ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

രോഹിണി ബാര്‍- --- പാര്‍ട്ട്‌- രണ്ട് -------------------------------------- പൂനെ ഫിലിം ഇന്‍സ്ടിട്ടുട്ടിന്റെ പടിവാതിലില്‍ - എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.

ശ്രിനിവാസന്‍ സിനിമകളില്‍ ഇരുണ്ട ഹാസ്യം എന്ന വിഭാഗത്തില്‍ വളരെ നല്ലത് എന്ന ഗണത്തില്‍ പ്പെടുന്ന 'നാടോടിക്കാറ്റ്' എന്ന സിനിമയിലെ ഒരു സംഭാഷണ ശകലം ആണ് " എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം "

ഭൂരിഭാഗം ആളുകള്‍ ഉള്‍പെടുന്ന മലയാളി സമൂഹം സാമാന്യ ബുദ്ധിക്കു നിരക്കാത്ത ,ചപലവും വക തിരുവിന്‍റെ നേര്‍ത്ത സ്പര്‍ശം പോലും ഏല്‍ക്കാത്ത തരം ആഗ്രഹങ്ങളെ പരിഹാസം കലര്‍ന്ന ഭാഷയില്‍ ആഘോഷിക്കുന്ന പ്രവണതക്ക് മാറ്റ് കൂട്ടുന്നത്‌ മേല്‍ പ്രസ്താവിച്ച സംഭാഷണ ശകലതിന്റെ അനുചിതമായ പ്രയോഗത്തിലൂടെയാണ്.

ഞാന്‍ പൂനെയില്‍ പോയി സിനിമ സംവിധാനം പഠിക്കാന്‍ പോകുന്നു വെന്ന് പറഞ്ഞപ്പോള്‍ എന്‍റെ സുഹിര്‍ത്തുക്കളുടെ സ്നേഹാര്‍ദ്രമായ ഒരു പിന്‍ വിളി ആയിരുന്നു ആ പരിഹാസം.

ഒരു നിബിഡ വനത്തില്‍ പാറിക്കളിച്ച ചിത്ര ശലഭത്തിന്റെ തേന്‍ കിനിയുന്ന കൊമ്പില്‍ നിന്നും പരാഗരേണുക്കള്‍ ഏതോ ഒരു ചെടിയെ അതി മനോഹരിയായ ഓര്‍ക്കിഡ് പുഷ്പ്പമാക്കുന്നതുപോലെ ,
തികച്ചും സാധാരണവും ,സാമൂഹികമായ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കതതുമായ ഒരു മനസ്സില്‍ നിന്ന് ഉദാത്തമായ കലാ സൃഷ്ടികള്‍ ഉണ്ടാവില്ലെന്ന് ആരു കണ്ടു.ഞാന്‍ സ്വയം സമാധാനിച്ചു.

ഫിലിം ഇന്‍സ്ടിട്ടുട്ടിന്റെ പരീക്ഷക്ക് തയ്യാറെടുക്കുന്ന വേളയില്‍ വൂഡി അല്ലെന് എന്ന ഹോളിവുഡ് സംവിധായകന്‍റെ ഹസ്ബന്റ്സ് ആന്‍ഡ്‌ വൈവ്സ് എന്ന സിനിമ കാണാന്‍ ഇടയായി. എഴുതാന്‍ പഠിപ്പിക്കാം , സിനിമ സംവിധാനം പഠിപ്പിക്കാം എന്ന പരസ്യ പ്രചരണം നടത്തുന്ന സ്ഥാപനങ്ങളെ വൂഡി അലെന്‍ രൂക്ഷമായ ഭാഷയില്‍ അതില്‍ കളിയാക്കുനത് കണ്ടപ്പോള്‍ ഞാന്‍ മുതിര്‍ന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത സഹസത്തിനാണല്ലോ എന്ന തോന്നല്‍ എന്നില്‍
നിറഞ്ഞു.

വൂഡി അലെന്‍ ഇപ്രകാരം പറഞ്ഞു .ആര്‍ക്കും ആരെയും എഴുതാന്‍ പഠിപ്പിക്കാനാവില്ല.ഒരാളുടെ സൃഷ്ടികളില്‍ അവര്‍ണ്ണനീയാമാം വിധം അകിര്‍ഷ്ടനായി അനുകരണത്തില്‍ തുടങ്ങി സ്വന്തമായി ഒരു ശൈലി നേടുന്നതുവരെ ഒരു മറയായി ഒരു വിദ്യഭ്യാസ പശ്ചാത്തലം ഉപയോഗിക്കാം എന്നതില്‍ കവിഞ്ഞു , ഇന്‍സ്ടിട്ടുട്ടിന്റെ പ്രഭാവത്തിന്
വലിയ പ്രസക്തി ഇല്ല.

മാസങ്ങളോളം ലോക സിനിമകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം.രോഹിണി ബാര്‍ വരെ എത്തി നില്‍ക്കുന്ന സായാഹ്ന സവാരികള്‍

ഒരു ജൂണ്‍ മാസത്തില്‍ ദിവസം വന്നെത്തി.

രാമന്‍ കേരള യുനിവേര്‍സിറ്റി ക്യാമ്പസ് വരെ എന്നേ അനുഗമിച്ചു.കിച്ചു എന്താണ് ഇന്നലെ രാത്രി വിളിച്ചപ്പോള്‍ പറഞ്ഞത്.
രാമന്‍ ചോദിച്ചു.

ഇഷ്ട്ടപ്പെട്ട സിനിമകള്‍ ,സംവിധായകര്‍ ,അത് പ്രതിപാദിക്കുന്നതിലെ പൊളിറ്റിക്സ്, കാഴ്ചപ്പാടിന്റെ നേര്‍ത്ത പാടയിലൂടെ അരിച്ചിറങ്ങുന്ന ചോദ്യങ്ങള്‍,ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അര്‍ത്ഥവും ആത്മാവും ചോരാതെ സൂക്ഷിക്കുനതിനുള്ള തിരിച്ചറിവുകള്‍. ഇതിനെ പറ്റി അവന്‍ ഒരു പാട് പറഞ്ഞു

.ഋതിക് ഘടക്ക് , അടൂര്‍, അരവിന്ദന്‍, സത്യജിത് റായ്,ശ്യാം ബെനഗല്‍, ഗിരിഷ് കാസറവള്ളി ഈ വ്യക്തികളുടെ സിനിമകളെ ക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കുനത് നല്ലതാണു എന്ന് പറഞ്ഞു.

കിച്ചുവിനോട് സംസാരിച്ചപ്പോള്‍ തന്നെ പരീക്ഷയില്‍ എല്ലാ നിലയിലും ഞാന്‍ പൂര്‍ണ പരാജയമയിരിക്കുമെന്നു ഉറപ്പായി. ഇന്ത്യയില്‍ ആകമാനം ജനറല്‍ കാറ്റഗറിയില്‍ ഏഴു സീറ്റ്.

"എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം".ഞാന്‍ അറിയാതെ മന്ത്രിച്ചു.

ജീനിയസുകള്‍ക്ക് പോലും ഭാഗ്യവും പോളിടിക്സും ദിപ്ലോമസിയും ചങ്കൂറ്റവും പണവും ഉണ്ടെങ്കില്‍ മാത്രമാണ് അവനവനു ഇഷ്ട്ടപെടുന്ന ഒരു സിനെമയെങ്കില്ലും നിര്‍മ്മിക്കാന്‍ കഴിയു എന്ന യഥാര്‍ത്ഥ്യം ഞാന്‍ മനസില്ലാക്കി.

ചോദ്യകടലാസു കിട്ടി.

ഇഷ്ട്ടപെട്ട നാലു സംവിധായകര്‍.

ഇഷ്ടപ്പെട്ട നാലു സിനിമകള്‍.

ഇഷ്ടപെട്ട നോവലിനെ ക്കുറിച്ച് നൂറു വാക്കില്‍ കവിയാതെ എഴുതുക.

സത്യജിത് റായുടെ സിനിമകള്‍ .അപ്പു ട്രയോലജി.

പിന്നേ കുറച്ചു രസകരമായ ചോദ്യങ്ങള്‍.

നിങ്ങളുടെ ഭാര്യക്ക്‌/ ഒരു കാമുകന്‍ ഉണ്ടെന്നു നിങ്ങള്‍ കണ്ടെത്തുന്നു.നിങ്ങള്‍ എങ്ങനെ പ്രതികാരം ചെയ്യും. ഒരു ചെറു കഥ തയാറാക്കുക.

ജീവിതത്തിലെ വിരസമായ നിമിഷങ്ങള്‍ മുറിച്ചു മാറ്റിയതാണ് സിനിമ എന്ന ഹിച് കോക്ക് പ്രസ്താവനയെ നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു

നിങ്ങളുടെ ഗേള്‍ ഫ്രണ്ടിന്റെ അച്ഛനെ കാണാന്‍ പോകുന്ന വേളയില്‍
നിങ്ങള്‍ വിസര്‍ജ്യത്തില്‍ ചവിട്ടി എന്ന് കരുതുക. അവരുടെ വീട്ടു വളപ്പില്‍ ആണ് സംഭവം നടനെന്നിരിക്കേ , നിങ്ങള്‍ എങ്ങനെ ആ സന്ദര്‍ഭം കൈകാര്യം ചെയ്യും എന്നതിനെ കുറിച്ച് ഒരു തിര കഥ തയാറാക്കുക.

മുന്ന് മണിക്കൂര്‍ ..സമയം പോയതറിഞ്ഞില്ല.
സ്പുട്നിക്- ഒന്ന് ആകാശത്തു ഒരു പൂവ് പോലെ പറന്നകലുന്നത് കണ്ടപ്പോള്‍ ഒരു സ്പേസ് എന്‍ജിനീയര്‍ ആകണമെന്ന മോഹം മനസിലുദിച്ചു ,ആ നേട്ടം കൈവരിച്ച റഷ്യന്‍ ബാലന്‍റെ ആദ്യ സന്തോഷ പ്രകടനമെന്നോണം , ഞാന്‍ രാമനോട് പറഞ്ഞു..

വാ..രോഹിണി ബാറിലേക്ക് പോകാം..

രോഹിണി ബാറില്‍ പുറത്തേക്കു തുറന്ന ജനാലക്കരികില്‍ ഇരുന്നു ,ശ്വാസം പോലെ നേര്‍ത്ത സിഗരറ്റ് പുകയുടെ അനായാസമായ പുറത്തു പോകല്‍ ആസ്വദിച്ചു കുടിച്ച,ഒരു കാര്‍ല്സ്ബെര്‍ഗ് ബിയറിന്റെ ചവര്‍പ്പ് നാക്കിലേക്ക് അരിച്ചിറങ്ങയപ്പോള്‍, ഓര്‍ക്കിഡ് പുഷ്പ്പത്തിന്റെ തിരഞ്ഞെടുത്ത ചിത്ര ശലഭം കണക്കേ ,ഒരാശയം മനസിനെ കീഴ്പ്പെടുത്തുമ്പോള്‍ , അതിനു വേണ്ടി ജീവിക്കുമ്പോള്‍ ഞാന്‍ എത്ര മാത്രം സന്തോഷവാനായിരുന്നു എന്ന് രാമനോട് പറഞ്ഞറിയിക്കാന്‍ എനിക്ക് കഴിയാതെ പോയി.

അഭിപ്രായങ്ങളൊന്നുമില്ല: