ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

നിറങ്ങള്‍

ഒട്ടു മാവിന്റെ നനഞ്ഞ ഇലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം.മുറുമുറുപ്പോടെആകാശം .ചെറിയ മഴയാണ് കാരണം.

ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ഒരു തിരുവോണ നാള്‍ ഞാന്‍ നടക്കാനിറങ്ങി .നാലു കിലോമീറ്റര്‍ നടന്നാല്‍ പുഴക്കരയില്‍ എത്താം.പുഴ ക്കരയില്‍ തണുത്ത കാറ്റ് ഉണ്ടാവും.

എന്‍റെ ശ്രദ്ധ സ്ഥിരം കാഴ്ചകളിലേക്ക് തിരിഞ്ഞപ്പോള്‍ അപ്രതിക്ഷിതവും അനിതര സാധാരണവുമായ ഒരു മനോഹര ദ്രിശ്യത്തിനു ഞാന്‍ സാക്ഷ്യം വഹിച്ചു

ഒരു മനോഹരമായ മഴവില്ല്

ഏഴു നിറങ്ങളും ഞാന്‍ വേര്‍തിരിച്ചു എടുത്തു.തിരിച്ചു പോയി ക്യാമറ എടുത്തു ആ കാഴ്ച്ചയെ നിശ്ചലമാക്കാന്‍ മനസ് പറഞ്ഞെങ്കിലും ഞാന്‍ കേട്ടില്ല.ചെറിയ മഴ വക വയ്ക്കാതെ ഞാന്‍ നടന്നു.കിഴക്ക് നിന്നും വെയിലും പരക്കാന്‍ തുടങ്ങി.

കുറസോവയുടെ ഡ്രീംസില്‍ വെയിലും മഴയും ഒന്നിച്ചു പെയ്യുമ്പോള്‍ കുറുക്കന്റെ കല്യാണം ആണ് എന്ന് കുട്ടിയോട് അമ്മ പറയുന്നത് ഞാന്‍ ഓര്‍ത്തു.ചില കാര്യങ്ങള്‍ എല്ലായിടത്തും ഒരു പോലെ ആണ്.

മനുഷ്യന്റെ ആഗ്രഹങ്ങളും സന്തോഷവും ദുഖവും വിരസതയും ഭിതിയും വെയിലും മഴയും മഴാവില്ലും എല്ലായിടത്തും ഒന്ന് തന്നെ.മഴ്വില്ലിലേ ഏഴു നിറങ്ങള്‍ പോലെ ഏഴു ദിവസങ്ങള്‍
ഓരോ നിറവും സമീപത്തുള്ള നിറങ്ങളില്‍ നിന്നും ചെറിയ സാദ്രിശ്യത്തിലും വ്യത്യാസത്തിലും രമിക്കുന്നു. ആ വൈരുധ്യമാണ് നിറവിതാനത്തിന്റെ ഭംഗി .താളാത്മകമാണ് അത്.

അത് പോലെ തന്നെ അല്ലേ നമ്മള്‍ ഭാഗമായ ഏഴു ദിവസങ്ങള്‍.
പക്ഷേ നമ്മള്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി ചെയുന്ന പ്രവിര്‍ത്തികളാല്‍ ദിനങ്ങളുടെ അന്തര്‍ലീനമായ താളാത്മകമക്ക് ഭംഗം വരുത്തുന്നു.അവിടെയാണ് വിരസതയുടെ ആരംഭം.
നിറങ്ങളുടെ വിതാനം പോലെ ഏഴു ദിവസങ്ങളുടെ ഒഴുക്കിലേക്ക്‌ അറിയാതെ വീഴുമ്പോള്‍ ഏഴു ദിവസങ്ങള്‍ക്കു
മഴവില്ലിന്റെ രൂപം കൈവരുന്നു.

വെയിലും മഴയും ചേര്‍ന്നാലേ മഴവില്ല് ഉണ്ടാകു എന്നപോലെ സുഖ ദുഃഖ സമ്മ്രിശ്യമായിരിക്കും ദിവസങ്ങളുടെ ഒഴുക്കില്‍ നിറങ്ങളാല്‍ വിരിയുന്ന താളാത്മക ക്രമം എന്ന കാര്യം വിസ്മരിക്കരുത്.

പുഴക്കര എത്തിയത് ഞാന്‍ അറിഞ്ഞില്ല. നാളെ ഏതു നിറം ആയിരിക്കും എന്ന ആകാംക്ഷയില്‍ തണുത്ത കാറ്റ് ഏറ്റു ഞാന്‍ തിരിച്ചു നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല: