നിങ്ങള്‍ അയാള്‍ ആവുമ്പോള്‍
--------------------------------------------------------------------------------------
ഞാന്‍ എന്ന സംബോധന എത്ര മാത്രം ആത്മാംശം കലര്‍ന്നതാണ്.
പരിചയപ്പെടുന്ന വ്യക്തികളില്‍ അവരുമായി പങ്കുവയ്ക്കുന്ന മുല്യമുള്ളതും ,ചിലപ്പോള്‍ നിരര്‍ത്ഥകാവുമായി ഭവിക്കാറുള്ള കാര്യങ്ങളില്‍,സത്യമാണെന്നു വിശ്വസിച്ചു പറയുന്ന നുണകളില്‍,ശരിയാണെന്ന് ധരിച്ചു ചെയ്യുന്ന തെറ്റുകളില്‍ ഞാന്‍
വല്ല വിധേനയും കടന്നുകൂടും.
അവിചാരിതമായി വീശിയ കാറ്റുപോലെ കുറസോവയുടെ രാഷമോനിലെ ദ്രിശ്യങ്ങള്‍ മനസ്സില്‍ സ്ഥാനം പിടിച്ചു.
ആത്മാംശത്താല്‍ വിഷലിപ്ത്തമകാത്ത നിഷ്പക്ഷമായ ഒരു വിലയിരുത്തെല്‍ സാധ്യമാണോ.അതില്‍ നിന്ന് വീണ്ടു കിട്ടുന്ന തിരിച്ചറിവ് ജീവിതത്തെ എതെങ്കില്ലും ദിശയില്ലേക്ക് നയിക്കുമോ.സൗഹൃദത്തില്‍ , പ്രണയത്തില്‍ , , ബന്ധങ്ങളില്‍ , സ്വകാര്യവും അല്ലാത്തതുമായ ദുഃഖങ്ങളില്‍, മരണത്തില്‍ ഈ ഞാന്‍ കടന്നു കൂടുന്നത് എങ്ങനെയാണു.
മാര്‍കേസിന്റെ മാജിക്കല്‍ റിയലിസം നുകര്‍ന്ന് അതിലെ ഒരു കഥാപാത്രമായി എന്നിലെ ഞാന്‍ എടുത്തുമാറ്റി , എന്‍റെ ചുറ്റ്പാടിലേ ഏതോ ഒരാളിലെ ഞാനായി ലോകത്തെ വീക്ഷിക്കാന്‍ കഴിഞ്ഞുഇരുന്നെങ്കില്‍........
ഒരു ദീര്‍ഘ യാത്ര കഴിഞ്ഞ ഒരാള്‍ വളരെ കാലത്തിനു ശേഷം , സ്വന്തം മുറിയില്‍ എത്തുമ്പോള്‍ തോന്നുന്ന അനിര്‍വചിയമായ അവസ്ഥയുടെ ഒടുവില്‍ എന്നാ പോലെ ,നിങ്ങളിലേ ഞാന്‍ വീണ്ടെടുക്കുന്നതോടെ കഥക്ക് അര്‍ത്ഥമുണ്ടാവുന്നു..
കാരണം ലളിതമാണ് ....നിങ്ങള്‍ നിങ്ങളാണ്...
------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ