ആകെ പേജ്‌കാഴ്‌ചകള്‍

2013, ഡിസംബർ 21, ശനിയാഴ്‌ച

ഏപ്രില്‍ മാസത്തിലെ ഒരു സപ്ലി പരീക്ഷ.


--------------------------------------------------------

ഏപ്രില്‍ ഒന്നാം തിയതി എന്തു നാശം പിടിച്ച ദിവസമാണ് എന്ന് പല കുറി ആത്മഗതം ഉരുവിടാനേ സേതുവിനാകു.കാര്യം രണ്ടാണ്

അന്നാണ് സേതുവിന്‍റെ പിറന്നാള്‍. രണ്ടാമത്തെ കാര്യമാവട്ടേ . ആര്‍ട്ട്‌ഫിഷല്‍ ഇന്റലിജെന്‍സിന്റെ സപ്പ്ലി പരിക്ഷയുടെ ഇക്കൊല്ലത്തെ 
വരവും ആ സുദിനത്തിലാണ്.

നേരാവന്നമുള്ള ഇന്‍റെലിജെന്‍സ് ഇല്ലാത്ത ലോകത്ത് എന്തിനാണ് ആര്‍ട്ട്‌ഫിഷല്‍ഇന്‍റെലിജെന്‍സ്...?
മറ്റനേകം സപ്ലി പരിക്ഷകളില്‍ സേതുവിന് ഏറ്റവും വെറുപ്പ്‌ ആ പരിക്ഷയോടു തന്നെ ആണ്.പഠിച്ചാല്‍ എന്തായുലും ജയിക്കില്ല.
സെഷനാല്‍ ശക്തി ക്ഷയിച്ച ഭഗവതി കാവിലെ ബണ്ടാര തുട്ടിനോളമേ വരൂ.

പിന്നേ എന്താണ് ഒരു മാര്‍ഗം .ആര്‍ട്ട്‌ഫിഷല്‍ഇന്‍റെലിജെന്‍സ് തന്നെ .എന്ന് വച്ചാല്‍ തുണ്ട് അഥവാ ബിറ്റ് എന്നറിയപ്പെടുന്ന ഒരു വിവരണ പത്രം.

ആ വാക്കിന് അര്‍ത്ഥതലങ്ങള്‍ പലതനെന്നിരിക്കേ ഈ അവസരത്തില്‍ അത് സേതുവിനെ ചക്കരയണ്ണന്‍ന്‍റെ ഫോട്ടോസ്റ്റ്റ്റ് കടയില്‍ എത്തിക്കും.
ആറു എസ്സേ ചോദ്യങ്ങള്‍ ചെറിയ ഫോണ്ടില്‍ ഒരു തുണ്ടില്‍ .
സംഗതി ജോക്കി സ്ട്രിപ്പില്‍ ഭദ്രം.

പരീക്ഷ തുടങ്ങി .മുന്ന് എസ്സേ ,നാലു ചുരുക്ക ചോദ്യങ്ങള്‍ .ഇത്തവണ കേറും .ഇനി വസ്ത്രാക്ഷേപം കഴിഞ്ഞ പോലെ കിടക്കുന്ന അഡിഷനല്
ഷീറ്റ് കൂട്ടി കെട്ടി ലോല മിസ്സിനേഏല്‍പ്പിച്ചാല്‍ആര്‍ട്ട്‌ഫിഷല്‍ഇന്‍റെലിജെന്‍സ്
നമ്മുക്കും ഉണ്ടെന്നു നാലു പേരറിയും.

അപ്പോഴാണ്പ്യൂണ്‍ വിജയേട്ടന്‍ ഒരു മരണ വാര്‍ത്ത‍പോലെ അത് അറിയച്ചത്.സ്കോട്‌
വന്നിട്ടുണ്ട്.ജനാല തുറന്നു കിടന്ന സ്ഥലത്ത് ഉള്ളവര്‍ ഇടിമിന്നല്‍ വേഗത്തില്‍ തുണ്ട്പുറത്തേക്കു വലിച്ചെറിഞ്ഞു.

ആ നിമിഷം മൂന്ന് ജഗ ജില്ലികള്‍ ക്ലാസ് മുറിയില്‍ കയറി തിരച്ചില്‍ ആരംഭിച്ചു.ലോല മില്‍ ഫോര്‍ദിനെക്കള്‍ കഷ്ട്ടമാണ് ലോല മിസ്സിന്‍റെ കാര്യം.അവഗണനയുടെ മനോഹരമായ ചിരി കൊണ്ട് അവര്‍ ആ മുറിയാകമാനം പ്രകാശപൂരിതമാക്കി.

രണ്ടു മിനുട്ട് സമയം കിട്ടും.പോക്കറ്റില്‍ മറച്ചു വച്ചാല്‍ കണ്ടുപിടിക്കും.
മിഴുങ്ങാന്‍ പ്രയാസമാണ്.ചെരുപ്പിനടിയില്‍ വയ്ക്കുനത് റിസ്ക് ആണ്.
ജോക്കി സര്‍വീസിനെ ആശ്രയിക്കാന്‍ സമയം പോര താനും.എന്താണ് ഒരു
വഴി.

ചില സിനിമകളിലെ കാമിയോ അപ്പിയറന്‍സ് പോലെ പ്രകാശന്‍ സര്‍ കടന്നു വന്നു.ഇനി ഒരു മിനിറ്റ് ഭാക്കി ഉണ്ട്.സിര്‍ന്റെ കയ്യില്‍ അഡിഷനല്
ഷീറ്റ് ഉണ്ട്.സേതു പോകറ്റില്‍ വച്ച് തുണ്ട് കൊണ്ട് ലൈറ്റര്‍ പൊതിഞ്ഞു.അത് ഒരു ഉപകാര ആയുധം തന്നെ.പോണ്ടിച്ചേരി സീഗുല്‍ ബാറില്‍ വച്ച് പ്രകാശന്‍ സര്‍ മായി കഴിച്ച സ്മിര്‍നോഫു വോട്കയില്‍ അലിയാതെ കിടന്ന നാരങ്ങ നീരിന്‍റെ ഓര്‍മയില്‍ ,സര്‍ ന്നെ നോക്കി ഒരു അഡിഷനല്ഷീറ്റ് ചോദിച്ചു. സ്കോട്‌ കിങ്കരന്മാര്‍ക്ക് കാണാന്‍ പറ്റാത്ത വിധത്തില്‍ സര്‍ മറഞ്ഞു നിന്ന് ലൈറ്റര്‍ വാങ്ങി കീശയില്‍ ആക്കി.സേതു രക്ഷപ്പെട്ടിരിക്കുന്നു.

കോളേജില്‍ നിന്ന് അകെ നാലു പേരെ പിടിച്ചിട്ടുണ്ട്.അവര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഉണ്ട്.പക്ഷേ അവര്‍ ചിരിച്ചു ഉല്ലസിച്ചു നില്‍ക്കുനതു കണ്ടപ്പോള്‍ സേതു അത്ഭുതപ്പെട്ടു..പ്രിന്‍സിപ്പല്‍ നടേശന്‍ സര്‍അവരോടായി പറയുന്നത് സേതു ഒളിഞ്ഞു കേട്ടു.

ഏപ്രില്‍ ഫൂള്‍സ് എന്ന്..

അഭിപ്രായങ്ങളൊന്നുമില്ല: