ആകെ പേജ്‌കാഴ്‌ചകള്‍

2013 ഒക്‌ടോബർ 6, ഞായറാഴ്‌ച

വിരഹം

വിരഹം
---------------------------------------

നിഴലും നിറവും മലരും മണവും 

ഇനിയും പകരു നുകരാൻ മനമായ് 

അണയും സഖി , നിൻ കേശം സുഭഗം 

അതിലോലം ശാന്തം നിൻ മൃദു സ്മേരം 

ദീപം നിശയിൽ തെളിയും നിമിഷം

ഭാവം ലളിതം തവ പാദ ചലനം

അധരം പകരും അമൃതം മധുരം

വദനം നിറയും ലാസ്യം മൂകം

കാലം ക്ഷണികം സ്വപ്നം ദീർഘം

തീവ്രം വിരഹം കലുഷം ഗഗനം

മിഴികൾ നിറയും ആർദ്രം ബാഷ്പം

ചിറകായ് ശലഭം , പ്രണയം ശോകം

നിഴലും നിറവും മലരും മണവും

ഇനിയും പകരു നുകരാൻ മനമായ്

അണയും സഖി , നിൻ കേശം സുഭഗം

അതിലോലം ശാന്തം നിൻ മൃദു സ്മേരം

അഭിപ്രായങ്ങളൊന്നുമില്ല: