ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

ഇത്താക്ക

ഇത്താക്ക
------------
1964 ഡിസംബര്‍ 22 ഇരുട്ടില്‍ തണുപ്പ് കട്ട പിടിച്ച രാത്രി.
കാറ്റിന്‍റെ ഇരമ്പല്‍ വളരെ അകലെ നിന്നും വ്യക്തമായി തിരിച്ചറിയാം.
നമ്പര്‍ 653 പാമ്പന്‍ പാസഞ്ചര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴും രഘുവിന്
സ്വന്തം ജന്മസ്ഥലേക്ക് മണിക്കൂറുകള്‍ മാത്രമുള്ള യാത്രയെ ഉള്ളു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

1962 ലേ മാര്‍ച്ച് മാസത്തിലെമധ്യാഹ്നത്തില്‍ ഒരു മാസം ഗര്‍ഭിണിയായ ഭാര്യയെ തനിച്ചാക്കി കടല്‍ കടക്കുമ്പോള്‍ അവളുടെ നിറം മങ്ങിയ ചിരിയും ഉപ്പുരസമുള്ള കാറ്റും കരച്ചിലിന്‍റെ അനിവാര്യതയാണ് പകര്‍ന്നത്.

1962 ലേ ഇന്ത്യ ചൈന യുദ്ധത്തില്‍ ലഡാക്കില്‍ തടവുകാരനായി പിടിക്കപെട്ടപ്പോള്‍ ഭീതിദമായ ഒരു മഞ്ഞു വീഴ്ചയാല്‍ മരണത്തില്‍ നിന്ന്
ഒരു മാജിക്കില്‍ നിന്ന് എന്നാ പോലെ ശത്രു പാളയത് നിന്ന് രക്ഷപെട്ടപ്പോഴും അച്ഛന്‍ മരിക്കുന്നതിനു ഏതാനും മണിക്കുറുകള്‍ക്ക് മുന്‍പ് നല്‍കിയഗ്രീക്ക് ഇതിഹാസത്തിന്‍റെ പഴമ മണക്കുന്ന പുസ്തകം അയാള്‍ സുക്ഷിച്ചു വച്ചു . ഓടീസെയസിന്റെ നാടായ ഇതക്കയാണ് തന്റെ ജന്മ സ്ഥലമെന്നും ഇത്തക്കായില്‍ ഓടീസെയസിനെ ഭാര്യയായ പെനെലോപേ കാത്തിരുന്നപോലെ തന്‍റെ ഭാര്യ ലേഖ കാത്തിരിക്കുന്നുണ്ടാവുമെന്നും തനിക്കും ആണ്‍ കുഞ്ഞായിരുക്കും എന്നും
അവനു കൊടുക്കുവാന്‍ സിംഹ രൂപത്തില്‍ ഉള്ള ഒരു മര പ്പാവ
ഉചിതമായിരിക്കുമെന്നും അയാള്‍ ധരിച്ചു.

മഴയുടെ ഭീകരമായ അലര്‍ച്ചയും തണുത്ത മാര്‍ദവം ഉള്ള പടര്‍ന്ന്നു കയറ്റവും ലഡാക്കിലേ ഇരുള്‍ നിറഞ്ഞ ശത്രു പാളയത്തിലെ നിറം മങ്ങിയ
ചുവരുകളുടെ നിശച്ചലതയെ ഓര്‍മിപ്പിച്ചു.ട്രെയിനില്‍ തന്‍റെ മുന്‍ സീറ്റില്‍ ഇരുന്ന യുവാവ്‌ തന്‍റെ കാമുകിയുടെ ചുണ്ടില്‍ മൃദുലമായി കടിച്ചപ്പോള്‍
കാറ്റ് ഒരു നിമിഷം കൊണ്ട് ആ രംഗം മാച്ചു കളഞ്ഞതായി രഘുവിന് അനുഭവപ്പെട്ടു.

പ്രണയം ആദ്യം ഹൃദയതില്ലേക്കും പിന്നീടു തലച്ചോറില്ലെക്കും സംഗീതം
സൃഷ്ട്ടിക്കുന്ന മായ ലോകമെന്നോണം അരിച്ചു കയരുമെന്നോര്‍ത്തപ്പോള്‍
ലേഖയുടെ വരണ്ട ചുണ്ടുകളും അവളുടെ നോട്ടതിന്റെ അപാരമായ ആഴവും അയാള്‍ വിസ്മ്രിതിയില്‍ തിരഞ്ഞു

ഒരു ചെറിയ കുലുക്കത്തോടെ കടലിനു കുറുകെയുള്ള പാലത്തില്‍ ട്രെയിന്‍ പ്രവേശിച്ചതും അതി ശക്തമായ വിറയലോടെ ഇരുപതടി
ഊയരത്തില്‍ തിരമാലകള്‍ ഒയര്‍ന്നതും ലേഖയുടെ കണ്ണുകളുടെ ആഴാത്തില്ലേക്ക് അത് അയാളെ ചുഴറ്റിയെരിഞ്ഞതും എയില്‍ മുന്നുതവണ കറങ്ങി കടലിനടിയില്‍ പോയതും ട്രെയിനില്‍ യാത്ര ചെയ്ത നൂറുപേരും തത്ക്ഷണം രഘുവിന്റെ തുകല്‍ സഞ്ചിയില്ലേ പുസ്തകതില്ലേ നഗരമായ

ഇത്തക്കയില്ലേക്ക് ചേക്കേറിയതും ധനുഷ്ക്കൊടി ഒരു പ്രേത നഗരമായതും ഒരുമിച്ചായിരുന്നു. ധനുഷ്ക്കൊടി ആയിരുന്നു രഗുവിന്റെ ഇത്താക്ക..

ലേഖയും മകനും ഇത്തക്കയില്ലേക്ക് വരണമെന്ന് ആഗ്രഹിച്ചപ്പോഴും അവര്‍ മരിക്കാതിരുന്നെങ്കില്‍ എന്ന് ഇത്താക്കയില്‍ അയാള്‍ പ്രാര്‍ത്ഥിച്ചു.

1964 ഡിസംബര്‍ 23 നു ധനുഷ്ക്കൊടി പട്ടണം ഇല്ലാതായി എന്ന് വാര്‍ത്ത പരന്നപോഴും ലേഖയും മകനും രഘുവിനെ ഇത്താകയില്‍ വച്ചു കണ്ടുമുട്ടിയിട്ടുണ്ടാവുമീന്നു ശുഭ പ്രതീക്ഷയില്‍ ഉറങ്ങിയ അനേകം പേരില്‍ ഒരാളാണ് ഈ എഴുത്തുകാരനും.

MeetingPoint

വിരസമായ ഒരു ഞായറാഴ്ച .ഒരുപാടു നേരം ചാനലുകള്‍ മാറ്റി സമയം കളഞ്ഞു .കുറച്ചു നേരം ചാറ്റല്‍ മഴ കൊണ്ട് പുഴയോരത്ത് കൂടെ നടന്നു .ക്യാമറ എടുതിരുന്നെകില്ലും മനസിന്‌ പിടിച്ച ഒന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല .കുറച്ചു നേരം മഴ കണ്ടു കൊണ്ട് ചോര്നോലിക്കുന്ന ഓലപുരയില്‍ തന്നെ നിന്നു.വളരെ അപുര്‍വമായ അത്തരം സായാഹ്നഗളില്‍ന്‍
ബൈക്കില്‍ സഞ്ചരില്ച്ചു ഒരു ക്ഷേത്രത്തില്‍ പോവുന്നത് പതിവാണ് .ഞാറു വളര്നിരുന്ന വയലുകള്‍ കടന്നു, തണുത്തതും എന്നാല്‍ അസൌകര്യം ഉളവുക്കുന്നതുമായ കാറ്റ് ഏറ്റു എന്തൊകെയോ ആലോചിച്ചു കുറെ ദൂരം യാത്ര ചെയ്തു .ബര്‍ഗ്മാന്റെ വൈല്‍ഡ്‌ സ്ട്രവ്ബെറിഎസിന്ടെ തുടക്കമാണ്‌ മനസ് മുഴുവന്‍ .പൊടുന്നനെ മഴാ നില്‍കുകയും എന്തെന്നില്ലാത്ത ഒരു ശാന്തത എനിക്ക് അനുഭവപെടുകയും ചെയ്തു . ച്ചുറ്റുമുള്ള മുള്ള മരങ്ങള്‍ നിശ്ചലമാവുകയും സിനിമയില്‍ ഫ്രേമില്‍ലേക്ക് കടന്നു വന്ന രഥം ,എന്റെ ബൈക്കിനെ മറികടന്നു പോവുകയും ചെയ്തു .സമചിത്തതയോടെ ഞാന്‍ കുറെ ദൂരം മുന്നോട്ടുപോയി .വളരെ വേഗത്തില്‍ ഓട്ച്ചുപോയ രഥം അകലെ ഒരു പൊട്ടു പോലെ അവശേഷിക്കുന്നത് കാണാമായിരുന്നു .എവിടെക്കാണ്‌ എ രഥം പോയത് ..ഒരു വലിയ ആല്‍മരം കാണുന്നത് വരെ ഞാന്‍ അതിനെ പിന്‍തുടര്‍ന്നു .ആല്‍മരത്തിനു
ചുറ്റും ചതുരആകൃതിയില്‍ ഒരുപാടു കല്ലുകള്‍ അടുക്കി വച്ചിര്രുന്നു .ഞാന്‍ ബൈക് നിര്‍ത്തി ആല്‍മരത്തിനു അടുത്തേക്ക് നടന്നു .ഞാന്‍ അതിന്നു ചുറ്റും വലം വച്ച് മരത്തിന്റെ മറുവശത്തെ എത്തി . അവിടെ ഒരു നായ വളരെ അസുഭാവികമായ രീതിയില്‍ കിടന്നുരുളുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു .ആ പ്രാകൃതമായ ജന്തുവിനെ വകവെക്കാതെ ഒരു പെണ്‍കുട്ടി ആല്‍മരത്തിനുനടുത്തു വരുകയും, കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിക്കുകയും, കല്ലുകള്‍ അടുക്കി വയ്ക്കുന്നഹ്ടു കണ്ടു.ഞാന്‍ അവളോട്‌ ചോദിച്ചു .ഇതുവഴി വളരെ വേഗത്തില്‍ ഒരു രഥം പോവ്വുന്നഹ്ടു കണ്ടുവോ . കല്ലുകള്‍ അടുക്കി വയ്ക്കുന്നഹ്ടില്‍ അതീവ ശ്രദ്ധാലുവായ കുട്ടി മറുപടിയൊന്നും പറഞ്ഞില്ല .അവള്‍ സമീപത്തുള്ള ആ ജീവിയെ കണ്ട ഭാവം നടിക്കുന്നു മില്ല .ഞാന്‍ ചോദിച്ചു .വലിയ ശബ്തഹ്ടോടെ ഒരു രഥം.ആ രഥം ഞാന്‍ ഒരു സിമയില്‍ കണ്ടതാണ് .വളരെ വിചിത്രമായി, അത് എന്ന് എന്നെ കടന്നു പോയി .
ആ കുട്ടി ചിരിച്ചു.ഞാന്‍ കണ്ടിട്ടില .ടീച്ചര്‍ പറഞ്ഞത് രതഗല്‍ വളരെ പണ്ട് ഉപയോഗിച്ച വാഹനഗല്‍ ആണ് എന്നതാണ് .നിങ്ങള്ക് തെറ്റി പറ്റിയതാവും .അവള്‍ നടന്നു പോയി .ഒരു മുരല്ച്ചയോടെ ആ നായ ...ആ നായ ചത്തിരിക്കുന്നു....... .പാണ്ഡവരുടെ സ്വര്‍ഘരോഹനം .യുദ്ധിസ്ടിരനും നായയും .അവര്‍ രഥം കാത്തു നിക്കുകയാണ് .ഒരു വ്യത്യാസം മാത്രം .അവിടെ നായയും യുടിസ്ടിരനും ജീവനോടെ ആയിരുന്നു.ഇവിടെ നായ മരിച്ചിരിക്കുന്നു. ഞാന്‍ ആ കുട്ടിയെ പിന്‍തുടര്‍ന്നു .ഞാന്‍ അവളോട്‌ ചോദിച്ചു .നീ എന്താണ് പ്രാര്‍ത്ഥിച്ചത്‌ . മുന്ന് ദിവസമായി ഞങ്ങളുടെ നായയെ കാണാനില്ല .അതിനു പേ പിടിച്ചു എന്ന് അച്ഛന്‍ പറഞ്ഞു .അത് വേദനിക്കാതെ മരിക്കണം എന്നാന്നു പ്രാര്‍ത്ഥിച്ചത്‌ .അവള്‍ നടന്നു പോയി
ഞാന്‍ തിരിച്ചു ന്ടന്നപോള്‍ ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രം കണ്ടു .ക്ഷേത്ര മതില്‍ കേട്ടിനപ്പുറത്തു ഞാന്‍ ആ രഥം കണ്ടു.ദുരെ ഒരു പൊട്ടു പോലേ അവശേഷിച്ച ആ രഥം .അതിന്റെ ചക്രഗളില്‍ ചെളി പുരണ്ടിരിന്നു .എനിക്ക് ഒരു കാര്യം വ്യക്തമായി.നായയുടെ മേല്‍ ഈച്ചകള്‍ പൊതിഞ്ഞിരുന്നു .വഴികളിലാകെ ഇരുട്ടു പടര്ന്നപോഴും എന്റെ ചിന്ത ആ പെണ്‍കുട്ടിയെ കുറിച്ചായിരുന്നു.അവന്‍ മിതയോ യഥാര്താമോ ........................

ഈമൈലും പോസ്റ്മാനും

    ഈമൈലും പോസ്റ്മാനും  

കശുവണ്ടി  ചൂടക്കുന്നതിന്റ്റെ ഗന്ധവും കറുത്ത പുകയും കലര്‍ന കാറ്റ് ,തുറന്നിട്ട ജനാലകളിലൂടെ ക്ലാസ് മുറിയുടെ നിഴലും വെളിച്ചവും ഇടകലര്‍ന്ന  വിശാലതയിലേക്ക്‌പ്രവേശിച്ചു .മൂന്നാം സെമെസ്റെര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദയാര്‍ഥികളായ ഞങ്ങള്‍ക്ക് ആ ഗനധം പഠനത്തിന്റെ ഭാഗമായിരുന്നു . ഒരു ചെറിയ ഞരക്കത്തോടെ തുറന്ന വാതില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റ്റെ  മേധാവിയുടെ വരവ് അറിയിച്ചു .ഞങ്ങള്‍ ആദ്യമായി കമ്പ്യൂട്ടര്‍ ലാബില്‍ പ്രവേശിച്ച ദിവസമായിരുന്നു  അന്ന് . എഞ്ചിനീയരിങ്ങിനറ്റെ ആദ്യ വര്‍ഷംപൂര്‍ത്തിയാക്കിയിരുന്നെങ്കിലും എന്താണ് തുടര്‍ന്ന് പഠിക്കേണ്ടതു എന്നതിനെ കുറിച്ചും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുംവ്യക്തമായ ധാരണ ഭുരിഭാഗം പേര്‍ക്കും ഇല്ല്യയിരുന്നു എന്ന് വേണം കരുതാന്‍. ഉറുമ്പുകളെ അനുകരിച്ചു നിശബ്ദമായി 
(പിന്നീടു ഒരിക്കലും  ലാബില്‍ അപ്രകാരം പോയിട്ടില്ല്യ )   ചില്ല് കൂടാരത്തിലേക്ക് കടന്നപോള്‍ കമ്പ്യൂട്ടറുകളുടെ നീണ്ട നിര ദ്രിശ്യമായി . ഡാ ...ഇന്റര്‍നെറ്റ്‌ ഉണ്ട് ..ആരോ പറയുന്നത് കേട്ടു.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പങ്കെടുത്ത ഒരു ഉപന്യാസ  മത്സരമാണ്‌  ഓര്‍മ  വന്നത്  .

1999 ലെ ജനുവരി മാസത്തില്‍ ഡച്ച്‌ അടയാളമായ ചുവപ്പ് നിറത്തിലുള്ള ചുവരുകളും കമാനാക്രിതിയില്ലുള്ള   കവാടങ്ങല്ലുമുള്ള മുറിയില്‍ വച്ച് ഇന്റര്‍നെറ്റിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ ഞാന്‍ ഇപ്ര്രകാരം എഴുതി.

    " ലോകമെന്പാടുമുള്ള ജനങ്ങള്‍   കമ്പുട്റെരുകള്‍         തിര്‍ത്ത വിസ്ത്രിതമായ വലയില്‍ കുടുങ്ങാന്‍ പോകുന്നു.മനുഷ്യന്റ്റെ അറിവിനെ യന്ത്രവല്‍കരിക്കുകയും എന്തും   എതും  എപോഴും ലഭിക്കുമെന്ന തോന്നല്‍  അവനെ യഥാര്‍ത്ഥ ലോകത്തില്‍ നിന്നും മാറ്റി നിര്ത്തുന്നു .ഇതു മനുഷ്യനെ അവന്റെ യഥാര്ത്യങ്ങളില്‍ നിന്നും വ്യതിച്ചലിപ്പിക്കുന്നു. അവനെ മടിയനും  ചിന്തിക്കാന്‍ കഴിവില്ലത്തവനും   ആക്കുന്നു ".....

എന്ത് കൊണ്ടാണ് അങ്ങനെ എഴുതിയത് എന്ന് ചോദിച്ചാല്‍ ,       ഒരു  കാര്യത്തെ കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അതിനെ കുറിച്ച് ദോഷം പറഞ്ഞാല്‍ മതിയെന്ന സാമാന്യ തത്വം പ്രയോഗികമാക്കി ......

പക്ഷെ ഒരു വര്‍ഷം  കഴിഞ്ഞിട്ടും  ,തുടര്‍ന്നുള്ള ജീവിതത്തില്‍, ആഴ്ചയില്‍  കുറഞ്ഞത്‌ 40 മണിക്കൂര്‍ ചുവപ്പും പച്ചയും കണ്ണുകള്‍  ഉള്ള ,എന്ത് പറഞ്ഞാലും അനുസരിക്കുന്ന ,യാതൊരു വീണ്ടു വിചാരവും ഇല്ലാത്ത ഒരു യന്ത്രത്തിന്റെ പരിപാലനം ആണ് ആത്യന്തിക  ലക്‌ഷ്യം എന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല കംപുട്ടെരിനു   മനസില്ലാവുന്ന ,  ദൈന്യംദിന ജീവിതത്തിലെ ക്രയ വിക്രയങ്ങളെ ലഗ്ഗുകരിക്കുന്ന    സോഫ്റ്റ്‌വെയറുകള്
  ‍ എഴുതുകയാണ് തന്റെ  ജോലി എന്നും      സോഫ്റ്റ്‌ വെയര്‍ എന്‍ജിനിയര്‍  എന്ന അപരനാമത്തില്‍  
അറിയപെടുമെന്നും ആ ലാബില്‍ വച്ചാണ് ഞങ്ങളില്‍             പലരും              തിരിച്ചറിഞ്ഞത്

അങ്ങനെ ഒരു ബൂധോതയം ഉണ്ടായ നിമിഷം ഞാന്‍ ചുറ്റും  നോക്കി .....   ദൈവമേ .....ഞാന്‍ ഒറ്റക്കല്ല ...പലര്‍ക്കും എന്നെ പോലെ കമ്പ്യൂട്ടര്‍  ഓണാക്കാന്‍ അറിയില്ല ...
തറവാട്ടിലെ തല മൂത്ത കാരണവരെ പോലെ ഇരുന്ന cpu വിലെ 2 ബട്ടണ്‍ കണ്ടു എന്ത് ചെയ്യണമെന്നു അറിയാതെ  ഞാന്‍ ഇരുന്നു .ഇതിനെ കുറിച്ച്  അടിസ്ഥാന വിവരമുള്ളവരുടെ ഇരിപടങ്ങളില്‍ നിന്നും  ശബ്ബ്ദം കേള്‍ക്കാമായിരുന്നു. ഞാന്‍ ദൂരത്തേക്കു നോക്കി ,,,അവിടെ രാമന്‍ മോനിട്ടെരിന്റെ ബട്ടണില്‍ മൂന്നു തവണ കുത്തി നോക്കുകയും ,ഒന്നും സംഭവിക്കാത്തതിനാല്‍  ഞാന്‍ ഒന്നും അറിഞ്ഞില്ലേ  രാമനാരായണ  എന്ന  മട്ടില്‍  കസേരയില്‍  ചാരി  ഇരിക്കുന്നതും  കാണാമായിരുന്നു .വിജയന്‍ (ഇപ്പൊള്‍  എമിരെട്ട്സില്‍   ജോലി  ചെയുന്നു ) പട്ടിക്കു  മുഴു  തേങ്ങ  കിട്ടിയ  പോലെ  കുറെ  നേരം   ഇരിക്കുകയും  ചുറ്റുപാടും  നോക്കുകയും   ഒന്നും  ചെയ്യാന്‍  കഴിയാത്തതിനാല്‍ നിരാശയോടെ ‍  കരയുകയും  ചെയ്തു .ജോയും  വിജോയും  ഇല്ലയിരുന്നീങ്കില്‍ ....ജോയാണ്  എനിക്ക്  ആദ്യമായി  കമ്പ്യൂട്ടര്‍  ഓണ്‍  ചെയ്തു  തന്നത് .മൌസ് വരുതിയില്‍ ‍   വരാത്തതിനാല്‍  മൌസ് പോയ  വഴി  സകലതിനെയും  ക്ലിക്ക്  ചെയ്തു ...ആള്ട്ട്  കണ്ട്രോള്‍  ഡിലേറ്റ്  ആക്രോശങ്ങള്‍  ലാബില്‍  പലയിടത്തായി  മുഴങ്ങി .

rediff  മെയിലില്‍   ഒരു  അക്കൗണ്ട്‌  തുടങ്ങാന്‍  ബഷിര്‍   സര്‍  ആവശ്യപെട്ടു .ആരടി    പൊക്കവും  വെളുത്തു  ഇടുങ്ങിയ  കവിലുമുള്ള  അയാളെ  ഉപ്പിലിട്ട  മമ്മുട്ടി  എന്നാണ്  വിളിച്ചിരുന്നത്‌ .
ഒരു  പാറക്കല്ല്  പോലെ  തോന്നിച്ച  മൌസ്  വച്ച്   എങ്ങനെയോ  പേജ്  ലോഡ്  ചെയ്തു ..ബാക്കിയുള്ള  കാര്യങ്ങള്‍  ജോ   ചെയ്തു  തന്നു .അങ്ങനെ  ആദ്യമായി    ഇന്റെര്‍നെറ്റിന്റെ  ലോകത്തില്‍  എനിക്ക്  ഒരു  മേല്‍വിലാസം  കിട്ടി (  എന്റെ  ഒഫീഷ്യല്‍  അക്കൗണ്ട്‌  അന്ന്  ഉണ്ടാക്കിയ rediff അക്കൗണ്ട്‌  ആണ് ).പിന്നെ  കത്ത്  ഇടപാടുകളുടെ  ഭഹളം  ആയിരുന്നു ...എടാ  ഞാന്‍ ഒരു  മെയില്‍  അയച്ചിട്ടുണ്ട്  എന്ന  ഉള്ളടക്കത്തോടെ    മെയിലുകള്‍  ലാബില്‍  ഒഴുകിയെത്തി ...മെയില്‍  കിട്ടിയെന്നു  ഉറപ്പു വരുത്താന്‍   പലരും  ചുറ്റുപാടുമുള്ള   ഇരിപ്പടങ്ങളില്‍  സന്ദര്‍ശനം  നടത്തി .
അതിനിടയിലാണ്  വളരെ  നാടകീയമായ  രംഗം  അരങ്ങേറിയത് ..
                               എന്റെ  തൊട്ടടുത്താണ്  അനൂപും  പവിത്രനും  ഇരിക്കുന്നത് ...അനൂപ്‌  തരികിട  സൈറ്റുകളില്‍  കേറാന്‍  (ഇന്ത്യന്‍  സെക്സോ  ..world സെക്സോ  എന്നൊക്കെയോ  എഴുതിയിരൂനു ) ശ്രമിക്കുന്നതിനിടയില്‍  ബഷിര്‍   ‍  സര്‍  കാണാനിടയായി ..അയാള്‍  ഇപ്രകാരം  പറഞ്ഞു ...അനൂപേ ..ഇനി  ഇതു  തുടര്നാല്‍  ലാബ്‌  കാണില്ല്യ ,,,,

എല്ലാവരും  തിരിഞ്ഞു  നോക്കി ...ലാബ്‌  നിശബ്ധമായി . നിമിഷ  നേരത്തെ  ഇടവേളക്കു  ശേഷം   പവിത്രന്‍  അനൂപിനോട്  ചോദിച്ചു .....

ഡാ ...
അനൂപ്‌  മിണ്ടാതെ  ഇരിക്കുകയാണ് ..സംഭവം  ബഷിര്‍  സര്‍   കണ്ടതില്‍   ആളു  പേടിച്ചിട്ടുണ്ട് .
ഡാ ..പവിത്രന്‍  വീണ്ടും   വിളിച്ചു ....
അനൂപ്‌ ...എന്താ ...
പവിത്രന്‍ : എനിക്ക്  ഒരു  മെയില്‍  അയക്കണം .
അനൂപ്‌ :അതിനെന്താ ... ആര്‍ക്കാ  ...
പവിത്രന്‍  : ചെറിയമ്മക്കു ...
അനൂപ്‌ :ചെറിയമ്മക്കോ ?? അവര്‍  എവിടെയാ ...
പവിത്രന്‍ .:നെടുമങ്ങാട്‌
അനൂപ്‌  ഒന്ന്  തിരിഞ്ഞു  പവിത്രനെ  നോക്കി ...
അനൂപ്‌ :ഇമെയില്‍   ഐഡി  എന്താ  ...
pavithran...:ഇമെയില്‍  ഐഡി ????????????????..അതൊന്നും  ചെറിയമ്മക്കില്ല ....
അനൂപ്‌ : പവിത്രന്റെ  അടുത്തേക്ക്  ഇരുന്നു ..ചെരിയമ്മെടെ വീട്ടില്‍  കമ്പ്യൂട്ടര്‍  ഉണ്ടോ ????????...
പവിത്രന്‍ :ഇല്ലാന്ന്  തോന്നുന്നു ..

അനൂപ്‌  :പിന്നെ ...ചെറിയമ്മ  ബ്രൌസ്   ചെയ്യുമായിരിക്കും ...
പവിത്രന്‍  ഒരു  കള്ള ചിരിയോടെ ....അത്  എനികരിയില്ല!!!!!!!!!!! ..ഇല്ലായിരിക്കും ...
അനൂപ്‌ :പിന്നെ  എങ്ങനെയാ ...
പവിത്രന്‍ ....അപ്പൊ  ഇതു  പോസ്റ്മന്‍  വീട്ടില്‍  കൊണ്ട്  കൊടുക്കില്ലേ ???????? ....
അനൂപ്‌  :അത്  കേട്ടു  സ്തബ്ധനായി ...!!!!!!!!!!!!!

കുറച്ചു  നേരം  കഴിഞ്ഞു  അനൂപ്‌ പറഞ്ഞു  ....
ചിലപ്പോ  കൊടുക്കുമായിരിക്കും  അല്ലെ .!!!!!!!!!!!!!!!!!...

 ചെറിയമ്മക്കു  വേണ്ടി   പവിത്രന്‍  ഡ്രാഫ്റ്റ്‌  ചെയ്ത  ആ  മെയില്‍  പൂജ്യങ്ങളും  ഒന്നുകളുമായി  എവിടെയോ  ഒരിക്കലും  വരാത്ത  വരാത്ത  പോസ്റ്മാനെ കിടക്കുന്നുണ്ടാവും ....
ഒരു തെരുവ് പട്ടി അലഞ്ഞു നടക്കുന്നതിന്റെ സ്വതന്ത്ര്യം അനുഭവിക്കുന്നു .വളര്‍ത്തു പട്ടിയാകട്ടെ യഥാ സമയത്തുള്ള ഭക്ഷണത്തിന്റെ സുരക്ഷിതത്വം ആസോദിക്കുന്നു.ഇരുവരും സന്തുഷ്ടരാണ് .തമ്മില്‍ കണ്ടുമുട്ടുന്നത് വരെ .......
അവര്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു.തന്‍റെ പതിനാല് വയസിലെ ഓര്‍മകളേ കുറിച്ച്.സ്വന്തം അച്ഛനും അമ്മയും നഷ്ട്ടപെട്ട ദിവസത്തെ കുറിച്ച്.കല്യാണത്തേ കുറിച്ച് .തന്‍റെ പത്ത് കുട്ടികളേ കുറിച്ച്.പതിനാല്‌
വയസുള്ള കന്യകയില്‍ നിന്ന് തൊന്നുറ്റി അഞ്ചു വയസുള്ള വ്രിദ്ധയിലേക്ക് മടങ്ങിയെത്താന്‍ അവര്‍ക്ക് ഒരു ദീര്‍ഘനിശ്വാസം മതിയായിരുന്നു.

എന്‍റെ ആച്ചമ്മ..അച്ഛന്‍റെ അമ്മ ആയിരുന്നു അത് . 

അച്ഛമ്മ പറഞ്ഞു .
മക്കള്‍ക്ക്‌ വയ്യതായാല്‍ സ്വന്തം അമ്മ നോക്കും . അമ്മക്ക്
വയ്യതയാലോ??? പുഴ ഒരിക്കലും മുകളിലേക്ക് ഓഴുകില്ല...

പിന്നെ അവ്യക്തമായ നോട്ടത്തോടെ എന്നോട് ചോദിച്ചു ..നീ ആരാ ..

അടുത്ത് നിന്ന ചെറിയമ്മ പറഞ്ഞു. കുട്ടന്‍റെ മകന്‍ .. ഇതാ ഇപ്പൊ നന്നായെ.....ആള്‍ അറിയാതെയ ഈ സംസാരം...

അത് കേട്ടതോടെ ഓര്‍മകളുടെ വെള്ളപോക്കത്തില്‍ നിന്നുമുണ്ടായ ഒരിറ്റു കണ്ണ് നീര്‍ ...അച്ഛമ്മക്ക്‌ ആരെയും മനസിലാവുന്നില ...

കുംഭ മാസത്തിലെ മകം ..അത് കഴിഞ്ഞ അച്ഛമ്മ ഇല്ല...

സ്വന്തം മരണം പ്രവചിക്കുന അച്ഛമ്മയുടെ മുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴും എന്റെ മനസ്സില്‍ ഒരു വാക്യം മായാതെ കിടന്നു ..

പുഴ ഒരക്കലും മുകളിലേക്ക് ഒഴികില്ല............ഒരിക്കലും
ഒരു കാത്തിരിപ്പിന്‍റെ സുഖമുള്ള അനുഭുതിയായികൊണ്ടുനടക്കുമ്പോഴും അസംസ്കൃതമായ രൂപത്തില്‍ പ്രണയത്തിനു യാതൊരു അസ്തിത്വമില്ല എന്നാ യഥാര്‍ത്ഥ്യം സമ്മതിക്കാതെ വയ്യ. പ്രതെക്ഷിച്ചവരില്‍ നിന്നും തനിക്ക് ആവശ്യമുള്ള രൂപത്തില്‍ അത് ഉരുത്തിയുമ്പോള്‍ പ്രണയത്തിനു അര്‍ഥം ജനിക്കുന്നു എന്നാ തോന്നലുണ്ടാക്കുന്നു .ചിലര്‍ക്ക് ആ അര്‍ത്ഥത്തെ ജീവിതത്തിനു വഴികട്ടിയായി ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ ,മറ്റു ചിലര്‍ക്ക് അത് ഒരു ഗതി കേടാണ് .എന്ത് തന്നെയായാലും അതൊരിക്കല്‍ തന്നെയും കീഴാടക്കുമെന്നു തോന്നാത്തവര്‍ വിരളമാണ്.അല്ലെകില്‍ അവര്‍ അത് തന്നെ ബാധികില്ലെന്നു വരുത്തി തീര്‍ത്തു കണ്ടില്ലെന്നു നടക്കുകയായിരിക്കും.അവിടെയും പ്രണയത്തിനു തന്‍റെ മുഖം മൂടി നഷടമാകുന്നില്ല .ആ മുഖം മൂടി മുഖമായി പരിണമിക്കുന്നതോടെ പ്രണയം പൂര്‍ണമാകുന്നു..പിന്നെ ബാക്കിയുല്ള്ളത് അഭിനയമാണ്.
85Like ·  · Promote · 

കുരങ്ങന്‍റെ സ്വപ്നം -------------------------------

കുരങ്ങന്‍റെ സ്വപ്നം
-------------------------------

പെറ്റ് തെറാപ്പി എന്ന് എഴുതിയ അസുവഭാവികമായ ബോര്‍ഡാണ്‌ എന്‍റെ ശ്രദ്ധ പരിപൂര്‍ണമായി അപഹരിച്ചത്‌. സാമാന്യം തിരക്കുള്ള ഒരു ആശുപത്രി..യുനിഫോര്മില്‍ കുട്ടമായി നടന്നു പോകുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍,..ഡോക്ടര്‍മാര്‍,അസങ്ക്യം രോഗികള്‍.... ,അവരുടെ ബന്ധുക്കള്‍. ............. ആ ബോര്‍ഡു ഉറപ്പിചിട്ടുളത് ഒരു വലിയ ഇരുമ്പ് കൂടിനുമുകളിലാണ്. ആ വലിയ കൂട് ചെറിയ കൂടുകളായി തിരിച്ചിരിക്കുന്നു.ഒരു കുരങ്ങന്‍,ഒരു പെരുമ്പാമ്പ്,കുറച്ചു കോഴികള്‍,രണ്ടു മയില്‍,ഒരു മരപട്ടി .ഇത്രയുമാണ് കുട്ടിലെ അന്തേവാസികള്‍.. ആര്ര്‍ക്കാന് പെറ്റ് തെറാപ്പി...

രോഗികള്ക്കോ അതോ രോഗികളുടെ ബന്ധുക്കള്‍ക്കോ..അതോ കാലങ്ങയി വിരസത അനുഭവിച്ചു ആ ആശുപത്രി മുറികളിലാകെ ചുറ്റിയടിച്ചു കഴിയുന്ന കാലന്‍ എന്നാ വിളിപ്പേരില്‍ അറിയ പെടുന്ന സാങ്കല്പിക്ക വ്യക്തിക്കോ..

.അത് എന്തോ ആയി കൊള്ളട്ടേ..

കാര്യം അതല്ല...

ഈ കൂടിനു മുകളില്‍ തണല്‍ നല്‍കി കൊണ്ട് രണ്ടു വലിയ മരങ്ങളുണ്ട്..സന്ധ്യാ ആവുന്നതോടെ ആ മരത്തിലാകെ അനേകം കിളികളും കാക്കയും ഒക്ക് വന്നു ചേരും .പിന്നെ ആകെ കോലകലമാണ്.താഴെ കൂട്ടില്‍ ഉള്ളവരുടെ ഗതിയെ പറ്റി അവരില്‍ ആരുംചിന്തിച്ചിട്ടുണ്ടാവില്ല.പക്ഷെ സ്വന്തം ദൂരവസ്തയെപറ്റി ചിന്തിച്ച ഒരു ജീവി മാത്രം ഉണ്ടായിരുന്നു..ഹത ഭാഗ്യന ആയ ഒരു പാവം കുരങ്ങന്‍.. ./രാത്രി മുഴുവന്‍ ഉറങ്ങാതെ അവന്‍ അതിനെ കുറിച്ച് അല്ലോചിച്ചു..

നമ്മള്‍ കുറച്ചു പേര്‍ മാത്രം കൂട്ടില്‍ ബാക്കിയുള്ള ജീവികള്‍രാവിലെ ആകുമ്പോള്‍ പോകുന്നു..എത്ര ആലോചിട്ടും അവനു ഉത്തരം കണ്ട്തെത്താന്‍ കഴിഞ്ഞില്ല.ഒരു ദിവസം അവനു ഒരു കാര്യം ശ്രദ്ധയില്‍ പെട്ടൂ. തന്റെ കൂട്ടില്‍ ഉള്ള കോഴികളെ കാണാനില്ല.അവര്‍ ഓരോരുത്തരായി രക്ഷപെടുന്നുണ്ട് ..ഈകൂടില്‍ നിന്നും രക്ഷപെടാനുള്ള വഴി അവര്‍ക്കാരിയമെന്നു ആ കുരങ്ങന്‍ ഉറച്ചു വിശ്വസിച്ചു.പക്ഷെ ആ കോഴികള്‍ പെരും പാമ്പിനുനുള്ള ഭക്ഷണം ആണെന്ന് അവന്‍ ഒരിക്കലും കരുതിയില്ല..മരപ്പട്ടിഈ ലോകത്തില്‍ കൂട് മാത്രമേ ഉള്ളു എന്നാ വിചാരിച്ചു ജീവിതം കഴിച്ചു പോന്നു..മയിലുകള്‍ ആകട്ടേ ആളുകള്‍ തങ്ങളുടെ അടുക്കല്‍ കൂടുതല്‍ ന്നേരം നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്നും അവര്‍ ചിരിക്കുന്നത് എന്ത് കൊണ്ടാനീനും അറിയാതെ സമയം ചിലവഴിച്ചു .പക്ഷെ മറ്റുജീവികളോട് അസൂയ ഉള്ള ഒരാള്‍ മാത്രമേ ഉണ്ടായിരന്നു .. ... കുരങ്ങന്‍. ..

അവന്‍ മനുഷ്യരുടെ പൂര്‍വികനന്നല്ലോ ..ആ ചീത്ത പേര് അവന്‍ പോലും അറിയാതെ അവന്റെ കുലത്തിനു ചാര്‍ത്തപ്പെട്ടു .തനിക്കും മറ്റു ജ്ജീവികളെ പോലെ സ്വതന്ട്രന്മായി നടക്കാമെന്ന് അവന്‍ സ്വപ്നം കണ്ടു.ആ സ്വപ്നത്തിന്റെ നിറം മാറി.. അവന്റെ കൂട്ടില്‍ പുതിയ പെന്‍ കുരങ്ങു വരുമെന്നും തനീകു കുട്ടികള്‍ ഉണ്ടാവുമെന്നും ഈ കൂട് ഒരു സ്വര്‍ഗമകുമെന്നും അവന്‍ വിചാരിച്ചു മരപട്ടിയെ ഒന്നിനുംകൊല്ലത്തവന്‍ എന്ന് ഉറക്കെ വിളിക്കാം എന്ന് അവനു ോന്നുമായിരുന്നു

തന്‍റെ സ്വപ്നങ്ങളുമായി ജീവിക്കുമ്പോള്‍ ആണ് ഒരു ദിവസം ഒരു വലിയ വണ്ടി കൂടിന്‍റെ മുന്നില്‍ വന്നു നിന്നത്

..ആരൊക്കെയോ എന്തോകെയൂ പറയുന്നു..അവനെ ആരോ പിടിച്ചു ഒരു വലിയ ടെമ്പോയില്‍ കയറ്റി...കുറെ കൂടെ വലിയ കൂടുകള്‍ ഉള്ള മൃഗശലയില്ലേക്ക് ആയിരുന്നു അത്..അവന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യം..ഒരു വലിയ കൂടില്‍ കുറെ തന്‍റെ വര്‍ഗക്കാര്‍.. സുന്ദരികള്‍ ആയ പെന്‍ കുരങ്ങുകള്‍ അവനു സന്തോഷം അടക്കി വയ്ക്കാനയില്ല. അവനെ ആ രോ ആ കൂടിലേക്ക് പിടിച്ചിട്ടു.ആരും അവനെ ഗൌനിച്ചില്ല..ഒരാളോട് സൗഹൃദംപങ്കു വ്യക്കാന്‍ പോയ്യ അവന്നു ഒരു കനത്ത പ്രഹരം ഏല്‍ക്കെണ്ടിവന്നു .അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവന്‍ കരഞ്ഞു.പക്ഷെ സുന്ദരിയായ ഒരു പെണ്കുരങ്ങു അവനെ ശ്രദ്ധിച്ചു അവള്‍ അവനെ നോക്കിചിരിച്ചു..അവന്‍ കരച്ചില്‍ നിര്‍ത്തി ..ചെറുതായി ഒന്ന് ചിരിച്ചു......

അവന്‍ വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങി...

സിഗരറ്റ്

സിഗരറ്റ്
----------------
സിഗരറ്റ് വലി തുടങ്ങിയത് എന്നാണ് എന്ന് കൃത്യമായി പറയുക പ്രയാസം തന്നെ.പക്ഷെ ആദ്യമായി പുക എടുത്തപ്പോള്‍ ശ്വാസകോശ ഭിത്തികളില്‍ അവ സൃഷ്ട്ടിച്ച പ്രകമ്പനം ഇന്നും ഓര്‍ക്കുന്നു.ചുണ്ടിന്‍റെ അറ്റത്ത്‌ എരിഞ്ഞു ത്തീരുന്ന ചിന്തകളുടെ കൂമ്പാരമാണ് സിഗരറ്റ് എന്ന് പലപ്പോഴും തോന്നാറുണ്ട്.ഒരു നിമിഷം കൊണ്ട് കത്തി ജ്വലിച്ചു മണ്ണിനെ സ്പശിക്കുന്നവ്‌..... .................കഥ അവിടെ തീരുമോ . ഇല്ല.

സിഗരറ്റ് വലി നിര്‍ത്താന്‍ വ്രതമെടുത്ത സുഹൃത്തുകളുടെ ഒരു നിരതന്നെ എനിക്കുണ്ട്.ഒരു തവണ വലിക്കുമ്പോഴും ഇന്നു ഇതു മൂന്നാമത്തെ സിഗരറ്റാണ്.പണ്ട് ആയിരുന്നെങ്കില്‍ ഒരു പാകെറ്റ് തീര്‍ത്തെന്നെ എന്നു പറയുന്നവരാണ് പലരും.

" ഒരു സിഗരറ്റ് വലിചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമോ?...."

ജാനകി ജെസ്റ്റിനോട് ചോദിക്കും.. ഞാന്‍ ഓര്‍ക്കുന്നു

ആയിടെയാണ് പൊതു സ്ഥലത്ത് പുകവലി നിരോധിച്ചു കൊണ്ടുള്ളനിയമം പ്രാബല്യത്തില്‍ വരുന്നത് .അതിനു ശേഷം ചാരം പെട്ടികടകളുടെ സമീപത്തുള്ള തണല്‍ മരങ്ങളുടെ ചോട്ടിലും സ്മോകേര്‍ കോര്നെരുകളിലും മാത്രമായി ഒതുങ്ങി.
ലങ്ങ്‌ കാന്‍സര്‍ പിടിപെട്ട ദിവാകരേട്ടന്‍ പറയുകയുണ്ടായി.

"അടുത്ത മഴയ്ക്ക് യാക്കര പുഴാ നിറഞ്ഞിട്ടു വേണം വേനുന്റെ ഷാപ്പിന് കരയില്‍ ഇരുന്നു ഒന്ന് വലിക്കാന്‍.
മഴയും ഒലിച്ചിറങ്ങുന്ന വെള്ളവും കാറ്റും തണുപ്പും ആ ഓലപ്പെരേം..ഞാന്‍ ഉണ്ടാവൂ ആവ്വോ അടുത്ത മഴയ്ക്ക്......."

ഒരു ചുംബനത്തിനു അപ്പുറം അചേതനമായ ഈ സിഗരറ്റ് എന്തു പ്രതികാരമാണ് മനുഷ്യരാശിയോട് ചെയ്യുനത്..

ഒന്ന് നില്ക്കാന്‍ പോലും സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യനെ മരച്ചുവട്ടിലും സ്മോകെര്സ് റൂമിലും തളചിടുകയോ.....

അതോ...

ഇല്ല...ഇനി ഒന്നും പറയാനില്ല .........കഥ അവസാനിക്കുകയാണ്....

എന്‍റെ കയ്യിലുണ്ടായിരുന്ന സിഗരറ്റിന്റെ അവസാന ചാരവും വീണു.അത് കത്തിയെരിഞ്ഞ ചിന്തകള്‍ ഈ താളുകളിലും.......

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഡയറി കുറുപ്പില്‍ നിന്നും

ഇതളുകള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരുന്നവര്‍

ഇതളുകള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരുന്നവര്‍
--------------------------------------------------------------------------------------------

നിര്‍ത്താതെ മഴ പെയ്യുന്ന, എണ്ണിയാല്‍ ഒടുങ്ങാത്ത പൂക്കള്‍ നിറഞ്ഞ ,ഇലകള്‍ തളിര്‍ക്കാത്ത മരം നിന്നിരുന്ന തടാകകരയില്‍ ആണ് നീലജാലകം മാത്രമുള്ള ,വാതിലുകള്‍ ഇല്ലാത്ത ,സ്വപ്നങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ആ വീട് ഉണ്ടായിരുന്നത്..പിശാചുക്കളും,കാറ്റും വെളിച്ചവും,ഇരുളും നിഴാലും വെളിച്ചവും കാറ്റും ദേവതകളും പാമ്പും കുതിരകളും പറവകളും സ്വപങ്ങളായി പല തവണ ജലകപടി വരെ വന്നു തിരിച്ചു പോയതാണ്.

ആ വീട്ടില്‍ ആള്‍ താമസമുണ്ടോ എന്ന് ചോദിച്ചാല്‍ അത് എഴുത്‌കരനറിയില്ല....

സ്വപ്നങ്ങള്‍ ശപിച്ചത്‌ കൊണ്ടാന്നത്രേ ആ മരത്തില്‍ ഇലകള്‍ തളിര്ക്കാത്തത്..പൊടുന്നനേ മഴ നിന്ന ഇളം കടു വീശിയിരുന്ന ആ സായാഹ്നത്തില്‍ ഒരു വണ്ട്‌ പതിനായിരം പൂക്കളില്‍ ,കൃത്യം പറഞ്ഞാല്‍ അറുപത്യേഴു തവണ തേന്‍ കുടിക്കാന്‍ പാറി കളിച്ചു..ഇതളുകള്‍ പൊഴിഞ്ഞു കൊണ്ടിരുന്ന ഒരു പൂവിന്റെ തേന്‍ സഞ്ചിയില്‍ അതിന്‍റെ കൊമ്പുകള്‍ നനച്ചപ്പോള്‍ കാലങ്ങളായി ഇലകള്‍ ഇല്ലാതെ നിന്ന വൃക്ഷത്തില്‍പുതു നാമ്പുകള്‍പൊടിഞ്ഞപ്പോള്‍ ,ആ വണ്ട്‌ അതി സുന്ദരിയായ ഒരു യുവതിയായി മാറി..അവളുടെ ചുണ്ടില്‍ തേന്‍ ശകലങ്ങള്‍ പാടി പിടിച്ചിരുന്നു..അവളുടെ കണ്ണുകളില്‍ എഴു കടലുകളുടെ ശാന്തത അലയടിച്ചു.പൂക്കള്‍ അസുയമുലം തലതാഴ്ത്തി നിന്നു .അത്ര സുന്ദരി ആയിരുന്നു അവള്‍.......

കാറ്റ് അവളുടെ കവിളുകളില്‍ചുംബിക്കാന്‍ വിഫല ശ്രമം നടത്തീ..
അവളെ പുണരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ത്ടകതിനെ ഓളങ്ങള്‍ഗദ്ഗദം പറഞ്ഞു..

അവള്‍ നടന്നു നീല ജാലകത്തിനരികില്‍ എത്തി..

അവളുടെ കയ്യില്‍ സ്പര്‍ശിക്കാന്‍ അക്കം കുട്ട്യിയ കാറ്റ് അവളുടെ കൈകളാല്‍ ആ ജനാല തുറന്നു..

ആ മാത്രയില്‍ ഇതളുകളില്‍ മറഞ്ഞിരുന്ന സ്വപ്‌നങ്ങള്‍ പൊടുന്നനേ ആ മുറിയില്ലേക്ക് തള്ളി കയറി..

ആരാണ് ആ മുറിയില്‍............ ......

അതാ ഒരാള്‍....

അയാള്‍ ജലകപ്പടിയില്ലേക്ക് നടന്നു വന്നു..

വര്‍ഷങ്ങളായി അനുഭവിച്ച യഥാര്‍ത്യത്തിന്‍റെ വിരസതയുടെ പാടുകള്‍ അയാളുടെ മുഖത്തകമാനം ചുളിവുകള്‍ വീഴ്ത്തിയിരുന്നു..
അവളുടെ ചുണ്ടുകളില്‍ അയാളുടെ നോട്ടം പതിഞ്ഞതും ,മനുഷ്യ സഹജമായ ഒരു വികാരം അയാളെ അകെ കീഴ്പെടുത്തയതും
താന്‍ സ്വപനം കാണുകയാണ് എന്ന യഥാര്‍ത്ഥ്യം അയാള്‍ മനസിലാക്കിയതും ഒരുമിച്ചായിരുന്നു...

അയാള്‍ അവസാനമായി മനസിലാക്കിയ യഥാര്‍ത്ഥ്യം...

പിന്നീടൊരിക്കലും അയാള്‍ ആ സ്വപ്നത്തില്‍ നിന്നു ഉണര്‍ന്നില.

....ഒരിക്കലും...

പ്രണയം മറന്ന രാത്രി

പ്രണയം മറന്ന രാത്രി
---------------------------

പുറത്തു മഴ നിര്‍ത്താതെ പെയ്ത അപരാഹ്നത്തില്‍ ചില്ലു ജാലകത്തില്‍ മഴ ത്തുളികള്‍ അപരിചിതരെ പോലെ അങ്ങുമിങ്ങും പരതി നടന്നപ്പോള്‍
വെലോസിറ്റ് ബാറില്‍ അരണ്ട വെളിച്ചം അരിച്ചിറങ്ങുന്ന മൂലയില്‍,
ഉമ തുര്‍മാന്‍ കമഴ്ന്നു കിടന്നു ,ന്ന ,നിഗൂഡമായ നോട്ടതോടേ ചുണ്ടുകളില്‍ ചിരി തളച്ചിട്ട,കഞാവ് വലിക്കുന്ന, പള്‍പ്പ് ഫിക്ഷന്‍ എന്ന സിനിമയിലെ മനോഹരമായ രംഗം ആലേഖനം ചെയ്ത ഫോട്ടോയുടെ സമിപത്തുള്ള കസേരയില്‍ അവര്‍ ഇരുന്നു.

ജിജു എന്‍റെ കയ്യില്‍ ഒന്നുമില്ല ..പക്ഷേ സ്ഥിരബുദ്ധി വീണ്ട് എടുക്കണമെങ്കില്‍ എനിക്ക് പുറത്തു പെയ്യുന്ന മഴയോളം മദ്യം അകത്താക്കണം. അതിനുള്ള പണത്തിനു നീ കണക്കു വയ്ക്കരുത്.

നിനക്ക് എന്താണ് വേണ്ടത് ..ബിയറോ അല്ലെങ്കില്‍ വേണ്ട മഴയല്ലേ വിസ്കി കഴിക്കാം.

എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞു വെയിറ്റര്‍ അടുതെത്തി.

ഒരു ഹാഫു വിസ്കി സീസര്‍ .. ഒരു പോര്‍ക്ക് വരട്ടിയത്..ഒരു കരിമീന്‍ ഇലയില്‍ വച്ച് പൊള്ളിച്ചത് ..ഒരു പാകെറ്റ് കിംഗ്സ്.

എടാ അജു.

എഴുതാന്‍ വേണ്ടി ജീവിതം കളയാന്‍ തീരുമാനിച്ചവനാണ് നീ.
കളയന്നു വച്ച ഞാന്‍ പറഞത് വെറുതേ കളയാന്‍ എന്നല്ല ..നീ ഈ ഫോട്ടോ കണ്ടോ.. ഉമ തുര്‍മാന്‍ കമഴ്ന്നു കിടക്കുന്നത് കണ്ടോ..ടുരെന്റിണോ എന്നാ സംവിധായകന്‍ അവള്‍ അങ്ങേരുടെ മ്യുസ് അന്നെന്നാണ് പറഞ്ഞത്.

എന്നുവച്ചാല്‍ കലാപരമായ സര്‍ഗാത്മകതായേ ഉണര്‍ത്തുന്ന സ്ത്രീ..

തികച്ചും സഭ്യമായ ഒന്ന്..

അവള്‍ ഗര്‍ഭിണി ആയപ്പോള്‍ അയാള്‍ വര്‍ഷങ്ങളോളും കില്‍ ബില്‍ എന്നാ സിനിമയ്ക്കു വേണ്ടി കാത്തിരുന്ന ചരിത്ര മുണ്ട്.അത് പോലെ വല്ലതും ഓക്കേ എഴുത്ത്. അല്ലാതെ വെറുതെ..

ആനെ വാല പല്‍ ജാനേ വാല ഹേ..

നീ വിസ്കി കഴിച്ചേ.

.
ഒരു ചുംബനത്തിന്‍റെ മാര്‍ദവത്തോടെ തന്നുതുറഞ്ഞ വിസ്കി ഇറക്കിയ ശേഷം അജു പറഞ്ഞു.

പ്രണയം തികച്ചും സ്വകാരിയമായ നിക്ഷേപമാണ്..ഒരിക്കലുംതിരിച്ചുകിട്ടത്തതും ഉപയോഗിക്കനവതതുമായ നിക്ഷേപം.ബോധത്തിന്റെ വിളരിയതും മങ്ങിയതുമായ കോണുകളില്‍ നിന്നും ജനിക്കുന്ന സങ്കല്‍പ്പങ്ങളുടെ കൂമ്പാരം..ആ അര്‍ദ്ധ സത്യങ്ങളുടെ നിറപകിട്ടാര്‍ന്ന ഊഷ്മളതയില്‍ ഒരു വേള ഞാന്‍ എന്നെ മറന്നു പോയി.മുങ്ങിനിവരാന്‍ പ്രയാസമേറിയ അഗാധതയില്‍ ഞാന്‍ താഴ്ന്നു പോയി.

അജു..നിര്‍ത്ത്..പുറത്തു മഴപെയ്യുന്നതൊന്നും ഞാന്‍ നോക്കില്ല..
ഇറങ്ങി പോകും.

നീ അത് കൂടെ കഴിച്ചു വല്ലതും എഴുതി നിറക്കാന്‍ നോക്ക്..

തര്കൊവ്സ്കി പറഞ്ഞ പോലെ നീ ആദ്യത്തവനും അല്ല അവസാന ത്തവനും അല്ല.

അജു മുരിയില്ലേക്ക് നടന്നു.

ആ നനഞ്ഞ വസ്ത്രങ്ങളുമായി അവന്‍ ആ മുറിയുടെ തണുപ്പുല്ലെക്കും അതിനപ്പുറത്തുള്ള ഇരുട്ടിലേക്കും ശാന്തമായി നൂഴ്ന്നു കയറി.

ആ രാത്രിയുടെ നിറവില്‍ ഒരു മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ സുസ്ഥിതമായ അസോസ്വ്തതയുടെ നടുവില്‍ ഏകാന്തതയുടെ നനുത്ത വിരല്‍ സ്പര്‍ശവുമായി ഇനിയും കടന്നുപോകന്നുള്ള നിമിഷങ്ങളുടെ കാത്തിരുപ്പു അയാള്‍ തുടര്‍ന്നു..

ആ നിമിഷങ്ങളുടെ മാത്രകളില്‍ എവിടെയോ അജു അവളെ കുറിച്ച് ഓര്‍ത്തു..........

ഒരു രക്ഷകനെ പോലെ അനന്തതയില്‍ നിന്നും ഉറക്കമെത്തും എന്ന തോന്നലുണ്ടയപ്പോഴും കൈ വിട്ടു പോകുന്ന മനസിനെ വരികളില്‍ തളച്ചിടാന്‍ അയാള്‍ പാടുപെടുന്നുണ്ടായിരുന്നു...
ഡേവിഡ്‌ ഏട്ടാ കിംഗ്‌ ഫിഷെര്‍ ഉണ്ടോ ചില്ട് എന്ന ഡയലോഗ് കേട്ടാണ് ഒരു നാശം പിടിച്ച ദിവസത്തിന് ഇരുള്‍ വീണപ്പോള്‍ മുറിയില്ലെക്ക് കയറിച്ചെന്നത്‌. 

കഴിഞ്ഞ ജന്മത്തിലേ അരണ്ട വെളിച്ചത്തില്‍ തുറന്ന ജനാലക്കരികില്‍ ഇരുന്നു, വിലയിരുത്തുന്ന വിഡ്ഢികളെ ഓര്‍ത്തു പരിഹസിച്ചു ചിരിച്ചു ഒരിക്കലും നടക്കാത്ത കുറച്ചു തീരുമാനങ്ങള്‍ എടുത്തു തണുത്ത കാറ്റും കൊണ്ട് ബൈക്കിന്‍റെ പുറകില്ലിരുന്നു ആകാശം കണ്ടു മുറിയുടെ വിരസതുമായി ഒളിചു കളി നടത്താന്‍ തുടങ്ങിയേനെ.

പക്ഷെ ഈ ജന്മത്തിലോ ...

നേരെ അടുകളയില്‍ പോയി കഞ്ഞി ഉണ്ടാക്കി..ഇന്നും ഓംലെറ്റ്‌ മരചിടാന്‍ വിഫല ശ്രമം നടത്തി.തണുത്ത മോരും ഉപ്പിലിട്ടതും ഓംലെറ്റ്‌ കഞ്ഞിയും തുറന്ന ജനയിലേ മഴയും

ചുടുള്ള കഞ്ഞി സംതൃപ്തിയോടെ കഴിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നു എന്നാ മനോഹരമായ അവസ്ഥയില്‍ എല്ലാ അബദ്ധ ധാരണകളും ദൂരെ എവിടെയോ പോയി മറയുന്നു..ഇരുളിലും ദിവസത്തിന് നിറങ്ങള്‍ പടരുന്നു

നിങ്ങള്‍ അയാള്‍ ആവുമ്പോള്‍

നിങ്ങള്‍ അയാള്‍ ആവുമ്പോള്‍
--------------------------------------------------------------------------------------

ഞാന്‍ എന്ന സംബോധന എത്ര മാത്രം ആത്മാംശം കലര്‍ന്നതാണ്.
പരിചയപ്പെടുന്ന വ്യക്തികളില്‍ അവരുമായി പങ്കുവയ്ക്കുന്ന മുല്യമുള്ളതും ,ചിലപ്പോള്‍ നിരര്‍ത്ഥകാവുമായി ഭവിക്കാറുള്ള കാര്യങ്ങളില്‍,സത്യമാണെന്നു വിശ്വസിച്ചു പറയുന്ന നുണകളില്‍,ശരിയാണെന്ന് ധരിച്ചു ചെയ്യുന്ന തെറ്റുകളില്‍ ഞാന്‍ 
വല്ല വിധേനയും കടന്നുകൂടും.

അവിചാരിതമായി വീശിയ കാറ്റുപോലെ കുറസോവയുടെ രാഷമോനിലെ ദ്രിശ്യങ്ങള്‍ മനസ്സില്‍ സ്ഥാനം പിടിച്ചു.

ആത്മാംശത്താല്‍ വിഷലിപ്ത്തമകാത്ത നിഷ്പക്ഷമായ ഒരു വിലയിരുത്തെല്‍ സാധ്യമാണോ.അതില്‍ നിന്ന് വീണ്ടു കിട്ടുന്ന തിരിച്ചറിവ് ജീവിതത്തെ എതെങ്കില്ലും ദിശയില്ലേക്ക് നയിക്കുമോ.സൗഹൃദത്തില്‍ , പ്രണയത്തില്‍ , , ബന്ധങ്ങളില്‍ , സ്വകാര്യവും അല്ലാത്തതുമായ ദുഃഖങ്ങളില്‍, മരണത്തില്‍ ഈ ഞാന്‍ കടന്നു കൂടുന്നത് എങ്ങനെയാണു.

മാര്‍കേസിന്റെ മാജിക്കല്‍ റിയലിസം നുകര്‍ന്ന് അതിലെ ഒരു കഥാപാത്രമായി എന്നിലെ ഞാന്‍ എടുത്തുമാറ്റി , എന്‍റെ ചുറ്റ്പാടിലേ ഏതോ ഒരാളിലെ ഞാനായി ലോകത്തെ വീക്ഷിക്കാന്‍ കഴിഞ്ഞുഇരുന്നെങ്കില്‍........

ഒരു ദീര്‍ഘ യാത്ര കഴിഞ്ഞ ഒരാള്‍ വളരെ കാലത്തിനു ശേഷം , സ്വന്തം മുറിയില്‍ എത്തുമ്പോള്‍ തോന്നുന്ന അനിര്‍വചിയമായ അവസ്ഥയുടെ ഒടുവില്‍ എന്നാ പോലെ ,നിങ്ങളിലേ ഞാന്‍ വീണ്ടെടുക്കുന്നതോടെ കഥക്ക് അര്‍ത്ഥമുണ്ടാവുന്നു..

കാരണം ലളിതമാണ് ....നിങ്ങള്‍ നിങ്ങളാണ്...

വിരഹം

വിരഹം
---------------------------------------

നിഴലും നിറവും മലരും മണവും 

ഇനിയും പകരു നുകരാൻ മനമായ് 

അണയും സഖി , നിൻ കേശം സുഭഗം 

അതിലോലം ശാന്തം നിൻ മൃദു സ്മേരം 

ദീപം നിശയിൽ തെളിയും നിമിഷം

ഭാവം ലളിതം തവ പാദ ചലനം

അധരം പകരും അമൃതം മധുരം

വദനം നിറയും ലാസ്യം മൂകം

കാലം ക്ഷണികം സ്വപ്നം ദീർഘം

തീവ്രം വിരഹം കലുഷം ഗഗനം

മിഴികൾ നിറയും ആർദ്രം ബാഷ്പം

ചിറകായ് ശലഭം , പ്രണയം ശോകം

നിഴലും നിറവും മലരും മണവും

ഇനിയും പകരു നുകരാൻ മനമായ്

അണയും സഖി , നിൻ കേശം സുഭഗം

അതിലോലം ശാന്തം നിൻ മൃദു സ്മേരം

പ്രണയം -----------

പ്രണയം 
-----------
അനുരാഗ മേളനം കൈവല്യ ദായകം
ആമോദ മാനസം കവരുന്നു മാധവം
സോപാന പഞ്ചമം പാടുന്നു കോകിലം
നിന്‍ ആര്‍ദ്ര ചുംബനം നിറയുന്നു മാനസം

സുന്ദര മാത്രകള്‍ സുസ്മിത സന്ധ്യകള്‍
ജാലക മര്‍മരം നിൻ  മൗന നൊമ്പരം
സങ്കല്‍പ്പ രാവുകള്‍ സല്ലാപ വേളകള്‍
തിരയുന്നു വാക്കുകള്‍ മറയുന്നു നോവുകള്‍
നിശ്ചല സാഗരം എന്‍ രാഗ മാനസം


മറയും ഋതുക്കളില്‍ പൊഴിയും ദലങ്ങളില്‍
അകലും നിറങ്ങളില്‍ അഴലിന്‍ കരങ്ങളില്‍
സായാഹ്ന തീർത്ഥ മായ്  ഒഴുകും തരംഗിണി
സുസ്മേര മാധുരി  എന്‍ പ്രണയ വാഹിനി

ജാലകപ്പടിമേല്‍(നഷ്ട പ്രണയം)

രാത്രി മഴയുടെ തേങ്ങല്‍ അവസാനിക്കാത്ത ആ രാത്രിയില്‍ സമയം അര്‍ദ്ധ രാത്രിയും കഴിഞ്ഞു ഒരു വേള നിശ്ചലമായതു ഞങ്ങള്‍ അറിഞ്ഞില്ല . ഞാന്‍ എഴുതിയും തിരുത്തിയും ചൊല്ലി കേള്‍പ്പിച്ചും 
മേനോന്‍ ഓരോ ശ്രുതിയിലും താളത്തിലും അതിനെ പാക പ്പെടുത്തിയും ഇരുന്ന നിമിഷങ്ങള്‍ . മനോഹരമായ ആ രാത്രിയില്‍ സമയം വീണ്ടും ഇഴയാന്‍ തുടങ്ങിയപ്പോള്‍ പ്രണയ ത്രയങ്ങളില്‍ ആദ്യത്തെ(ലവ് ട്രയോലോജി) എന്നാല്‍ ഞാന്‍ ഇവിടെ പ്രസിദ്ധികരിക്കുന്നതില്‍അവസാനത്തേതുമായ ജാലകപ്പടിമേല്‍ ഞാന്‍ പൂര്‍ണമാക്കിയിരുന്നു.

വിരഹവും പ്രണയവും നഷ്ടവും ഒന്നിക്കുമ്പോള്‍ ലവ് ട്രയോലോജി
പൂര്‍ണ്ണമാകുമെന്ന പ്രതീക്ഷയില്‍

ജാലകപ്പടിമേല്‍(നഷ്ട പ്രണയം)
-----------------------------------------------------------------------------------------
ജാലകപ്പടിമേല്‍ നിഴല്‍ വീണ രാത്രിയില്‍
സ്മൃതിയില്‍ നിറയും നിന്‍ മന്ദഹാസം
മഴയുടെ ഗന്ധമായ് അലിയും യാമത്തില്‍
ഒരു കാറ്റായ് ചിരിയായ് വിപഞ്ചിക മീട്ടുമ്പോള്‍

ഇറനാം സന്ധ്യയും ചഞ്ചല ദീപവും
നിമിഷമാം പ്രണയത്തെ തഴുകുമ്പോള്‍
അര്‍ദ്ധനിമിലിത മിഴികളാല്‍ നിന്‍ രൂപം
ഓര്‍മ തന്‍ ചാരെ ഒരു കാവ്യ ശില്പ്പമായ്

കണ്ണിമ ചിമ്മവേ ഋതുക്കള്‍ അകലുമ്പോള്‍
ഇലകള്‍ പൊഴിയവേ ചെമ്പകം വാടുമ്പോള്‍
മഴക്കാല മേഘങ്ങള്‍ നിന്‍ മുഖം മൂടുമ്പോള്‍
എന്‍ ജാലക വാതിലില്‍ കുരിരുള്‍ പടരുമ്പോള്‍

ഒരു മഴ വില്ലിന്‍ നിറമായി നീ മറയുമ്പോള്‍
നിന്‍ മന്ദഹാസം എന്‍ വിസ്മ്രിതിയില്‍ ആവുമ്പോള്‍
ചാരുന്നു ഞാന്‍ മെല്ലെ എന്‍ ജാലക വാതില്‍
നിദ്ര വിഹീനമാം ഇരവിന്റെ കൂട്ടിനായ്

നിറങ്ങള്‍

ഒട്ടു മാവിന്റെ നനഞ്ഞ ഇലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം.മുറുമുറുപ്പോടെആകാശം .ചെറിയ മഴയാണ് കാരണം.

ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ഒരു തിരുവോണ നാള്‍ ഞാന്‍ നടക്കാനിറങ്ങി .നാലു കിലോമീറ്റര്‍ നടന്നാല്‍ പുഴക്കരയില്‍ എത്താം.പുഴ ക്കരയില്‍ തണുത്ത കാറ്റ് ഉണ്ടാവും.

എന്‍റെ ശ്രദ്ധ സ്ഥിരം കാഴ്ചകളിലേക്ക് തിരിഞ്ഞപ്പോള്‍ അപ്രതിക്ഷിതവും അനിതര സാധാരണവുമായ ഒരു മനോഹര ദ്രിശ്യത്തിനു ഞാന്‍ സാക്ഷ്യം വഹിച്ചു

ഒരു മനോഹരമായ മഴവില്ല്

ഏഴു നിറങ്ങളും ഞാന്‍ വേര്‍തിരിച്ചു എടുത്തു.തിരിച്ചു പോയി ക്യാമറ എടുത്തു ആ കാഴ്ച്ചയെ നിശ്ചലമാക്കാന്‍ മനസ് പറഞ്ഞെങ്കിലും ഞാന്‍ കേട്ടില്ല.ചെറിയ മഴ വക വയ്ക്കാതെ ഞാന്‍ നടന്നു.കിഴക്ക് നിന്നും വെയിലും പരക്കാന്‍ തുടങ്ങി.

കുറസോവയുടെ ഡ്രീംസില്‍ വെയിലും മഴയും ഒന്നിച്ചു പെയ്യുമ്പോള്‍ കുറുക്കന്റെ കല്യാണം ആണ് എന്ന് കുട്ടിയോട് അമ്മ പറയുന്നത് ഞാന്‍ ഓര്‍ത്തു.ചില കാര്യങ്ങള്‍ എല്ലായിടത്തും ഒരു പോലെ ആണ്.

മനുഷ്യന്റെ ആഗ്രഹങ്ങളും സന്തോഷവും ദുഖവും വിരസതയും ഭിതിയും വെയിലും മഴയും മഴാവില്ലും എല്ലായിടത്തും ഒന്ന് തന്നെ.മഴ്വില്ലിലേ ഏഴു നിറങ്ങള്‍ പോലെ ഏഴു ദിവസങ്ങള്‍
ഓരോ നിറവും സമീപത്തുള്ള നിറങ്ങളില്‍ നിന്നും ചെറിയ സാദ്രിശ്യത്തിലും വ്യത്യാസത്തിലും രമിക്കുന്നു. ആ വൈരുധ്യമാണ് നിറവിതാനത്തിന്റെ ഭംഗി .താളാത്മകമാണ് അത്.

അത് പോലെ തന്നെ അല്ലേ നമ്മള്‍ ഭാഗമായ ഏഴു ദിവസങ്ങള്‍.
പക്ഷേ നമ്മള്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി ചെയുന്ന പ്രവിര്‍ത്തികളാല്‍ ദിനങ്ങളുടെ അന്തര്‍ലീനമായ താളാത്മകമക്ക് ഭംഗം വരുത്തുന്നു.അവിടെയാണ് വിരസതയുടെ ആരംഭം.
നിറങ്ങളുടെ വിതാനം പോലെ ഏഴു ദിവസങ്ങളുടെ ഒഴുക്കിലേക്ക്‌ അറിയാതെ വീഴുമ്പോള്‍ ഏഴു ദിവസങ്ങള്‍ക്കു
മഴവില്ലിന്റെ രൂപം കൈവരുന്നു.

വെയിലും മഴയും ചേര്‍ന്നാലേ മഴവില്ല് ഉണ്ടാകു എന്നപോലെ സുഖ ദുഃഖ സമ്മ്രിശ്യമായിരിക്കും ദിവസങ്ങളുടെ ഒഴുക്കില്‍ നിറങ്ങളാല്‍ വിരിയുന്ന താളാത്മക ക്രമം എന്ന കാര്യം വിസ്മരിക്കരുത്.

പുഴക്കര എത്തിയത് ഞാന്‍ അറിഞ്ഞില്ല. നാളെ ഏതു നിറം ആയിരിക്കും എന്ന ആകാംക്ഷയില്‍ തണുത്ത കാറ്റ് ഏറ്റു ഞാന്‍ തിരിച്ചു നടന്നു.

ഒളിഞ്ഞു കണ്ടത്

തിരക്കു പിടിച്ച ചുട്ടു പൊള്ളുന്ന ഒരു മധ്യാഹ്നം. കായല്‍ പരപ്പിനോട് ചേര്‍ന്ന് ആളുകളുടെ കാപട്യങ്ങളെ ശ്രദ്ധിക്കാതിരിക്കാന്‍ കഷ്ട്ടപെടുന്ന മറൈന്‍ ഡ്രൈവ്. ഹോട്ടല്‍ സമുച്ചയങ്ങളില്‍ നിന്ന് മാറി കായലിനു അഭിമുഖമായി ആളുകള്‍ക്ക് വിശ്രമിക്കാന്‍ പാകത്തില്‍ സ്ഥാപിച്ചിട്ടുള്ള സിമെന്റു കൊണ്ട് നിര്‍മ്മിതമായ ഇരിപ്പടങ്ങള്‍....
ആളുകള്‍ ലക്ഷ്യമില്ലാതെ നടക്കുന്നു.'

വിവിധ തരം ആളുകള്‍. . കച്ചവടക്കാര്‍.
ഹണിമൂണ്‍ ആഘോഷിക്കുനവര്‍ വാച്ച് വില്‍പ്പനക്കാരന്‍ കൈനോട്ടക്കാരന്‍, കാമുകി കാമുകന്മാര്‍ , അസാധാരണമായ കണ്ടുമുട്ടലുകള്‍ക്കായി എത്തുന്നവര്‍ , ഒരു പണിയും ഇല്ലാത്തവര്‍ , പോക്കറ്റടിക്കാര്‍ ,അങ്ങനെ അസംഖ്യം മനുഷ്യര്‍.

അവര്‍ക്കിടയിലോടെയാണ് ഒരു ബംഗാളി പെണ്‍കുട്ടി ഒരു കൂട്ടം
ബലൂണുകളുമായി വില്‍പ്പന ലക്ഷ്യമാക്കി നടപ്പാതയിലൂടെ നടന്നു നിങ്ങിയത്. ഭക്ഷണത്തിന് ഒരു വക തേടി ഇറങ്ങിയ ഒരു പാവം .സഹതാപം എന്ന വില കുറഞ്ഞ വികാര വായ്പ്പ് പോലും പ്രകടിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല .

നിര്‍ഭാഗ്യത്തിന്റെ കണികകള്‍ ലോകത്തെങ്ങും വ്യാപിച്ചു കിടക്കുന്ന കാര്യം ദൈവത്തിനും അറിയുന്നതാണല്ലോ...?

കായലില്‍ കുറച്ചകലെയായി നങ്കുരമിട്ടിരിക്കുന്ന ഒരു കപ്പല്‍ കാണാം. ആ കപ്പല്‍ തിരകളില്‍ ചെറുതായി ഒന്നുലഞ്ഞപ്പോള്‍
ഒരു യുവാവും യുവതിയും ആദ്യമായി കണ്ടുമുട്ടുന്ന ജാള്യതയുടെ പാരമ്യത്തില്‍ പൊടിഞ്ഞ വിയര്‍പ്പിന്റെ അസ്വസ്തയില്‍ മരത്തണലില്‍ ഇരുന്നു.യുവാവിന്റെ മുഖത്ത് പരിഭ്രമം പടര്‍ന്നിരുന്നു.യുവതി ചുണ്ടുകളില്‍ വരുത്താന്‍ ദീര്‍ഘ നേരം പരിശ്രമിച്ച ചിരിയെ ആദ്യം കവിളിലേക്കും മെല്ലേ നെറ്റിയില്ലെകും വ്യാപിപ്പിക്കാന്‍ പാട്പെടുന്നുണ്ടായിരുന്നു.
ദൂരെ മാറി ചെക്കോവിന്റെ നാടകങ്ങള്‍ തന്‍റെ താണ് എന്ന് അവകാശപ്പെട്ടു വില്‍ക്കാന്‍ ശ്രമിച്ച ഒരു നാടകക്കാരന്‍ യുവാവിന്‍റെ ചുണ്ട് അനങ്ങുന്നതും നോക്കി ഏകാഗ്രനായി ഇരുന്നു.

കാറ്റും ഓളങ്ങളും കൈ നോട്ടക്കാരന്‍റെ കൌശലം കലര്‍ന വാക്ക് ചാതുരിയുടെ ശകലങ്ങളും കാക്കകളുടെ കലപില ശബ്ദവും അലിഞ്ഞു ഇല്ലാതായപ്പോള്‍ യുവാവിന്‍റെ ശബ്ദം നാടകക്കാരന്‍റെ ചെവിയിലും എത്തി.

യുവാവ്‌ സ്വയം വിശദീകരിക്കുകയാണ്. അയാള്‍ കായലിനെ പറ്റിയും ഫോര്‍ട്ട്‌ കൊച്ചിയില്‍ കിട്ടുന്ന രുചിയേറിയ മീന്‍ വിഭവങ്ങളെക്കുറിച്ചും കടലോരത്തെ തുറന്ന വിശാലമായ
മണ്‍ തിട്ടകളില്‍ ഓലക്കുടയുടെ ചോട്ടില്‍ മെഴുകിതിരി വെളിച്ചത്തില്‍ സുഗന്ധം പരക്കുന്ന എണ്ണയില്‍ കുതിര്‍ന്ന വാഴയിലയില്‍ കിടന്നു അനന്തയില്ലേക്ക് നോക്കുന്ന പൊരിച്ചു വച്ച കരി മീനിന്‍റെ കണ്ണുകളില്‍ ജീവിതത്തില്‍ ഉടനീളം നിഴലിച്ച
വിഷാദത്മകതയെ പറ്റിയും അയാള്‍ സംസാരിച്ചു.

ആ യുവതിയുടെ പെരുമാറ്റത്തില്‍ നിന്നും അവര്‍ ആദ്യമായി കാണുന്നവര്‍ ആണെന്നും വിവാഹലോചാനയുടെ പ്രാരംഭ നടപടികളുടെ തികച്ചും പുതുമയാര്‍ന്ന ആവിഷ്കാരമാണ് എന്നും മനസിലാക്കാന്‍ ചെക്കോവിന്റെ മോഷ്ടാവിനു നിമിഷങ്ങള്‍ വേണ്ടി വന്നു.

നാടകക്കാരന്‍ മനസിലോര്‍ത്തു .അയാള്‍ വിചിത്രനായ ഒരു മണ്ടനാണ്.ലോകത്ത് ഒരു പെണ്‍കുട്ടിക്കും ഇത്തരം അവസരങ്ങളില്‍ (ചിലര്‍ക്ക് ഒരിക്കലും) ഒരു നിമിഷത്തില്‍ കൂടുതല്‍ ദൈര്ഘ്യമുള്ള മടുപ്പുളവാക്കുന്ന വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ താത്പര്യമില്ലെന്ന് അറിഞ്ഞുകൂടെ?

യുവാവിനോട് നടകക്കാരന് സഹാതാപം തോന്നി. ചെക്കോവ് എന്താണ് പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഹഹഹ ഹിഹിഹി എന്ന് പറയുന്ന ,മനസിലാക്കാന്‍ എളുപ്പമുള്ള തമാശകള്‍ പറയുന്ന ,തങ്ങളെ കളിയാക്കുമെങ്കിലും ഉള്ളില്‍ ബഹുമാനിക്കുന്ന ,പുകഴ്ത്താന്‍ വാക്കുകള്‍ക്ക് ദാരിദ്ര്യം ഇല്ലാത്ത , കേള്‍ക്കാന്‍ മനസ്ഥിതിയുള്ള ,തങ്ങളുടെ സങ്കല്‍പ്പ
വ്യക്തികളെയാണ് ഇഷ്ടം.അല്ലാതെ ഭുമി എങ്ങനെ തിരിയുന്നു വെന്നും കുറച്ചു നാള്‍ കഴിഞ്ഞാല്‍ തിരിഞ്ഞു കറങ്ങുമോ എന്നും വിശദീകരിക്കുന്ന ബോറന്മാരെ അവര്‍ക്ക് വേണ്ട.

ഒരു പെണ്കുട്ടിക്ക് പത്തു മിനുട്ട് നേരം കൊണ്ട് തിരഞ്ഞെടുപ്പ് നടത്താന്‍ പറ്റുമെന്നാണ് ഒര്‍ഹാന്‍ പാമുക്ക് പറഞ്ഞിട്ടുള്ളത്.

ആ നിലക്ക് യുവാവിന്‍റെ ഭാവി കൈനോട്ടക്കരനോഴികെ ബാക്കി എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്. പ്രപഞ്ചത്തില്‍ ഒരു നക്ഷത്രം പൊട്ടി തെറിച്ച ആ മാത്രയില്‍ ബലൂണ്‍ വില്‍പ്പനക്ക് ഇറങ്ങിയ പെണ്‍കുട്ടി യുവാവിന്‍റെ അടുക്കല്‍ എത്തി.ബലൂണ്‍ വാങ്ങിക്കു . ഭക്ഷണം കഴിചിട്ടില്ല എന്ന് അവള്‍വയറില്‍ തൊട്ടു കാണിച്ചു. അവളുടെ കണ്ണുകള്‍ ഇടുങ്ങുകയും ചുണ്ട് യാചനാ ഭാവം കൈവരിക്കുകയും ചെയ്തു.

അയാള്‍ ബലൂണ്‍ വാങ്ങി. എത്ര രൂപയാണ്.

ബീസ്.

ഇരുപതു രൂപയോ ..അയാള്‍ കുറച്ചു ഉറക്കെ ചോദിച്ചു .എന്നാല്‍ വേണ്ട.
കുട്ടി ശാട്യം പിടിച്ചു .ഖരീധോ ബയ്യ. ഖരീധോ ബയ്യ. .

എന്‍റെ കയ്യില്‍ ചില്ലറ ഇല്ല .നൂറു രൂപയാണ് .അയാള്‍ പറഞ്ഞു.

നോക്ക് ബയ്യ ഉണ്ടാവും.അയാള്‍ പേഴ്സ് മുഴുവന്‍ തിരഞ്ഞു ഏഴു രൂപ കുറവുണ്ട്. അയാള്‍ യുവതിയോട് ചോദിച്ചു.

ഒരു ഏഴു രൂപ ഉണ്ടോ.

അവള്‍ക്കു കായലില്‍ ചാടി ദൂരെ മറയുന്ന കപ്പലില്‍ കയറി വല്ല വിധേനയും വീട്ടില്‍ എത്തിയാല്‍ മതി എന്നായി.യുവതിയുടെ മുഖത്തെ ചിരി മാഞ്ഞു.അവള്‍ തന്‍റെ പേഴ്സ് നോക്കി ഇല്ല എന്ന മട്ടില്‍ തലയാട്ടി.

അയാള്‍ നൂറു രൂപ പെണ്‍കുട്ടിക്ക് കൊടുത്തു.

എന്തു കൊണ്ടായിരിക്കും അയാള്‍ അങ്ങനെ ചെയ്തത് ഉത്തരമില്ല.ആ പെണ്‍കുട്ടി ആളുകളുടെ ഇടയില്ലേക്ക് മാഞ്ഞു.യുവതി അയാളോട് ചോദിച്ചു.നിങ്ങള്‍ എന്തിനാണ് പണം കൊടുത്തത്.

ഇത്തരക്കാര്‍....

ആ കുട്ടി ഇനി വരാനൊന്നും പോകുന്നില്ല.
ഞാന്‍ പോവട്ടേ .ഇനി ഒന്നും ചോദിക്കാന്‍ ഇല്ലാലോ.

യുവതി നടന്നു ആള്‍ക്കുട്ടത്തില്‍ ഒരാളായി. യുവാവ്‌ ബലൂണ്മായി മരച്ചുവട്ടില്‍ ഇരുന്ന്‍ തന്‍റെ ബുദ്ധിശുന്യതയുടെ വ്യാപ്തി ഓര്‍ത്തു വിസ്മയിക്കവേ കയ്യില്‍ ചുരുട്ടി പിടിച്ച നോട്ടുകളുമായി ആ പെണ്‍കുട്ടി തിരിച്ചു വന്നു. അവള്‍ പണം യുവാവിനു നല്‍കി .അയാള്‍ ഇരുപതു രൂപ അവള്‍ക്കും.

അവള്‍ നിറഞ്ഞ മനസോടെ ചിരിച്ചു.

ദൂരെ മറഞ്ഞ കപ്പലില്‍ നിന്നും ആരോ നേരം പോക്കാന്‍ ഇട്ട ഒരു ചൂണ്ടയില്‍ ആര്‍ത്തിയോടെ തൊണ്ട കുളത്തിയ ഒരു മീനിനു തന്‍റെ അച്ഛന് ജീവന്‍ നഷ്ടമായത് എപ്രകരമാണെന്ന് ബോധ്യമായതും ബലൂണ്‍ ഒരു വലിയ ശബ്ദത്തോടെ പൊട്ടിയതും ഒരുമിച്ചായിരുന്നു. വിഷാദത്തോടെ നിന്ന പെണ്‍കുട്ടിയെ നോക്കി അയാള്‍ പറഞ്ഞു മോള് പേടിക്കണ്ട.ഞാന്‍ പണം തിരികെ ചോദിക്കില്ല ..

ഇതു കണ്ട മാത്രയില്‍ നാടകക്കാരന്‍ ചെക്കൊവിനെ മാറ്റി വച്ച് തന്‍റെ ആദ്യ നാടകത്തിനു പേരിട്ടു.

ഒളിഞ്ഞു കണ്ടത്...

Purpose -----------

There were no artists in animal kingdom before the era of Human Beings. And no other animal group in phylum arthropods doesn't want to become an artist and enrich its own fantasy world of social rules ,so called culture.

Why such an isolated group among human Human Beings.?

People like Tharkovsky said as "Art is yearning for an Ideal".
Tolstoy comments art as propagation the waves of emotions one felt in his own mind to chaotic outside to recreate the exact mental state .

Do we really need art? Could we satisfied with successful relations, adequate money,
wonderful health conditions like any fellow animal in our phylum.

Or art really serves to bridge the gap between unexplainable infinite quest of human mind and ever lasting inner peace ,so as to make a silent walk through the labyrinth of Life.?

രോഹിണി ബാര്‍ ----------------------

ഒരു പുതുമയും ആഡംബരങ്ങളും അവകാശപ്പെടാനില്ലാത്ത രണ്ടു മുറികളും ഒരു ഇട നാഴിയും ഉള്‍പ്പെട്ട മഞ്ഞ വെളിച്ചം നിഴലിച്ച കറ പിടിച്ച ചുവരുകള്‍ ഉള്ള , സിഗരറ്റ് പുകയുടെ ഗന്ധം മൂത്ര പ്പുരയില്‍ നിന്നു വരുന്ന അലസമായ കാറ്റില്‍ അലിഞ്ഞ , ദരിദ്രരുടെ സ്വര്‍ഗ്ഗമാണ് രോഹിണി ബാര്‍.. 

രാജ വാഴ്ചയുടെ ഉറക്കചവട് ഇനിയും വിട്ടു മാറിയിട്ടില്ലാത്ത ഒരു തിരക്കേറിയ നഗര ഹൃദയത്തില്‍ ഇടുങ്ങിയ വഴിയില്ലേക്കു തുറന്നിരിക്കുന്ന ഈ കെട്ടിടം ഡിസംബര്‍ മാസത്തില്‍ ഫിലിം
ഫെസ്ടിവല്‍ നാളുകളില്‍ കുംഭ മേളയില്‍ പങ്കു ചേരാന്‍ എത്തിയ നഗ്ന സന്യാസിമാരെ പോലെ തോന്നിപ്പിക്കുന്ന സിനിമ പ്രേമികളെ കൊണ്ട് നിറയുന്ന കാഴ്ച അത്ഭുത വാഹമാണ്‌

ഒരിക്കലും ഞാന്‍ എത്തി പ്പെടാന്‍ സാധ്യത കല്പ്പിക്കപ്പെടാത്ത രോഹിണി ബാറില്‍ എന്നെ കൊണ്ടെത്തിച്ചത് ഒരു ഇറാനിയന്‍ സിനിമയാണ്.മജിദ്‌ മജീദി സംവിധാനം ചെയ്ത ചിത്രം സോങ്ങ് ഓഫ് സ്പരോവ്സ്.
കഥ ഇവിടെ തുടങ്ങുന്നു.

പാര്‍ട്ട്‌-- -ഒന്ന്-----സോങ്ങ് ഓഫ് സ്പാരോവ്സ്
------------------------------------------------------------

കുരുവികള്‍ പാടുമോ . നല്ല ശബ്ദത്തോടെ സ്വര മാധുരിയോടെ പാടാന്‍ കുരിവികള്‍ക്ക് ആകില്ല .പിന്നെ എന്താ ഇങ്ങനെ ഒരു പേര്.ഒരു ഹാങ്ങ് ഓവറിന്റെ നനുത്ത തല വേദനയില്‍ കുതിര്‍ന്ന നോട്ടത്തില്‍,ഒരു ഡിസംബര്‍ മാസത്തിലാണ് സോ ങ്ങ് ഓഫ് സ്പാരോവ്സ് ഫിലിം
ഫെസ്ടിവല്ലില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന വിവരം ഞാന്‍ പത്രത്തില്‍ നിന്നും അറിയുന്നത്.ഫെസ്ടിവല്‍ കാണാന്‍ നേരത്തേ കുട്ടി പാസ്‌ എടുക്കണം എന്നറിയാതെ ഞാന്‍ തീയെട്ടെറ് സമുച്ചയത്തിലെ ഇട നാഴികളില്‍ അലയവേ,ഒരു സിഗരറ്റ് പുകക്കാനുള്ള അഭൌമമായ ആഗ്രഹം മനസ്സില്‍ നിറയുകയും തീയെട്ടരിനു പുറത്തുള്ള തണല്‍ മരത്തിനോട് ചേര്‍ന്നുള്ള ഒരു ചായ ക്കടയില്ലേക്ക് ഞാന്‍ നടക്കുകയും ചെയ്തു.

നിക്കൊടിന്‍ തലച്ചോറിലേക്ക് കയറുമ്പോള്‍ വിശ്രമത്തിലായ ചില ന്യൂറോണ്കളുടെ ആസൂത്രിതമായ പദ്ധതിയെന്നോണം സോ ങ്ങ് ഓഫ് സ്പാരോവ്സിന്‍റെ പ്രദര്‍ശനത്തെ സംബന്ധിച്ച് ഞാന്‍ ഒരു അപരിചിതനോട് ചോദിച്ചു.അയാള്‍ ഇറാനിയന്‍ സിനിമകളെക്കുറിച്ചും
ഇക്കുറി നടന്ന ഫെസ്ടിവലിനെ പറ്റിയും വാചാലനായി.ആ സംഭാഷണം ആണ് ദരിദ്രരുടെ സ്വര്‍ഗ്ഗ മായ രോഹിണി ബാറില്‍ ഞങ്ങളെ കൊണ്ടെത്തിച്ചത്.ദീര്ഘാ നേരം അവിടെ സമയം ചിലവഴിച്ചു.

അന്ന് അയാള്‍ പറഞ്ഞ രസകരമായ വസ്തുത പരസ്യമക്കുന്നതിലോടെ
ആദ്യ ഭാഗം അവസാനിക്കുകയാണ്.

" കല ഒരിക്കലും പൂര്‍ണതയില്‍ നിന്നും ജനിക്കില്ല. സംമ്പുര്‍ണ്ണമായ ഒരു ആശയത്തില്‍ നിന്നും ഒരിക്കലും ഒരു നല്ല സൃഷ്ടി ഉണ്ടാവില്ല. നിങ്ങള്‍ എത്ര അപൂര്‍ണമാണോ,പൂര്‍ണ്ണത തേടിയുള്ള നിങ്ങളുടെ യാത്രയില്‍ ആണ് മാസ്റ്റര്‍പീസുകള്‍ ഉണ്ടാവുന്നത്.
(തുടരും)

രോഹിണി ബാര്‍- --- പാര്‍ട്ട്‌- രണ്ട് -------------------------------------- പൂനെ ഫിലിം ഇന്‍സ്ടിട്ടുട്ടിന്റെ പടിവാതിലില്‍ - എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.

ശ്രിനിവാസന്‍ സിനിമകളില്‍ ഇരുണ്ട ഹാസ്യം എന്ന വിഭാഗത്തില്‍ വളരെ നല്ലത് എന്ന ഗണത്തില്‍ പ്പെടുന്ന 'നാടോടിക്കാറ്റ്' എന്ന സിനിമയിലെ ഒരു സംഭാഷണ ശകലം ആണ് " എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം "

ഭൂരിഭാഗം ആളുകള്‍ ഉള്‍പെടുന്ന മലയാളി സമൂഹം സാമാന്യ ബുദ്ധിക്കു നിരക്കാത്ത ,ചപലവും വക തിരുവിന്‍റെ നേര്‍ത്ത സ്പര്‍ശം പോലും ഏല്‍ക്കാത്ത തരം ആഗ്രഹങ്ങളെ പരിഹാസം കലര്‍ന്ന ഭാഷയില്‍ ആഘോഷിക്കുന്ന പ്രവണതക്ക് മാറ്റ് കൂട്ടുന്നത്‌ മേല്‍ പ്രസ്താവിച്ച സംഭാഷണ ശകലതിന്റെ അനുചിതമായ പ്രയോഗത്തിലൂടെയാണ്.

ഞാന്‍ പൂനെയില്‍ പോയി സിനിമ സംവിധാനം പഠിക്കാന്‍ പോകുന്നു വെന്ന് പറഞ്ഞപ്പോള്‍ എന്‍റെ സുഹിര്‍ത്തുക്കളുടെ സ്നേഹാര്‍ദ്രമായ ഒരു പിന്‍ വിളി ആയിരുന്നു ആ പരിഹാസം.

ഒരു നിബിഡ വനത്തില്‍ പാറിക്കളിച്ച ചിത്ര ശലഭത്തിന്റെ തേന്‍ കിനിയുന്ന കൊമ്പില്‍ നിന്നും പരാഗരേണുക്കള്‍ ഏതോ ഒരു ചെടിയെ അതി മനോഹരിയായ ഓര്‍ക്കിഡ് പുഷ്പ്പമാക്കുന്നതുപോലെ ,
തികച്ചും സാധാരണവും ,സാമൂഹികമായ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കതതുമായ ഒരു മനസ്സില്‍ നിന്ന് ഉദാത്തമായ കലാ സൃഷ്ടികള്‍ ഉണ്ടാവില്ലെന്ന് ആരു കണ്ടു.ഞാന്‍ സ്വയം സമാധാനിച്ചു.

ഫിലിം ഇന്‍സ്ടിട്ടുട്ടിന്റെ പരീക്ഷക്ക് തയ്യാറെടുക്കുന്ന വേളയില്‍ വൂഡി അല്ലെന് എന്ന ഹോളിവുഡ് സംവിധായകന്‍റെ ഹസ്ബന്റ്സ് ആന്‍ഡ്‌ വൈവ്സ് എന്ന സിനിമ കാണാന്‍ ഇടയായി. എഴുതാന്‍ പഠിപ്പിക്കാം , സിനിമ സംവിധാനം പഠിപ്പിക്കാം എന്ന പരസ്യ പ്രചരണം നടത്തുന്ന സ്ഥാപനങ്ങളെ വൂഡി അലെന്‍ രൂക്ഷമായ ഭാഷയില്‍ അതില്‍ കളിയാക്കുനത് കണ്ടപ്പോള്‍ ഞാന്‍ മുതിര്‍ന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത സഹസത്തിനാണല്ലോ എന്ന തോന്നല്‍ എന്നില്‍
നിറഞ്ഞു.

വൂഡി അലെന്‍ ഇപ്രകാരം പറഞ്ഞു .ആര്‍ക്കും ആരെയും എഴുതാന്‍ പഠിപ്പിക്കാനാവില്ല.ഒരാളുടെ സൃഷ്ടികളില്‍ അവര്‍ണ്ണനീയാമാം വിധം അകിര്‍ഷ്ടനായി അനുകരണത്തില്‍ തുടങ്ങി സ്വന്തമായി ഒരു ശൈലി നേടുന്നതുവരെ ഒരു മറയായി ഒരു വിദ്യഭ്യാസ പശ്ചാത്തലം ഉപയോഗിക്കാം എന്നതില്‍ കവിഞ്ഞു , ഇന്‍സ്ടിട്ടുട്ടിന്റെ പ്രഭാവത്തിന്
വലിയ പ്രസക്തി ഇല്ല.

മാസങ്ങളോളം ലോക സിനിമകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം.രോഹിണി ബാര്‍ വരെ എത്തി നില്‍ക്കുന്ന സായാഹ്ന സവാരികള്‍

ഒരു ജൂണ്‍ മാസത്തില്‍ ദിവസം വന്നെത്തി.

രാമന്‍ കേരള യുനിവേര്‍സിറ്റി ക്യാമ്പസ് വരെ എന്നേ അനുഗമിച്ചു.കിച്ചു എന്താണ് ഇന്നലെ രാത്രി വിളിച്ചപ്പോള്‍ പറഞ്ഞത്.
രാമന്‍ ചോദിച്ചു.

ഇഷ്ട്ടപ്പെട്ട സിനിമകള്‍ ,സംവിധായകര്‍ ,അത് പ്രതിപാദിക്കുന്നതിലെ പൊളിറ്റിക്സ്, കാഴ്ചപ്പാടിന്റെ നേര്‍ത്ത പാടയിലൂടെ അരിച്ചിറങ്ങുന്ന ചോദ്യങ്ങള്‍,ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അര്‍ത്ഥവും ആത്മാവും ചോരാതെ സൂക്ഷിക്കുനതിനുള്ള തിരിച്ചറിവുകള്‍. ഇതിനെ പറ്റി അവന്‍ ഒരു പാട് പറഞ്ഞു

.ഋതിക് ഘടക്ക് , അടൂര്‍, അരവിന്ദന്‍, സത്യജിത് റായ്,ശ്യാം ബെനഗല്‍, ഗിരിഷ് കാസറവള്ളി ഈ വ്യക്തികളുടെ സിനിമകളെ ക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കുനത് നല്ലതാണു എന്ന് പറഞ്ഞു.

കിച്ചുവിനോട് സംസാരിച്ചപ്പോള്‍ തന്നെ പരീക്ഷയില്‍ എല്ലാ നിലയിലും ഞാന്‍ പൂര്‍ണ പരാജയമയിരിക്കുമെന്നു ഉറപ്പായി. ഇന്ത്യയില്‍ ആകമാനം ജനറല്‍ കാറ്റഗറിയില്‍ ഏഴു സീറ്റ്.

"എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം".ഞാന്‍ അറിയാതെ മന്ത്രിച്ചു.

ജീനിയസുകള്‍ക്ക് പോലും ഭാഗ്യവും പോളിടിക്സും ദിപ്ലോമസിയും ചങ്കൂറ്റവും പണവും ഉണ്ടെങ്കില്‍ മാത്രമാണ് അവനവനു ഇഷ്ട്ടപെടുന്ന ഒരു സിനെമയെങ്കില്ലും നിര്‍മ്മിക്കാന്‍ കഴിയു എന്ന യഥാര്‍ത്ഥ്യം ഞാന്‍ മനസില്ലാക്കി.

ചോദ്യകടലാസു കിട്ടി.

ഇഷ്ട്ടപെട്ട നാലു സംവിധായകര്‍.

ഇഷ്ടപ്പെട്ട നാലു സിനിമകള്‍.

ഇഷ്ടപെട്ട നോവലിനെ ക്കുറിച്ച് നൂറു വാക്കില്‍ കവിയാതെ എഴുതുക.

സത്യജിത് റായുടെ സിനിമകള്‍ .അപ്പു ട്രയോലജി.

പിന്നേ കുറച്ചു രസകരമായ ചോദ്യങ്ങള്‍.

നിങ്ങളുടെ ഭാര്യക്ക്‌/ ഒരു കാമുകന്‍ ഉണ്ടെന്നു നിങ്ങള്‍ കണ്ടെത്തുന്നു.നിങ്ങള്‍ എങ്ങനെ പ്രതികാരം ചെയ്യും. ഒരു ചെറു കഥ തയാറാക്കുക.

ജീവിതത്തിലെ വിരസമായ നിമിഷങ്ങള്‍ മുറിച്ചു മാറ്റിയതാണ് സിനിമ എന്ന ഹിച് കോക്ക് പ്രസ്താവനയെ നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു

നിങ്ങളുടെ ഗേള്‍ ഫ്രണ്ടിന്റെ അച്ഛനെ കാണാന്‍ പോകുന്ന വേളയില്‍
നിങ്ങള്‍ വിസര്‍ജ്യത്തില്‍ ചവിട്ടി എന്ന് കരുതുക. അവരുടെ വീട്ടു വളപ്പില്‍ ആണ് സംഭവം നടനെന്നിരിക്കേ , നിങ്ങള്‍ എങ്ങനെ ആ സന്ദര്‍ഭം കൈകാര്യം ചെയ്യും എന്നതിനെ കുറിച്ച് ഒരു തിര കഥ തയാറാക്കുക.

മുന്ന് മണിക്കൂര്‍ ..സമയം പോയതറിഞ്ഞില്ല.
സ്പുട്നിക്- ഒന്ന് ആകാശത്തു ഒരു പൂവ് പോലെ പറന്നകലുന്നത് കണ്ടപ്പോള്‍ ഒരു സ്പേസ് എന്‍ജിനീയര്‍ ആകണമെന്ന മോഹം മനസിലുദിച്ചു ,ആ നേട്ടം കൈവരിച്ച റഷ്യന്‍ ബാലന്‍റെ ആദ്യ സന്തോഷ പ്രകടനമെന്നോണം , ഞാന്‍ രാമനോട് പറഞ്ഞു..

വാ..രോഹിണി ബാറിലേക്ക് പോകാം..

രോഹിണി ബാറില്‍ പുറത്തേക്കു തുറന്ന ജനാലക്കരികില്‍ ഇരുന്നു ,ശ്വാസം പോലെ നേര്‍ത്ത സിഗരറ്റ് പുകയുടെ അനായാസമായ പുറത്തു പോകല്‍ ആസ്വദിച്ചു കുടിച്ച,ഒരു കാര്‍ല്സ്ബെര്‍ഗ് ബിയറിന്റെ ചവര്‍പ്പ് നാക്കിലേക്ക് അരിച്ചിറങ്ങയപ്പോള്‍, ഓര്‍ക്കിഡ് പുഷ്പ്പത്തിന്റെ തിരഞ്ഞെടുത്ത ചിത്ര ശലഭം കണക്കേ ,ഒരാശയം മനസിനെ കീഴ്പ്പെടുത്തുമ്പോള്‍ , അതിനു വേണ്ടി ജീവിക്കുമ്പോള്‍ ഞാന്‍ എത്ര മാത്രം സന്തോഷവാനായിരുന്നു എന്ന് രാമനോട് പറഞ്ഞറിയിക്കാന്‍ എനിക്ക് കഴിയാതെ പോയി.