?

കം  , സിറ്റ് , വി  ക്യാൻ ഹാവ് വൺ മോർ  ബിയർ  .

നദീ തീരവും  രാത്രിയും  പൂനിലാവും  ഗോപിയെ  ഒരു  തരത്തിലും  സ്വാധിനിച്ചില്ല  എന്ന്  രാഘവനെ  അമ്പരപ്പിച്ചു  .

 അയാൾ  ഗോപിയോട്  ചോദിച്ചു  . 

ഈ സ്  ലവ്  ഈസ്  റിയൽ  ? .

അവൻ  പറഞ്ഞു  . നോ !!!!!  ,

വാട്ട് ഈസ് റിയൽ  ഈസ് ലൈഫ്  ഒൺലി  .!!!!!!!!!!!!!!!!!!!!!!!!!!!

ബട്ട്  ,  യു ഹാവ്  റ്റു  ലവ്   സം  തിങ് ടു  മെയ്‌ക്ക്  ലൈഫ്  റിയൽ . !!!!!!!!!!!!!!!!!

അത്  രാഘവന്  മനസിലാവുന്നതിനപ്പുറമായിരുന്നു  .

അയാൾ  മറ്റൊരു  പാട്ടിലേക്കു  മനസിനെ  അലയാൻ  വിട്ടു .