ലോകമൊട്ടുക്കു ഏറു കൊണ്ട പട്ടിയെ പോലെ ദ്രുത ഗതിയിൽ മുന്നോട്ടു കുത്തിക്കവെ , രാഘവൻ ചിന്നു ചേച്ചിയുടെ കോലായിൽ ഇരുന്നു ലോകത്തെ അമ്പരപ്പോടെ നോക്കി.
എന്താണ് എല്ലാവര്ക്കും സമയം പതുക്കെ പോവുന്നത്. രാഘവൻ ചിന്നു ചേചിയോട് ചോദിച്ചു .
. ഓടി കൊണ്ടിരിക്കുന്നവർക്കു സമയം മെല്ലെ പോവുള്ളോ രാഘവാ . അവർക്കു കൊറേ ദൂരം ഓടിയെത്തണ്ട .
അതിനു കൊറേ സമയം വേണ്ടേ . ആയുസ്സു കൂട്ടാൻ പറ്റില്ലാലോ . ചിന്നു ചേച്ചി പറഞ്ഞു
ഞാൻ പത്തു മുപ്പതു വര്ഷം ഈ കോലായിൽ ഇരുന്നു പപ്പടം പരത്തി .
ഇന്നും പരത്തുന്നു
. നീ എത്ര കാലായി ഈ കോലായിൽ വന്നിരിക്കാൻ തുടങ്ങീട്ട്
അപ്പോൾ ൊവെളിച്ചതിനൊപ്പം നിലം തൊടാതെ കുതിച്ച കണ്ണപ്പേട്ടൻ , നാൽക്കവലയിൽ നിന്ന് തന്റെയ എട്ടു കെട്ടിലേക്കു തിരിയവേ , ഗൃഹാതുരത്വം മൂത്തു , കാലങ്ങളായി പപ്പടം പരത്തുന്ന ചിന്നു ചേച്ചിയുടെ കോലായിലേക്കു നോക്കി .
രാഘവനും ചിന്നു ചേച്ചിയും കാലത്തിലൂടെ പിന്നോട്ട് പോകുകയാണോ എന്ന് കണ്ണപ്പേട്ടൻ സംശയിച്ചു .
അത്ഭുതം തന്നെ, സമയം എത്ര പതുക്കെയാണ് അവർക്കു രണ്ടു പേർക്കും കടന്നു പോവുന്നത് . കണ്ണപ്പേട്ടൻ ഓർത്തു .
ആബുലൻസ് ഗോപിയേട്ടന്റെ കട കഴിഞ്ഞു പോയത് കണ്ണപ്പേട്ടൻ അറിഞ്ഞില്ല .
രാഘവേട്ടനുംചിന്നു ചേച്ചിക്കും സമയം പതിയെ പോകുന്നു
കണ്ണപ്പേട്ടനും സമയം പതിയെ പോകുന്നു .
ഇതെന്ത് മറിമായം .
അപ്പൊ രണ്ടു പേരും കൂടെ കൂട്ടിയ ശാസ്താവിനോ ?
ലോകത്തിൻറെ ഒപ്പം മുന്നോട്ടോടിയ കണ്ണപ്പേട്ടൻ കൂടെ കൂട്ടിയ ശാസ്‌താവിനാണോ , ചിന്നു ചേച്ചിയുടെ കോലായിൽ ഇരുന്നു പുറകോട്ടു സഞ്ചരിച്ച രാഘവേട്ടന്റെ ശാസ്‌താവിനാണോ പ്രായം കുറവെന്ന് ആർക്കും പറയാൻ കഴിഞ്ഞില്ല.
ശാസ്താവിന് പ്രായം എന്നുന്നുണ്ടോ ? ..
വല്ലാത്ത ഒരു വിരോധാഭാസം തന്നേ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ