ആകെ പേജ്‌കാഴ്‌ചകള്‍

2013, ഡിസംബർ 21, ശനിയാഴ്‌ച

ഫ്ലാറ്റിലേക്കുള്ള വഴി

സിറ്റി യിൽ  തന്നെ  ആണോ  താമസം . അവൾ ചോദിച്ചു .
അതേ  വിക്ടോറിയ  കോളേജു റോഡിലെ  പഴയ  കോട്ടെ ജിൽ . 
നല്ല  സ്ഥലമാണല്ലോ  ,കാശുള്ളവർ  താമസിക്കുന്ന  എപ്പോഴും  തണൽ ഉള്ള  സ്ഥലം .ആർ  യു   മാരീഡ് ?
അല്ല .
അപ്പൊ  ബാച്ചിലർ  ഫ്രണ്ട്സ്  ഒരിമിച്ചു  കൂടി  താമസിക്കുകയാണോ .?

കുറച്ചു കാലം  മുൻപ് വരെ   അങ്ങനെ  ആയിരുന്നു  ഇപ്പൊ ഒറ്റക്കാണ് . പലരുടെയും 
 യുവത്വം  വിവാഹം  കവർന്നെടുത്തു .പലരും  പുതിയ  സ്ഥലങ്ങളിലേക്ക്  മാറി  .ഈ  പ്രായം  വല്ലാതെ  സൂക്ഷിക്കേണ്ടതാണ്  . പുതിയ  സുഹിർത്ത്  വലയങ്ങളിൽ  അകപ്പെടതിരിക്കുന്നതാണ്  ബുദ്ധി  .നിശ്ചയമായും പലര്ക്കും   കുടുംബം  എന്ന  സങ്കല്ല്പ്പതില്ലേക്ക്  നിശ്ചയമായും ഒതുങ്ങികൂട ണം   .കേരളത്തിലെ  വളർന്നു  വന്ന  സാമൂഹിക  അന്തരീക്ഷം  ട്വന്റി  ട്വന്റി  നിലവാരതില്ലേക്ക് യുവാക്കളെ  തരം  താഴ്ത്തി . 

എന്തൊക്കെ  പറഞ്ഞാലും  ഇങ്ങനേ  ഡി റ്റച്ച്ട്  ആയി  ഒറ്റയ്ക്ക്  താമസിക്കുന്നത്  ഭീകരമല്ലേ .ആരുമായും  കമ്മ്യൂണി ക്കെറ്റു  ചെയ്യാതെ . നിങ്ങൾ  വാട്സ് ആപ്  എങ്കില്ലും  യുസ്  ചെയ്യണം .
എന്തെങ്കില്ലും  ഓക്കേ  ടെക്സ്റ്റ്‌  ചെയ്തു  ഒരു  സിർക്കിളിൽ  ആണെന്ന്  തോന്നുമ്പോൾ  തനെറ്റെ സ്വത സിദ്ധമായ  ഉൾ വലിയൽ  മാറി  കിട്ടും . 
ഞാൻ  ചിരിച്ചു  .
അവർ  ഫൈൻ  ആർട്സ്  കോളെജിനു  മുന്നില്  ഇറങ്ങി  യാത്ര  പറഞ്ഞു  പോയി .
 ഞാൻ  ഇലകൾ  പൊഴിഞ്ഞ  നടപ്പാതയിലൂടെ  നടന്നു .ഒന്നൊന്നായി  തെളിയുന്ന  വഴി  വിളക്കുകൾ .സ്വാഗത് ബാറിനു  മുന്നിലെ  പേര  മരത്തിനു  ചുവട്ടിലെ  ഇരുണ്ട  ജനൽ  .നടപ്പാത  അപഹരിച്ചു  കഴിഞ്ഞ  മദ്യ വില്പ്പന  ശാലയുടെ  മുന്നിലെ  നീണ്ട  ക്യു .മനസ്സിൽ  എവിടെയോ  അവർ  പ്രോജക്റ്റ്  ചെയ്ത  ലൊൻലിനെസ്സ് എന്നേ  കീഴ്പ്പെടുത്താൻ ശ്രമം തുടങ്ങി  പൊടുന്നനേ  എവിടേ  നിന്നോ  പഴയ  ഓഫീസിൽ  ഒരുമിച്ചു  ജോലി  ചെയ്ത  ദർശൻ  ഭായിയെ  കണ്ടു .നിന്റെ  പാട്ട്  ഞാൻ  കേട്ടു .അസ്സൽ  വരികൾ .നന്നായിട്ടുണ്ട് . 
മേനോനോട്  വേണം  നന്ദി  പറയാൻ  ഞാൻ  ഓർത്തു  .പാട്ട്  കമ്പോസ്  ചെയ്തു,  പാടിയത്  മേനോണ്‍ ആണ്  .എഴുതിയ  വരികൾ  പാടി  കേൾക്കുക  എന്നതിലും  കൂടുതൽ  ഒന്നും  നിവര്തിക്കാൻ ഇല്ല .ഞാൻ  ദർശൻ  ഭായിയോട്  നന്ദി  പറഞ്ഞു .ഒരു  ആവർത്തന  വിരസമായ  ദിവസം  ഒരു  നിമിഷം  കൊണ്ട്  കീഴ്മേൽ  മറഞ്ഞു .ലൊൻലിനെസ്സ്  എന്നാ  ലാർവ യിൽ  നിന്ന്  വിരിയുന്ന  അതി  മനോഹരമായ  ചിത്ര  ശലഭം  ആണ്  സോളിട്ട്യുട്  എന്ന്  എനിക്ക്  തോന്നി.എനിക്ക് ഏറ്റവും  പിയമേറിയ  ഒരു  ഗാനം  സ്വീകരിക്കപ്പെടാതെ  പോയതും  ബാല്കനിയിലെ  ചെറിയ  പൂന്തോട്ടത്തിലെ  ആദ്യമായി  വിരിഞ്ഞ  റോസ്  പുഷപ്പങ്ങളും  ഒരേസമയം  മനസില്ലേക്ക്  കടന്നു  വന്നത്  എന്നിൽ  വിസ്മയം  ജനിപ്പിച്ചു . വാതിൽ  തുറന്നപ്പോൾ  എന്നെ  വിഴുങ്ങിയ  ഇരുണ്ട  ഏകാന്തതയിൽ  ഞാൻ  പുതിയ  കഥക്കുള്ള  ലാർവയെ  കുടിയിരുത്തി .


അഭിപ്രായങ്ങളൊന്നുമില്ല: