ആകെ പേജ്‌കാഴ്‌ചകള്‍

2019, ജൂലൈ 23, ചൊവ്വാഴ്ച

ഇരട്ട വിരോധാഭാസം

ലോകമൊട്ടുക്കു  ഏറു  കൊണ്ട പട്ടിയെ പോലെ   ദ്രുത  ഗതിയിൽ  മുന്നോട്ടു  കുത്തിക്കവെ  , രാഘവൻ   ചിന്നു   ചേച്ചിയുടെ  കോലായിൽ  ഇരുന്നു  ലോകത്തെ അമ്പരപ്പോടെ  നോക്കി.



എന്താണ്  എല്ലാവര്ക്കും  സമയം  പതുക്കെ പോവുന്നത്. രാഘവൻ  ചിന്നു  ചേചിയോട്  ചോദിച്ചു  .

. ഓടി  കൊണ്ടിരിക്കുന്നവർക്കു  സമയം  മെല്ലെ  പോവുള്ളോ  രാഘവാ  . അവർക്കു  കൊറേ  ദൂരം  ഓടിയെത്തണ്ട  .
അതിനു  കൊറേ സമയം  വേണ്ടേ  . ആയുസ്സു  കൂട്ടാൻ  പറ്റില്ലാലോ  . ചിന്നു  ചേച്ചി  പറഞ്ഞു

ഞാൻ  പത്തു  മുപ്പതു  വര്ഷം  ഈ കോലായിൽ  ഇരുന്നു  പപ്പടം  പരത്തി .

ഇന്നും പരത്തുന്നു

  . നീ  എത്ര  കാലായി ഈ കോലായിൽ  വന്നിരിക്കാൻ  തുടങ്ങീട്ട്

അപ്പോൾ ൊവെളിച്ചതിനൊപ്പം  നിലം  തൊടാതെ  കുതിച്ച   കണ്ണപ്പേട്ടൻ , നാൽക്കവലയിൽ നിന്ന്  തന്റെയ  എട്ടു  കെട്ടിലേക്കു  തിരിയവേ , ഗൃഹാതുരത്വം  മൂത്തു , കാലങ്ങളായി  പപ്പടം പരത്തുന്ന  ചിന്നു ചേച്ചിയുടെ  കോലായിലേക്കു    നോക്കി  .


രാഘവനും  ചിന്നു ചേച്ചിയും  കാലത്തിലൂടെ  പിന്നോട്ട്  പോകുകയാണോ എന്ന്  കണ്ണപ്പേട്ടൻ സംശയിച്ചു  .


അത്ഭുതം  തന്നെ, സമയം  എത്ര  പതുക്കെയാണ് അവർക്കു രണ്ടു  പേർക്കും കടന്നു പോവുന്നത്  . കണ്ണപ്പേട്ടൻ  ഓർത്തു  .

ആബുലൻസ്  ഗോപിയേട്ടന്റെ  കട  കഴിഞ്ഞു  പോയത്  കണ്ണപ്പേട്ടൻ  അറിഞ്ഞില്ല .

രാഘവേട്ടനുംചിന്നു ചേച്ചിക്കും  സമയം  പതിയെ  പോകുന്നു

കണ്ണപ്പേട്ടനും  സമയം  പതിയെ പോകുന്നു  .

ഇതെന്ത്  മറിമായം  .

അപ്പൊ  രണ്ടു  പേരും  കൂടെ കൂട്ടിയ  ശാസ്താവിനോ ?

ലോകത്തിൻറെ  ഒപ്പം  മുന്നോട്ടോടിയ  കണ്ണപ്പേട്ടൻ  കൂടെ കൂട്ടിയ  ശാസ്‌താവിനാണോ  , ചിന്നു  ചേച്ചിയുടെ  കോലായിൽ ഇരുന്നു   പുറകോട്ടു  സഞ്ചരിച്ച  രാഘവേട്ടന്റെ  ശാസ്‌താവിനാണോ  പ്രായം കുറവെന്ന്  ആർക്കും  പറയാൻ കഴിഞ്ഞില്ല.

ശാസ്താവിന്  പ്രായം  എന്നുന്നുണ്ടോ  ? ..

വല്ലാത്ത  ഒരു  വിരോധാഭാസം  തന്നേ .







2019, ജൂലൈ 16, ചൊവ്വാഴ്ച

സുലൈമാനിക്കയും കരുമനും

ഇരുൾ  വീണ  ഫിസിക്സ് ക്ലാസ്  മുറിയിൽ  ലേഖയുടെ  മുഖത്തു  ഒരിക്കൽ  പോലും നോക്കാതെ  രാഘവൻ  മൂന്ന്  വര്ഷം  കഴിച്ചുകൂട്ടി  .

അതി  സുന്ദരിയായ  ലേഖയോട്  രാഘവന്  പ്രണയമായിരുന്നു

ഇതു  എന്ത്  പ്രണയമാണ്  .

അവൾ  തന്നേ  ശ്രദ്ധിക്കുന്നുണ്ടോ .

മറ്റുള്ളവരിൽ  നിന്നും  വ്യതയസ്തനായി  കാണുന്നുണ്ടോ  .

തന്റെയ  സാമീപ്യത്തിൽ   അവൾ  അകാരണമായി സന്തോഷിക്കുന്നുണ്ടോ .

ഇതൊക്കെ  അറിയുന്നതാണ്  ഒരു  പ്രണയത്തിന്റെ  ശൈശവ  കാലഘട്ടത്തിന്റെ  രസക്കൂട്ടു  .

അതൊന്നുമില്ലാതെ  രാഘവൻ  പ്രണയത്തെ  ഉള്ളിൽ ഒതുക്കി  .

 തനറെയ്  ബോധമനസിനു  പിടി  കൊടുക്കാതെ  , അബോധമനസ്സിൽ  അയാൾ അവളെ  താലോലിച്ചു  .

ചില നേരത്തു  അയാൾ   തന്റെ  ക്‌ളാസ്  മുറിയിലെ  ജനാലയിലൂടെ  പുറത്തേക്കു  നോക്കും .

ഒരു  കരുമൻ  ഇറ്റാലിയൻ  പൂച്ച യുമായി  സുലൈമാനിക്ക  നാല്കവലിയിൽ  ഇരുന്നു  മാജിക്ക്  കാണിക്കുന്നത്  രാഘവന്   അവ്യക്ത്തമായി  കാണാമായിരുന്നു   .

ഒരു  മണ്ണ്  ചട്ടിയിൽ  സുലൈമാനിക്ക  ഒരു  മാങ്ങാണ്ടി  കുഴിച്ചിടും  .

പിന്നെ  ഒരു തുണി  ശീല  കൊണ്ട്  പൊതിയും  .

പിന്നെ   അത്  ഒരു ചെടിയായി  , ഒരു മരമായി  ,   പൂത്തു  , മാമ്പഴം  പൊഴിക്കും  .

ദൈവത്തിനെ  പോലെ  മാമ്പഴം  പറിച്ചു  കൂടി  നിൽക്കുന്നവർക്ക്  എറിഞ്ഞു  കൊടുക്കുമ്പോഴേക്കും  , കുട്ടുമുക്കിലെ  ചക്കി  പൂച്ചകൾക്ക്  ഇറ്റാലിയൻ  ജീനുകൾ  സംഭാവന ചെയ്തു  കരുമൻ  തിരിച്ചുവരും  .

ഇനി  കരുമൻറെ  ഊഴമാണ്  .  ഒരു  കുട്ടയിൽ  വിഷം  ചീറ്റുന്ന  അണലിയെയും  ,  കരുമാനെയും  കമഴ്ത്തി  വയ്ക്കും  . കൊത്തു  കൊണ്ടാൽ  അഞ്ചു  മിനുട്ടു  അതിൽ  കൂടുതൽ  ആയുസില്ല  കരുമനു  .

കടി  കിട്ടിയാൽ  അണലി രണ്ടു കഷ്ണമാവും  .

പക്ഷേ  തുറന്നു  നോക്കുന്നത് വരെ   , അണലിയും  കരുമാനും  ജീവനോടെയും  മരിച്ചും  ഇരിക്കുന്ന  നിമിഷമുണ്ട്  .

രാഘവന്റെ  പ്രണയം  പോലെ  . മനസ്  തുറന്നു  നോക്കാത്തതിനാൽ  ഒരേ സമയം  പ്രണയത്തിലും  അപരിചിതരായും  അവർ  കഴിയുന്നു .

ആ  നിമിഷമാണ്  മാജിക്ക്  .

ഉണ്ട്  , അല്ലെങ്കിൽ  ഇല്ല  എന്ന്  നിരീക്ഷിക്കുന്ന  നിമിഷം  ,  അവയിൽ  രണ്ടിലൊന്ന്  സംഭവയ്ക്കുന്നു

സുലൈമാനിക്കയുടെ  കരുമാനെ  ആളുകൾക്കു  ഇഷ്ട്ട്ടമാണ്  .

കുട്ട  തുറക്കുമ്പോൾ  അവൻ  വിജയ ശ്രീലളിതനായി  തിരിച്ചു  വരും  .

സുലൈമാനിക്കയുടെ   മാന്ത്രിക  പൂച്ചയാണവൻ  .

ഏഴു  വര്ഷങ്ങള്ക്കു  ശേഷം രാഘവൻ  ക്വാണ്ടും എൻ  ടാൻ ആംഗിൾ  മെന്റ്  എന്ന  സമസ്യയിൽ  പ്രബന്ധം  അവതരിപ്പിച്ചപ്പോൾ  പ്രതിപാദ്യ  വിഷയം  പ്രണയമായിരുന്നു

 . സുലൈമാനിക്കയുടെ  മാന്ത്രിക  കൂട്ട യുടെ സ്ഥാനത്തു  മനസ്സും  .

മുഖത്ത്  നോക്കാൻ  പേടിച്ചു  കൊണ്ട്  അയാൾ  ആദ്യമായി  ലേഖയുടെ  കയ്യിൽ  പിടിച്ചു   .

അവൾ  രാഘവനെ  ചുംബിച്ചു  .  ക്വാണ്ടും  മെക്കാനിക്സിലെ  ഒരു  പ്രണയാർദ്രമായ  അധ്യായത്തിനു അന്ന്  അവിടെ തിരശീല  വീണു .


സുലൈമാനിക്കയും  കരുമനും