ആകെ പേജ്‌കാഴ്‌ചകള്‍

2013, ഡിസംബർ 31, ചൊവ്വാഴ്ച

മഴ പെയ്ത മാത്രയില്‍

മഴ പെയ്തമാത്രയില്‍ ഇറയത്ത് നിന്നപ്പോള്‍
അരികത്തു വന്ന നിന്‍ തെളിവാര്‍ന്ന പുഞ്ചിരി
മഴ പെയ്തു മാനം തെളിയുമ്പോള്‍ ഇക്കുറി
നിശയിലും പകലിലും സ്മ്രിതിയായി മൂകമായ്

വിടപറയും വഴിപിരിയും പ്രിയമുള്ലോരോരോരും
ഇല പൊഴിയും മണ്‍ വഴിയില്‍ വഴിയറിയാതെകനായ്
ശ്രുതിചേരാ സ്വരമഴയായ് വന്നണയും ഋതുവിലും
അടരും മുകുളമായ് മിഴിപറയും നോവുകള്‍

ഇടറും വഴികളില്‍ തളരും നിശകളില്‍
സാന്ത്വന സ്പര്‍ശമായ് മഞ്ജുള ബാഷ്പ്പമായ്
ഇറയത്തു വന്നുനീ കുങ്കുമ വര്‍ണ്ണമായ്
സ്മൃതിയിലായ് അലയുവാന്‍ മൌനമാം വരികളായ്

അഭിപ്രായങ്ങളൊന്നുമില്ല: