രാത്രി മഴയുടെ തേങ്ങല്‍ അവസാനിക്കാത്ത ആ രാത്രിയില്‍ സമയം അര്‍ദ്ധ രാത്രിയും കഴിഞ്ഞു ഒരു വേള നിശ്ചലമായതു ഞങ്ങള്‍ അറിഞ്ഞില്ല . ഞാന്‍ എഴുതിയും തിരുത്തിയും ചൊല്ലി കേള്‍പ്പിച്ചും
മേനോന്‍ ഓരോ ശ്രുതിയിലും താളത്തിലും അതിനെ പാക പ്പെടുത്തിയും ഇരുന്ന നിമിഷങ്ങള്‍ . മനോഹരമായ ആ രാത്രിയില്‍ സമയം വീണ്ടും ഇഴയാന്‍ തുടങ്ങിയപ്പോള്‍ പ്രണയ ത്രയങ്ങളില്‍ ആദ്യത്തെ(ലവ് ട്രയോലോജി) എന്നാല്‍ ഞാന്‍ ഇവിടെ പ്രസിദ്ധികരിക്കുന്നതില്‍അവസാനത്തേതുമായ ജാലകപ്പടിമേല്‍ ഞാന്‍ പൂര്‍ണമാക്കിയിരുന്നു.
വിരഹവും പ്രണയവും നഷ്ടവും ഒന്നിക്കുമ്പോള്‍ ലവ് ട്രയോലോജി
പൂര്‍ണ്ണമാകുമെന്ന പ്രതീക്ഷയില്‍
ജാലകപ്പടിമേല്‍(നഷ്ട പ്രണയം)
-----------------------------------------------------------------------------------------
ജാലകപ്പടിമേല്‍ നിഴല്‍ വീണ രാത്രിയില്‍
സ്മൃതിയില്‍ നിറയും നിന്‍ മന്ദഹാസം
മഴയുടെ ഗന്ധമായ് അലിയും യാമത്തില്‍
ഒരു കാറ്റായ് ചിരിയായ് വിപഞ്ചിക മീട്ടുമ്പോള്‍
ഇറനാം സന്ധ്യയും ചഞ്ചല ദീപവും
നിമിഷമാം പ്രണയത്തെ തഴുകുമ്പോള്‍
അര്‍ദ്ധനിമിലിത മിഴികളാല്‍ നിന്‍ രൂപം
ഓര്‍മ തന്‍ ചാരെ ഒരു കാവ്യ ശില്പ്പമായ്
കണ്ണിമ ചിമ്മവേ ഋതുക്കള്‍ അകലുമ്പോള്‍
ഇലകള്‍ പൊഴിയവേ ചെമ്പകം വാടുമ്പോള്‍
മഴക്കാല മേഘങ്ങള്‍ നിന്‍ മുഖം മൂടുമ്പോള്‍
എന്‍ ജാലക വാതിലില്‍ കുരിരുള്‍ പടരുമ്പോള്‍
ഒരു മഴ വില്ലിന്‍ നിറമായി നീ മറയുമ്പോള്‍
നിന്‍ മന്ദഹാസം എന്‍ വിസ്മ്രിതിയില്‍ ആവുമ്പോള്‍
ചാരുന്നു ഞാന്‍ മെല്ലെ എന്‍ ജാലക വാതില്‍
നിദ്ര വിഹീനമാം ഇരവിന്റെ കൂട്ടിനായ്
മേനോന്‍ ഓരോ ശ്രുതിയിലും താളത്തിലും അതിനെ പാക പ്പെടുത്തിയും ഇരുന്ന നിമിഷങ്ങള്‍ . മനോഹരമായ ആ രാത്രിയില്‍ സമയം വീണ്ടും ഇഴയാന്‍ തുടങ്ങിയപ്പോള്‍ പ്രണയ ത്രയങ്ങളില്‍ ആദ്യത്തെ(ലവ് ട്രയോലോജി) എന്നാല്‍ ഞാന്‍ ഇവിടെ പ്രസിദ്ധികരിക്കുന്നതില്‍അവസാനത്തേതുമായ ജാലകപ്പടിമേല്‍ ഞാന്‍ പൂര്‍ണമാക്കിയിരുന്നു.
വിരഹവും പ്രണയവും നഷ്ടവും ഒന്നിക്കുമ്പോള്‍ ലവ് ട്രയോലോജി
പൂര്‍ണ്ണമാകുമെന്ന പ്രതീക്ഷയില്‍
ജാലകപ്പടിമേല്‍(നഷ്ട പ്രണയം)
------------------------------
ജാലകപ്പടിമേല്‍ നിഴല്‍ വീണ രാത്രിയില്‍
സ്മൃതിയില്‍ നിറയും നിന്‍ മന്ദഹാസം
മഴയുടെ ഗന്ധമായ് അലിയും യാമത്തില്‍
ഒരു കാറ്റായ് ചിരിയായ് വിപഞ്ചിക മീട്ടുമ്പോള്‍
ഇറനാം സന്ധ്യയും ചഞ്ചല ദീപവും
നിമിഷമാം പ്രണയത്തെ തഴുകുമ്പോള്‍
അര്‍ദ്ധനിമിലിത മിഴികളാല്‍ നിന്‍ രൂപം
ഓര്‍മ തന്‍ ചാരെ ഒരു കാവ്യ ശില്പ്പമായ്
കണ്ണിമ ചിമ്മവേ ഋതുക്കള്‍ അകലുമ്പോള്‍
ഇലകള്‍ പൊഴിയവേ ചെമ്പകം വാടുമ്പോള്‍
മഴക്കാല മേഘങ്ങള്‍ നിന്‍ മുഖം മൂടുമ്പോള്‍
എന്‍ ജാലക വാതിലില്‍ കുരിരുള്‍ പടരുമ്പോള്‍
ഒരു മഴ വില്ലിന്‍ നിറമായി നീ മറയുമ്പോള്‍
നിന്‍ മന്ദഹാസം എന്‍ വിസ്മ്രിതിയില്‍ ആവുമ്പോള്‍
ചാരുന്നു ഞാന്‍ മെല്ലെ എന്‍ ജാലക വാതില്‍
നിദ്ര വിഹീനമാം ഇരവിന്റെ കൂട്ടിനായ്
1 അഭിപ്രായം:
https://lakshyamthettiyathoni.blogspot.com
👍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ