ആകെ പേജ്‌കാഴ്‌ചകള്‍

2013 ഒക്‌ടോബർ 6, ഞായറാഴ്‌ച

സിഗരറ്റ്

സിഗരറ്റ്
----------------
സിഗരറ്റ് വലി തുടങ്ങിയത് എന്നാണ് എന്ന് കൃത്യമായി പറയുക പ്രയാസം തന്നെ.പക്ഷെ ആദ്യമായി പുക എടുത്തപ്പോള്‍ ശ്വാസകോശ ഭിത്തികളില്‍ അവ സൃഷ്ട്ടിച്ച പ്രകമ്പനം ഇന്നും ഓര്‍ക്കുന്നു.ചുണ്ടിന്‍റെ അറ്റത്ത്‌ എരിഞ്ഞു ത്തീരുന്ന ചിന്തകളുടെ കൂമ്പാരമാണ് സിഗരറ്റ് എന്ന് പലപ്പോഴും തോന്നാറുണ്ട്.ഒരു നിമിഷം കൊണ്ട് കത്തി ജ്വലിച്ചു മണ്ണിനെ സ്പശിക്കുന്നവ്‌..... .................കഥ അവിടെ തീരുമോ . ഇല്ല.

സിഗരറ്റ് വലി നിര്‍ത്താന്‍ വ്രതമെടുത്ത സുഹൃത്തുകളുടെ ഒരു നിരതന്നെ എനിക്കുണ്ട്.ഒരു തവണ വലിക്കുമ്പോഴും ഇന്നു ഇതു മൂന്നാമത്തെ സിഗരറ്റാണ്.പണ്ട് ആയിരുന്നെങ്കില്‍ ഒരു പാകെറ്റ് തീര്‍ത്തെന്നെ എന്നു പറയുന്നവരാണ് പലരും.

" ഒരു സിഗരറ്റ് വലിചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമോ?...."

ജാനകി ജെസ്റ്റിനോട് ചോദിക്കും.. ഞാന്‍ ഓര്‍ക്കുന്നു

ആയിടെയാണ് പൊതു സ്ഥലത്ത് പുകവലി നിരോധിച്ചു കൊണ്ടുള്ളനിയമം പ്രാബല്യത്തില്‍ വരുന്നത് .അതിനു ശേഷം ചാരം പെട്ടികടകളുടെ സമീപത്തുള്ള തണല്‍ മരങ്ങളുടെ ചോട്ടിലും സ്മോകേര്‍ കോര്നെരുകളിലും മാത്രമായി ഒതുങ്ങി.
ലങ്ങ്‌ കാന്‍സര്‍ പിടിപെട്ട ദിവാകരേട്ടന്‍ പറയുകയുണ്ടായി.

"അടുത്ത മഴയ്ക്ക് യാക്കര പുഴാ നിറഞ്ഞിട്ടു വേണം വേനുന്റെ ഷാപ്പിന് കരയില്‍ ഇരുന്നു ഒന്ന് വലിക്കാന്‍.
മഴയും ഒലിച്ചിറങ്ങുന്ന വെള്ളവും കാറ്റും തണുപ്പും ആ ഓലപ്പെരേം..ഞാന്‍ ഉണ്ടാവൂ ആവ്വോ അടുത്ത മഴയ്ക്ക്......."

ഒരു ചുംബനത്തിനു അപ്പുറം അചേതനമായ ഈ സിഗരറ്റ് എന്തു പ്രതികാരമാണ് മനുഷ്യരാശിയോട് ചെയ്യുനത്..

ഒന്ന് നില്ക്കാന്‍ പോലും സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യനെ മരച്ചുവട്ടിലും സ്മോകെര്സ് റൂമിലും തളചിടുകയോ.....

അതോ...

ഇല്ല...ഇനി ഒന്നും പറയാനില്ല .........കഥ അവസാനിക്കുകയാണ്....

എന്‍റെ കയ്യിലുണ്ടായിരുന്ന സിഗരറ്റിന്റെ അവസാന ചാരവും വീണു.അത് കത്തിയെരിഞ്ഞ ചിന്തകള്‍ ഈ താളുകളിലും.......

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഡയറി കുറുപ്പില്‍ നിന്നും

അഭിപ്രായങ്ങളൊന്നുമില്ല: