ആകെ പേജ്‌കാഴ്‌ചകള്‍

2013, ഡിസംബർ 21, ശനിയാഴ്‌ച

ക്ലിഷേ


-----------
ഉന്നതമായ ഒരു അനുഭവമാകാമായിരുന്ന ഈ പ്രണയ കഥ ,തികച്ചും പരിചിതമായ ഒരു ക്ളിഷേയുടെ(ആവര്‍ത്തന വിരസമായ സൃഷ്ടി) നിലവാരത്തിലേക്ക് തരം താഴാന്‍ കാരണം കഥയിലെ നായകന് കഥാ നായികയെ കുറിച്ചുള്ള ധാരണകളുടെ പശ്ചാത്തലത്തിലാണ് എന്ന് പറഞ്ഞുകൊള്ളട്ടേ.
അവള്‍ എന്തേ ഇന്നു ബസ്സില്‍ ഇല്ലാതിരുന്നത്...അവള്‍ എന്തേ എന്നേ മൊബൈല്‍ ഫോണില്‍ വിളിച്ചില്ല.ഒരു നുറായിരം ചോദ്യങ്ങള്‍ ഞാന്‍ സ്വയം ചോദിച്ചു. അതി മനോഹരമായ ഒരു ബര്‍ഗ്മാന്‍ ചിത്രത്തിനു പോലും അവളില്‍ സുരക്ഷിതമായ എന്‍റെ ബോധത്തെ അപഹരിക്കാന്‍ കഴിഞ്ഞില്ല എന്നത് വിസ്മയാവഹമായ ഒരു പ്രഹേളിക ആയി ഇന്നും എനിക്ക് അനുഭവപ്പെടുന്നു.
വാതില്‍ തുറന്നു ക്ലാസില്‍ പ്രവേശിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ തിരയുന്നത് എന്നേ ആയിരിക്കും .അല്ലെങ്കില്‍ അങ്ങനെയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.
എന്‍റെ കണ്ണുകളിലേക്കു ആഴ്നിറങ്ങുന്ന നോട്ടം.അവളുടെ സാമീപ്യം എന്‍റെ മാത്രം സ്വകാര്യതയാണ്‌ എന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഒരു സ്കിസോഫ്രീനിക് ടെല്ലുഷന്‍ എന്നെ പിടികൂടിയോ എന്ന് ഞാന്‍ സംശയിക്കും.മുഖം ചിരിയില്‍ നിന്ന്
വാക്കിലേക്ക് അയത്ന ലളിതമായി മാറുന്നത് കാണാന്‍ എത്ര മനോഹരമാണ് .ആ വാക്കുകളുടെ പൂര്‍ണ്ണതയിലും പരിമിതമായ അര്‍ത്ഥത്തിലും ഉപരി എന്‍റെ ഹൃദയത്തിലേക്ക് അരിച്ചു കയറുന്ന അവളുടെ വര്‍ണാഭമായ മുഖം.വൈകുന്നേരങ്ങളിലെ ബസ്സ് യാത്രകളില്‍
വഴി തെറ്റാതെ വീശുന്ന കാറ്റില്‍ പാറി കളിക്കുന്ന മുടിയിഴകള്‍.ഈറന്‍
ചുണ്ടകളില്‍ നിന്നും തേന്‍ നുകര്‍ന്ന് പറക്കുന്ന ശലഭാത്തിനേ പോലെ അകലുന്ന കാറ്റ്.അറിയാതെ സംഭവിക്കുന്ന വിരല്‍ സ്പര്‍ശങ്ങളുടെ അനുഭൂതി പകര്‍ത്തിയെടുക്കാന്‍ വെമ്പുന്ന സ്മൃതി മണ്ഡലങ്ങള്‍.

ഒരു ചിരിയിലും അശ്രദ്ധമായ സ്പര്‍ശത്തിലും
ആഴ്ന്നിറങ്ങുന്ന നോട്ടത്തിലും സാമീപ്യത്തിലും വ്യാപിച്ചു കിടക്കുന്ന സ്ഥിരീകരിക്കാനാവാത്ത പ്രണയം.ഒരു നശിച്ച മധ്യാഹ്നത്തില്‍ ദൂരേക്ക്‌ അകന്നു പോകും വിധം സീതയെ ചതിച്ച മരീജനേ പോലെ പ്രണയം മായജലതിന്റെ വാതില്‍ തുറന്നപ്പോള്‍ ,പ്രണയം സ്വന്തമാക്കാനും കൈവശപ്പെടുത്താനും ഉള്ളതാണ് എന്ന തോന്നല്‍ എനിക്കുണ്ടായി.
ആ നിമിഷം അവള്‍ എന്നില്‍ നിന്ന് അകന്നു ഒരു കരച്ചിലിന്‍റെ തീരത്ത്
സൌഹൃദം ഉപേക്ഷിച്ചു യാത്രയായി. എന്‍റെ പ്രണയം വ്യക്തി പരമായ ദുരനുഭവം പേറുന്ന ഒരു ക്ലിഷേ മാത്രമാണെന്നും , ക്ലിഷേ പുതിയ രീതിയില്‍ എഴുതപ്പെടാന്‍ വില കുറഞ്ഞ വികാരവായ്പ്പോടെ ഒരു
എഴുത്തുകാരന്‍ തയ്യാറാവുമ്പോള്‍ , ആ പ്രണയം ക്ലിഷേ അല്ലാതവുമെന്നും അവള്‍ കരുതി കാണണം.

അഭിപ്രായങ്ങളൊന്നുമില്ല: