ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

രോഹിണി ബാര്‍ ----------------------

ഒരു പുതുമയും ആഡംബരങ്ങളും അവകാശപ്പെടാനില്ലാത്ത രണ്ടു മുറികളും ഒരു ഇട നാഴിയും ഉള്‍പ്പെട്ട മഞ്ഞ വെളിച്ചം നിഴലിച്ച കറ പിടിച്ച ചുവരുകള്‍ ഉള്ള , സിഗരറ്റ് പുകയുടെ ഗന്ധം മൂത്ര പ്പുരയില്‍ നിന്നു വരുന്ന അലസമായ കാറ്റില്‍ അലിഞ്ഞ , ദരിദ്രരുടെ സ്വര്‍ഗ്ഗമാണ് രോഹിണി ബാര്‍.. 

രാജ വാഴ്ചയുടെ ഉറക്കചവട് ഇനിയും വിട്ടു മാറിയിട്ടില്ലാത്ത ഒരു തിരക്കേറിയ നഗര ഹൃദയത്തില്‍ ഇടുങ്ങിയ വഴിയില്ലേക്കു തുറന്നിരിക്കുന്ന ഈ കെട്ടിടം ഡിസംബര്‍ മാസത്തില്‍ ഫിലിം
ഫെസ്ടിവല്‍ നാളുകളില്‍ കുംഭ മേളയില്‍ പങ്കു ചേരാന്‍ എത്തിയ നഗ്ന സന്യാസിമാരെ പോലെ തോന്നിപ്പിക്കുന്ന സിനിമ പ്രേമികളെ കൊണ്ട് നിറയുന്ന കാഴ്ച അത്ഭുത വാഹമാണ്‌

ഒരിക്കലും ഞാന്‍ എത്തി പ്പെടാന്‍ സാധ്യത കല്പ്പിക്കപ്പെടാത്ത രോഹിണി ബാറില്‍ എന്നെ കൊണ്ടെത്തിച്ചത് ഒരു ഇറാനിയന്‍ സിനിമയാണ്.മജിദ്‌ മജീദി സംവിധാനം ചെയ്ത ചിത്രം സോങ്ങ് ഓഫ് സ്പരോവ്സ്.
കഥ ഇവിടെ തുടങ്ങുന്നു.

പാര്‍ട്ട്‌-- -ഒന്ന്-----സോങ്ങ് ഓഫ് സ്പാരോവ്സ്
------------------------------------------------------------

കുരുവികള്‍ പാടുമോ . നല്ല ശബ്ദത്തോടെ സ്വര മാധുരിയോടെ പാടാന്‍ കുരിവികള്‍ക്ക് ആകില്ല .പിന്നെ എന്താ ഇങ്ങനെ ഒരു പേര്.ഒരു ഹാങ്ങ് ഓവറിന്റെ നനുത്ത തല വേദനയില്‍ കുതിര്‍ന്ന നോട്ടത്തില്‍,ഒരു ഡിസംബര്‍ മാസത്തിലാണ് സോ ങ്ങ് ഓഫ് സ്പാരോവ്സ് ഫിലിം
ഫെസ്ടിവല്ലില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന വിവരം ഞാന്‍ പത്രത്തില്‍ നിന്നും അറിയുന്നത്.ഫെസ്ടിവല്‍ കാണാന്‍ നേരത്തേ കുട്ടി പാസ്‌ എടുക്കണം എന്നറിയാതെ ഞാന്‍ തീയെട്ടെറ് സമുച്ചയത്തിലെ ഇട നാഴികളില്‍ അലയവേ,ഒരു സിഗരറ്റ് പുകക്കാനുള്ള അഭൌമമായ ആഗ്രഹം മനസ്സില്‍ നിറയുകയും തീയെട്ടരിനു പുറത്തുള്ള തണല്‍ മരത്തിനോട് ചേര്‍ന്നുള്ള ഒരു ചായ ക്കടയില്ലേക്ക് ഞാന്‍ നടക്കുകയും ചെയ്തു.

നിക്കൊടിന്‍ തലച്ചോറിലേക്ക് കയറുമ്പോള്‍ വിശ്രമത്തിലായ ചില ന്യൂറോണ്കളുടെ ആസൂത്രിതമായ പദ്ധതിയെന്നോണം സോ ങ്ങ് ഓഫ് സ്പാരോവ്സിന്‍റെ പ്രദര്‍ശനത്തെ സംബന്ധിച്ച് ഞാന്‍ ഒരു അപരിചിതനോട് ചോദിച്ചു.അയാള്‍ ഇറാനിയന്‍ സിനിമകളെക്കുറിച്ചും
ഇക്കുറി നടന്ന ഫെസ്ടിവലിനെ പറ്റിയും വാചാലനായി.ആ സംഭാഷണം ആണ് ദരിദ്രരുടെ സ്വര്‍ഗ്ഗ മായ രോഹിണി ബാറില്‍ ഞങ്ങളെ കൊണ്ടെത്തിച്ചത്.ദീര്ഘാ നേരം അവിടെ സമയം ചിലവഴിച്ചു.

അന്ന് അയാള്‍ പറഞ്ഞ രസകരമായ വസ്തുത പരസ്യമക്കുന്നതിലോടെ
ആദ്യ ഭാഗം അവസാനിക്കുകയാണ്.

" കല ഒരിക്കലും പൂര്‍ണതയില്‍ നിന്നും ജനിക്കില്ല. സംമ്പുര്‍ണ്ണമായ ഒരു ആശയത്തില്‍ നിന്നും ഒരിക്കലും ഒരു നല്ല സൃഷ്ടി ഉണ്ടാവില്ല. നിങ്ങള്‍ എത്ര അപൂര്‍ണമാണോ,പൂര്‍ണ്ണത തേടിയുള്ള നിങ്ങളുടെ യാത്രയില്‍ ആണ് മാസ്റ്റര്‍പീസുകള്‍ ഉണ്ടാവുന്നത്.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല: