കല്യാണ രാവില്‍
------------------------
തിരുവാതിര നാളില്‍ മിഴിവാര്‍ന്നൊരു ഗ്രാമം
മുക്കുറ്റി പൂവിനും കളമെഴുതാന്‍ മോഹം
പുല്ലാനി പൊയ്കയില്‍ പൂന്തെന്നല്‍ പുല്കും
അഴകോലും ആമ്പല്‍ തന് മറയില്ലാ നാണം
അര്‍ദ്ധ സുഷുപ്തിയില്‍ അനുരാഗ ലോലയയായ്
വാരി പുണരുമെന്‍ രോമ ഹര്‍ഷമായ്
ചൊടിയിലെ അരുണിമ കവിളിലെ മുദ്രയായ്
ചായങ്ങളാലെ ശയ്യയും സ്വര്‍ഗമായ്
അരയാലിന് തറയിലെ ചാഞ്ചാടും ചില്ലപോല്‍
വിഷുമാസപുലരിയില് ചിരിതൂകും തുമ്പ പോല്‍
ഇഴ പിരിയാ ലതികകള്‍ നിറമാല ചാര്‍ത്തും
കല്യാണ രാവിന് മധുവൂറും യാമം.
------------------------
തിരുവാതിര നാളില്‍ മിഴിവാര്‍ന്നൊരു ഗ്രാമം
മുക്കുറ്റി പൂവിനും കളമെഴുതാന്‍ മോഹം
പുല്ലാനി പൊയ്കയില്‍ പൂന്തെന്നല്‍ പുല്കും
അഴകോലും ആമ്പല്‍ തന് മറയില്ലാ നാണം
അര്‍ദ്ധ സുഷുപ്തിയില്‍ അനുരാഗ ലോലയയായ്
വാരി പുണരുമെന്‍ രോമ ഹര്‍ഷമായ്
ചൊടിയിലെ അരുണിമ കവിളിലെ മുദ്രയായ്
ചായങ്ങളാലെ ശയ്യയും സ്വര്‍ഗമായ്
അരയാലിന് തറയിലെ ചാഞ്ചാടും ചില്ലപോല്‍
വിഷുമാസപുലരിയില് ചിരിതൂകും തുമ്പ പോല്‍
ഇഴ പിരിയാ ലതികകള്‍ നിറമാല ചാര്‍ത്തും
കല്യാണ രാവിന് മധുവൂറും യാമം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ